തൃശൂർ: ഹോട്ടലില്‍ കഴിക്കാനായി തയ്യാറാക്കിയ അല്‍ഫാം എലി തിന്നുന്നതിന്റെ ചിത്രം പുറത്ത്. കുന്നംകുളം പട്ടാമ്പി റോഡില്‍ പാറേമ്പാടത്ത് പ്രവർത്തിച്ചുവന്ന അറബിക് റെസ്റ്റോറന്റില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഭക്ഷണം പാഴ്സല്‍ വാങ്ങാനെത്തിയ ഉപഭോക്താവ് തന്നെയാണ് ചിത്രം പകർത്തിയത്. ഇയാളുടെ പരാതിയില്‍ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ അടച്ചു പൂട്ടി. ഉപഭോക്താവ് പകർത്തിയ ചിത്രം നഗരസഭ പൊതുജനാരോഗ്യ വിഭാഗം മേധാവിയ്ക്ക് വാട്ട്സ്ആപ്പ് വഴി സന്ദേശമയച്ചു. പിന്നാലെ നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്ളീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോണ്‍ സ്ഥലം സന്ദർശിച്ച്…
Read More