1,380 കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്ത് ബിബിഎംപി

PLASTIC BAGS ONE TIME USE MARKET

ബെംഗളൂരു: കഴിഞ്ഞ പത്ത് ദിവസത്തിനിടെ എട്ട് സോണുകളിലായി ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ വിൽപന തടയുകയും 1.380.8 കിലോ പ്ലാസ്റ്റിക്ക് ബി ബി എം പി മാർഷലുകൾ പിടികൂടുകയും ചെയ്തു. ഇവരിൽ നിന്നും 5,97,800 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. 990 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിബിഎംപിയുടെ ഖരമാലിന്യ സംസ്‌കരണ വിഭാഗം എട്ട് സോണുകളിലും ഹെൽത്ത് ഇൻസ്‌പെക്ടർമാരെയും ബിബിഎംപി മാർഷലുകളെയും വിന്യസിക്കുകയും മാർക്കറ്റുകളിലും കടകളിലും ഗോഡൗണുകളിലും നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ബിബിഎംപി പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും കവറുകൾക്കും പകരം തുണി സഞ്ചികൾ,…

Read More

കർണ്ണാടകയിലെ മികച്ച സാമാജികൻ യെഡിയൂരപ്പ; പുരസ്കാരം

ബെം​ഗളുരു; 2020- 21 വർഷത്തെ മികച്ച സാമാജികനായി യെഡിയൂരപ്പ തിരഞ്ഞെടുക്കപ്പെട്ടു, ലോക്സഭാ സ്പീക്കർ ഓം ബിർല പുരസ്കാരം സമ്മാനിച്ചു. കൂടാതെ ലോക്സഭയിലും രാജ്യസഭയിലും മികച്ച പാർലമെന്റേറിയന് പുരസ്കാരം നൽകുന്ന മാതൃകയിൽ ഈ വർഷം മുതൽ കർണ്ണാടക നിയമസഭയും മികച്ച സാമാജികനുള്ള പുരസ്കാരം ഏർപ്പെടുത്തുകയാണെന്ന് സ്പീക്കർ വിശ്വേശ്വരയ്യ ഹെ​ഗ്ഡെ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ നടത്തിയ പ്രവർത്തനങ്ങളെ അ​ദ്ദേഹം പ്രകീർത്തിച്ചു, ഇക്കഴിഞ്ഞ ജൂലൈ 26 നാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. 4 തവണയാണ് കർണ്ണാടക മുഖ്യമന്ത്രി ആയത്.

Read More

​ഗവേഷണ മേഖലയിലെ ഏറ്റവും വലിയ പുരസ്കാരം സ്വന്തമാക്കി മലയാളി

ബെം​ഗളുരു: ​ഗവേഷണ മേഖലയിൽ ഇന്ത്യയിൽ നൽകപ്പെടുന്ന ഏറ്റവും വലിയ പുരസ്കാരമായ ഇൻഫോസിസ് പ്രൈസ് (72 ലക്ഷം രൂപ വീതം) സ്വന്തമാക്കി മലയാളി ശാസ്ത്രജ്ഞനും , കലാവസ്ഥാ വിദ​ഗ്​ദനുമായ ഡോ.എസ്കെ സതീഷ്, കൂടാതെ മറ്റ് 5 പേരു കൂടി ഈ നേട്ടം കരസ്ഥമാക്കിയവരിൽ ഉണ്ട്. ബെം​ഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിൽ അറ്റ്മോസ്ഫെറിക് ആൻഡ് ഒാഷ്യാനിക് സയൻസ് പ്രഫസറും ദിവേച സെന്റർ ഫോർ ക്ലൈമറ്റ് ചേഞ്ച് ഡയറക്ടറുമായ ഇദ്ദേഹം തിരുവനന്തപുരം സ്വദേശിയാണ്. കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് ഭൗതിക ശാസ്ത്ര വിഭാ​ഗത്തിലെ പുരസ്കാരം.

Read More

ഉത്തിഷ്ഠ പുരസ്കാരം നേടി ശ്രീപാർവതി സേവാ നിലയം

ബെം​ഗളുരു: സന്നദ്ധ സംഘടനയായ ഉത്തിഷ്ഠയുടെ സേവാ പുരസ്കാരം ഇത്തവണ തൃശൂർ ശ്രീപാർവതി സേവാ നിലയത്തിന്. 1 ലക്ഷം രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇന്ദിരാ ന​ഗർ സം​ഗിത സഭയിൽ 11 ന് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. ചലച്ചിത്ര താരവും നർത്തകിയുമായ ലക്ഷ്മി ​ഗോപാലസ്വാമി, അവതരിപ്പിക്കുന്ന ഭരത നാട്യവും ഇതോടനുബന്ധിച്ച് നടത്തപ്പെടും.

Read More
Click Here to Follow Us