ബെംഗളൂരു : ഓൾഡ് മദ്രാസ് റോഡിലെ സ്പായിൽ അനധികൃതമായി ജോലിചെയ്തിരുന്ന 44 യുവതികളെ സെൻട്രൽ ക്രൈംബ്രാഞ്ച് രക്ഷപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇവർ. സ്പാ ഉടമ അനിലിനെ അറസ്റ്റുചെയ്തു. ഇയാളുടെ ആഡംബരകാറും സി.സി.ബി. സംഘം പിടിച്ചെടുത്തു. അനാശാസ്യം നടക്കുന്നുവെന്ന പരാതിയെത്തുടർന്ന് ഞായറാഴ്ച വൈകീട്ടാണ് സി.സി.ബി. ഉദ്യോഗസ്ഥർ സ്പായിൽ റെയ്ഡ് നടത്തിയത്. ഈ സമയത്ത് വിവിധ ആവശ്യങ്ങൾക്കായെത്തിയ 34 പേരും സ്പായിലുണ്ടായിരുന്നു. ഇവരെയും സി.സി.ബി. കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഹാദേവപുര പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സ്പാ പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സിറ്റി പോലീസ് കമ്മിഷണർ…
Read MoreTag: CCB
നഗരത്തിൽ വീണ്ടും ക്രിക്കറ്റ് വാതുവെപ്പ്: രണ്ടു പേരെ പിടി കൂടി
ബെംഗളൂരു: ഇന്നലെ നടന്ന ഇന്ത്യ – ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരത്തിൽ വാതുവെപ്പ് നടത്തിയ രണ്ടു ബെംഗളൂരു സ്വദേശികളെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) അറസ്റ്റു ചെയ്തു. നഗരത്തിലെ വ്യാളികാവൽ, ആർ.ആർ. നഗർ എന്നിവിടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരിൽ നിന്ന് ആറര ലക്ഷം രൂപ പിടികൂടിയതായി ബെംഗളൂരു സിറ്റി പോലീസ് ജോയന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പ്രതികളുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തുകയായിരുന്നു. അറസ്റ്റിലായ പ്രതികളുടെ വിവരങ്ങൾ ഇനിയും പുറത്തു വിട്ടിട്ടില്ല.. While many…
Read Moreസമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; മലയാളികൾ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിലെ ഇലക്േട്രാണിക് സിറ്റിക്കു സമീപം സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ മലയാളികളായ 4 പേർക്കെതിരെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) കേസ് രജിസ്റ്റർ ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് സമാന്തര ടെലിേഫാൺ എക്സ്ചേഞ്ച് പോലീസ് കണ്ടെത്തിയത്. 4 മലയാളികളുൾപ്പെടെ അഞ്ചുപേരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മലപ്പുറം ജില്ലയിൽ നിന്നുള്ള മുഹമ്മദ് അബ്ദുറഹ്മാൻ, നിയാസ് കുട്ടശ്ശേരി, കെ.എ. ശങ്കർ, അതോടൊപ്പം തൃശ്ശൂർ സ്വദേശി സുധീർ എന്നിവരുടെ പേരിലാണ് കേസെടുത്തത്. ബെംഗളൂരു…
Read More