ശിവമോഗയിൽ 57കാരിക്ക് കുരങ്ങുപനി.

ബെംഗളൂരു: ശിവമൊഗയിൽ നിന്നുള്ള 57 കാരിയായ സ്ത്രീയ്ക്ക് കുരങ്ങ് പനി എന്ന് അറിയപ്പെടുന്ന ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് (കെഎഫ്ഡി) സ്ഥിരീകരിച്ചു. രോഗിക്ക് കുറച്ച് ദിവസമായി പനി ഉണ്ടായതിനെ തുടർന്ന് അവരുടെ രക്ത സാമ്പിൾ ശേഖരിച്ച് കെഎഫ്‌ഡിക്കായി പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചതെന്നും ജില്ലാ ഹെൽത്ത് ഓഫീസർ ഡോ രാജേഷ് സുരഗിഹള്ളി പറഞ്ഞു, കുരങ്ങുപനി ഉള്ളവർക്ക് അഞ്ചുമുതൽ 12 ദിവസംവരെ പനി, ശരീരവേദന, തലവേദന തുടങ്ങിയവ ഉണ്ടാകുമെന്നും നവംബർ മുതൽ ഏപ്രിൽവരെയുള്ള കാലയളവിലാണ് കുരങ്ങുപനി പിടിപെടാൻ സാധ്യതയെന്നും ഇക്കാലയളവിൽ വനാതിർത്തിയോടുചേർന്ന് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം…

Read More
Click Here to Follow Us