ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് രണ്ട് വര്‍ഷം. നിസാരമായ പകർച്ചവ്യാധിയായി മാത്രം തുടക്കത്തില്‍ കണക്കാക്കിയിരുന്ന വൈറസ് മിന്നല്‍ വേഗത്തിലാണ് മഹാമാരിയായി മാറി ജന ജീവിതത്തെ തലകീഴ് മറിച്ചത്. ഈ കാലയളവിൽ ഏവരും നേരിട്ടത് മഹാമാരിയുടെ മൂന്ന് തരംഗങ്ങളായിരുന്നു.മഹാരാഷ്ട്രയിലും മിക്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ കേസുകളും മരണങ്ങളും സ്ഥിരമായി രേഖപ്പെടുത്തിയത്. 2020 ജനുവരി 30ന് രാജ്യത്തെ ആദ്യ കൊവിഡ് കേസ് കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്ന് അതിന്‍റെ ഗൗരവം തിരിച്ചറിയാന്‍ രാജ്യത്തിനായിരുന്നില്ല. കൊവിഡ് വ്യാപനം ആദ്യഘട്ടത്തില്‍…
Read More