ബെംഗളൂരു: വൈറ്റ്ഫീൽഡ് ഹോപ്പ് ഫാം ജങ്ക്ഷനിലെ 4 വലിയ വൃത്തങ്ങൾ ഉള്ള ട്രാഫിക് സുരക്ഷാ ബോർഡ് ഇപ്പോൾ ജനങ്ങളിൽ ആശയക്കുഴപ്പത്തിനും ചർച്ചയ്ക്കും കാരണമായിരിക്കുകയാണ്. പരിചിതമല്ലാത്തതാണെന്നു ചൂണ്ടിക്കാട്ടി ബോർഡിന്റെ ചിത്രം ഒരു യാത്രക്കാരൻ ട്വിറ്ററിൽ പങ്കുവയ്ക്കുകയായിരുന്നു. പിന്നാലെ റോഡിൽ കുഴിയുണ്ടെന്ന മുന്നറിയിപ്പാകാം ബോർഡെന്ന കമന്റുമായി നിരവധി പേർ രംഗത്തെത്തി. നഗരത്തിലെ റോഡുകളിലെ അപകടക്കുഴികളെക്കുറിച്ചായിരുന്നു പലരുടെയും പരിഹാസം. ഗതാഗതക്കുരുക്ക് മാറാൻ സമയമെടുക്കുമെന്നാണ് അർത്ഥമെന്ന് മറ്റൊരു കമന്റ്. എന്നാൽ അധികം വൈകാതെ വൈറ്റ്ഫീൽഡ് ട്രാഫിക് പോലീസ് തന്നെ വിശദീകരണവുമായി രംഗത്തെത്തി. അന്ധരായ വ്യക്തികൾ റോഡു മുറിച്ചു കടക്കാൻ സാധ്യതയുണ്ടെന്ന്…
Read More