ബെംഗളുരു; അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ ബിഡബ്ല്യുഎസ്എസ് ബി ( വാട്ടർ അതോറിറ്റി ) മുൻ ചീഫ് എൻജിനീയർ എസ്എം ബസവരാജുവിന്റെ ഏഴരകോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. ബെംഗളുരുവിലും മൈസൂരിലുമായി കിടന്നിരുന്ന ഈ സ്വത്തുവകകൾ കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് കണ്ടുകെട്ടിയതെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. രണ്ട് റസിഡൻഷ്യൽ സൈറ്റുകൾ, സ്വർണ്ണം, വെള്ളി, ഡയമണ്ട് ആഭരണങ്ങൾ, ആറ് ഫ്ളാറ്റുകൾ , വാണിജ്യ സമുച്ചയം എന്നിവയൊക്കെ പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നു. 2018 ൽ ലോകായുക്ത സമർപ്പിച്ച കുറ്റപത്രത്തിന്റെ പേരിലാണ് ഇഡി കേസെടുത്തത്. അനധികൃത സ്വത്ത് സമ്പാദനം നടത്തുന്നുണ്ടെന്ന്…
Read More