ബെംഗളൂരു : സമ്പൂർണ ലോക്ക്ഡൗണിനുള്ള സാധ്യത സർക്കാർ തള്ളിക്കളഞ്ഞപ്പോഴും കർണാടക വാരാന്ത്യ കർഫ്യൂ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ വെള്ളിയാഴ്ച വരെ കാത്തിരിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തീരുമാനിച്ചു. “ഒരു ലോക്ക്ഡൗൺ ഉണ്ടാകില്ല,” കോവിഡ് -19 സാങ്കേതിക ഉപദേശക സമിതിയുമായുള്ള ബൊമ്മൈയുടെ യോഗത്തിന് ശേഷം റവന്യൂ മന്ത്രി ആർ അശോക,മാധ്യമപ്രവർത്തകരോട് പറഞ്ഞു. മഹാരാഷ്ട്രയുമായും ഡൽഹിയുമായും താരതമ്യം ചെയ്ത് കോവിഡ് -19 ന്റെ മൂന്നാമത്തെ തരംഗം ജനുവരി 25 ഓടെ ഉയർന്നേക്കാം, അതിനുശേഷം കേസുകളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്ന് വിദഗ്ധരെ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു,
Read MoreTag: bangalore lockdown
ലോക്ക്ഡൗണോ വാരാന്ത്യ കർഫ്യുവൊ ഇല്ല; ടി പി ആർ രണ്ട് ശതമാനത്തിൽ എത്തിയാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും
ബെംഗളൂരു: ഇപ്പൊഴത്തെ സാഹചര്യത്തിൽ നഗരത്തിൽ ലോക്ക്ഡൗണോ വാരാന്ത്യ കർഫ്യുവൊ ഏർപ്പെടുത്താൻ തീരുമാനം എടുത്തിട്ടില്ല എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. നഗരത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവിൽ ഏകദേശം 0.66 % ആണെന്നും ഇത് എല്ലാ ദിവസവും നിരീക്ഷിക്കുന്നുണ്ടെന്നും, പോസിറ്റിവിറ്റി നിരക്ക് 2% ആയി വർദ്ധിക്കുകയാണെങ്കിൽ നഗരത്തിൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ട് വരുമെന്നും അദ്ദേഹം സൂചന നൽകി. ബെംഗളൂരുവിൽ സംസ്ഥാനത്തെ കോവിഡ് 19 സാഹചര്യം ചർച്ച ചെയ്ത യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി “പോസിറ്റിവിറ്റി നിരക്ക് 2% ആയാൽ, 40% വരെ ഓക്സിജൻ കിടക്കകൾ രോഗികൾ കൊണ്ട് നിറഞ്ഞാൽ, കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ…
Read Moreലോക്ക്ഡൗൺ നിയമലംഘനം; ഒരു ദിവസം പോലീസ് പിടിച്ചെടുത്തത് 2000 വാഹനങ്ങൾ
ബെംഗളൂരു: നഗരത്തിൽ ലോക്ക്ഡൗൺ നിയമലംഘനം നടത്തിയവർക്കെതിരെ ഒരു ദിവസത്തിനുള്ളിൽ ബെംഗളൂരു പോലീസ് 2,039 വാഹനങ്ങൾ (വൈകുന്നേരം 5 വരെ) പിടിച്ചെടുക്കുകയും 20 എഫ് ഐ ആറും 94 നോൺ–കോഗ്നൈസബിൾ റിപ്പോർട്ടും (എൻസിആർ) രജിസ്റ്റർ ചെയ്യുകയും ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം (എൻഡിഎംഎ) കേസെടുക്കുകയും ചെയ്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 22 വാഹന യാത്രികരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എൻ ഡി എം എ, കർണാടക പകർച്ചവ്യാധി നിയമങ്ങൾ പ്രകാരം 35 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. Details of the vehicles seized for violation of #COVID19 guidelines:…
Read More