ഹരിയാനയിലെ ബിജെപി നേതാവ് സോനാലി ഫോഗട്ടി(42)ന്റെ മരണവുമായി ബന്ധപ്പെട്ട് സഹായികളായ സുധീര്‍ സാഗ്വാന്‍, സുഖ്വിന്ദര് സിംഗ് വാസി എന്നിവരെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരേ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തു. ഓഗസ്റ്റ് 22ന് സോനാലി ഗോവയിലെത്തിയപ്പോള്‍ ഇരുവരും അനുഗമിച്ചിരുന്നു. സോനാലിയുടെ ശരീരത്തില്‍ പലയിടങ്ങളിലായി മുറിവേറ്റ പാടുകളുണ്ടെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം, ബയോപ്സി ഉള്‍പ്പെടെയുള്ള വിശദമായ പരിശോധനകള്‍ക്കുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഫോറന്‍സിക് വിഭാഗം ഡോ. സുനില്‍ ശ്രീകാന്ത് ചിംബോല്ക്കര് പറഞ്ഞു. സുധീറും സുഖ്വിന്ദറും ചേര്‍ന്നു സോനാലിയെ കൊലപ്പെടുത്തിയതാണെന്നു സഹോദരന് റിങ്കു ധാക്ക കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.…
Read More