കൊച്ചി : രാഷ്ട്രീയമോ മതപരമോ സാംസ്കാരികമോ ആയ ഏതെങ്കിലും പരിപാടികളുമായി ബന്ധപ്പെട്ട കൊടികളും പരസ്യങ്ങളും ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും തടസ്സമാകരുതെന്ന് മാർച്ച് 20 ഞായറാഴ്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു. രാഷ്ട്രീയ, മറ്റ് സംഘടനകൾ അനുമതിയില്ലാതെ നടപ്പാതകളിലും പാതയോരങ്ങളിലും കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരെ കേരള ഹൈക്കോടതിയുടെ നിരവധി ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സർവകക്ഷി യോഗത്തിൽ സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സംസ്ഥാന നിയമമന്ത്രി പി രാജീവ്, വിവിധ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുത്തു. രാഷ്ട്രീയ പാർട്ടികൾക്കും മത-സാംസ്കാരിക…
Read MoreTag: all party conference
ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പൊളിഞ്ഞു;യുഡിഎഫ് എന്‍ഡിഎപ്രതിനിധികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്ന് ആരോപിച്ച് യുഡിഎഫ് യോഗം ബഹിഷ്കരിച്ചു. ശബരിമലയിൽ പ്രശ്നം പരിഹരിക്കാനുള്ള അവസരം സർക്കാർ കളഞ്ഞു കുളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ”ഇറങ്ങിപ്പോവുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. സർക്കാർ തുടക്കം മുതലെടുത്ത നിലപാട് തെറ്റാണ്. രണ്ട് ആവശ്യങ്ങളാണ് സർക്കാരിന് മുന്നിൽ യുഡിഎഫ് മുന്നോട്ടുവച്ചത്. ഒന്ന് വിധി നടപ്പാക്കാൻ സാവകാശഹർജി നൽകണം എന്നതായിരുന്നു, രണ്ട് വിധി നടപ്പാക്കുന്നത് നിർത്തി വയ്ക്കണമെന്നതും. രണ്ട് ആവശ്യവും സർക്കാർ തള്ളിക്കളഞ്ഞു. അതുകൊണ്ടാണ് യുഡിഎഫ് ഇറങ്ങിപ്പോന്നത്. ബിജെപിയും സിപിഎമ്മും പ്രശ്നം…
Read More