ബെംഗളുരു; മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ ഗൗഡ- രേവതി ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു. കുഞ്ഞിനെ കുമാര സ്വാമിയും, ഭാര്യ അനിതയും മുത്തച്ഛൻ എച്ച് ഡി ദേവഗൗഡയും താലോലിക്കുന്ന ചിത്രം നിഖിൽ ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു നിഖിലിന്റെ വിവാഹം. ദൾ യുവജന വിഭാഗം പ്രസിഡന്റാണ് നിഖിൽ. കുടുംബത്തിലെ പുതിയ അംഗത്തിന്റെ വരവ് ആഘോഷമാക്കി കുമാരസ്വാമി ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരുന്നു.
Read More