അനന്തപുരിയിൽ പൊങ്കാല അർപ്പിക്കാൻ കാത്തിരുന്ന് ലക്ഷക്കണക്കിന് ഭക്തജനങ്ങൾ

തിരുവനന്തപുരം: അനന്തപുരിയിൽ പൊങ്കാല അർപ്പിക്കാൻ കാത്തിരിക്കുകയാണ് ലക്ഷക്കണക്കിന് ഭക്തജനങ്ങൾ. രാവിലെ പത്തരക്കാണ് അടുപ്പ് വെട്ട്. രണ്ടരക്ക് നിവേദ്യം സമർപ്പിക്കും. കനത്ത പൊലീസ് കാവലിലാണ് പൊങ്കാല മഹോത്സവം രാവിലെ 10-ന് പുണ്യാഹത്തിനു ശേഷമാണ് പൊങ്കാല ചടങ്ങുകൾ ആരംഭിക്കുക. പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗമാണ് ഇന്ന് പാടുന്നത്. രൗദ്രഭാവംപൂണ്ട ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം. പാട്ടുതീരുമ്പോൾ തന്ത്രി ശ്രീകോവിലിൽനിന്നു ദീപം പകർന്ന് മേൽശാന്തിക്കു നൽകും. മേൽശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ കത്തിച്ചശേഷം അതേ ദീപം സഹമേൽശാന്തിക്കു കൈമാറും. അദ്ദേഹം…

Read More
Click Here to Follow Us