ബംഗളുരു: കുടിച്ച് പൂസായി അഭിഭാഷകൻ പോലീസുകാരെ കയ്യേറ്റം ചെയ്തു. ബാംഗ്ലൂരിലാണ് സംഭവം നടന്നത്. രുദ്രപ്പ എന്ന അഭിഭാഷകനാണ് പോലീസുകാരെ കയ്യേറ്റം ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ച രുദ്രപ്പ പരിശോധനകൾക്കിടെയാണ് കുപിതനായി അക്രമം നടത്തിയത്. അമിതമായി മദ്യപിച്ച നിലയിലായിരുന്ന ഇയാൾ പോലീസുകാരുടെ തലക്കിട്ട് സമീപത്ത് വ്യാപാരത്തിന് വച്ചിരുന്ന ചട്ടിഎടുത്തടിക്കുകയും, മറ്റൊരുദ്യോഗസ്ഥനെ റോഡിലേക്ക് തള്ളിയിടുകയും ചെയ്തു. തുടര്‍ന്ന് രുദ്രപ്പയെ അറസ്റ്റ് ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മര്‍ദിച്ചതിന് കേസെടുത്തതായി ദേവന്‍ഗരെ എസ്.പി ചേതന്‍ സിങ് റാത്തോഡ് അറിയിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷം ഇയാള്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനു കൂടി കേസെടുക്കും.
Read More