ഡൽഹി: കർണാടകയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി. നൽകിയ വാഗ്ധാനങ്ങൾ കോൺഗ്രസ് പാലിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. നിലവിൽ 136 മണ്ഡലങ്ങളിൽ ആണ് കോൺഗ്രസ് ജയിച്ച് മുന്നേറി കൊണ്ടിരിക്കുന്നത്. പണത്തിന്റെ അഹങ്കാരവും പാവപ്പെട്ടവന്റെ ശക്തിയും തമ്മിൽ ആയിരുന്നു മത്സരം, പാവപ്പെട്ടവന്റെ ശക്തി ജയിച്ചു വെന്നും രാഹുൽ ഗാന്ധി പറഞ്ഞു .കൂടുതൽ സംസ്ഥാനങ്ങളിൽ വിജയം ആവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
Read MoreTag: ലേറ്റസ്റ്റ് ന്യൂസ്
മസ്ജിദ് മാതൃകയിൽ ബസ് സ്റ്റോപ്പ്, 4 ദിവസത്തിനുള്ളിൽ പൊളിച്ചു നീക്കണമെന്ന് എം. പി
ബെംഗളൂരു : മസ്ജിദ് മാതൃകയിൽ ബസ് സ്റ്റോപ്പ് നിർമ്മിച്ചത് വിവാദമാകുന്നു . മൈസൂരു -ഊട്ടി റോഡിലാണ് മസ്ജിദ് മാതൃകയിൽ ബസ് സ്റ്റോപ്പ് നിർമ്മിച്ചിരിക്കുന്നത്. ബസ് സ്റ്റോപ്പിന്റെ ചിത്രം സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട് . കർണാടകയിൽ ഹിജാബ് വിവാദം അവസാനിച്ച സന്ദർഭത്തിലാണ് ബസ് സ്റ്റോപ്പ് മസ്ജിദിന്റെ മാതൃകയിൽ പണിതിരിക്കുന്നത് . സംഭവത്തിനെതിരെ എം പി പ്രതാപ് സിംഹ രംഗത്തെത്തി. “ഞാൻ ആ ചിത്രം സോഷ്യൽ മീഡിയയിൽ കണ്ടു. ബസ് സ്റ്റാൻഡിന് രണ്ട് താഴികക്കുടങ്ങളുണ്ട്, നടുവിൽ വലുതും അതിനോട് ചേർന്നുള്ളവ ചെറുതാണ്. അതൊരു മസ്ജിദ് മാത്രമാണ്…
Read Moreകമ്മൽ മോഷണകുറ്റം ആരോപിച്ച് ദളിത് ബാലനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു
ബെംഗളൂരു: മോഷണക്കുറ്റം ആരോപിച്ച് ദളിത് ബാലനെ തൂണിൽ കെട്ടിയിട്ട് ഉയർന്ന ജാതിക്കാർ ക്രൂരമായി മർദിച്ചതായി പരാതി. കർണാടകയിലെ ചിക്കബെല്ലാപൂർ ജില്ലയിലെ ചിന്താമണി റൂറൽ പോലീസ് സ്റ്റേഷൻ കീഴിലുള്ള ഗ്രാമത്തിലാണ് സംഭവം. തുങ്കൂർ ജില്ലയിലെ കെമ്പദേഹള്ളി സ്വദേശിയായ 14 വയസുകാരൻ യശ്വന്തിനാണ് മർദനമേറ്റത്. കൂട്ടത്തോടെ കളിക്കുകയായിരുന്ന യശ്വന്തനെ, ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയുടെ സ്വർണക്കമ്മലുകൾ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ഒരു കൂട്ടം ആളുകൾ അക്രമിച്ചത്. നിലത്തുകൂടെ വലിച്ചിഴച്ച ശേഷം വൈദ്യുതത്തൂണിൽ കെട്ടിയിട്ടായിരുന്നു മർദ്ദനം . മകനെ രക്ഷിക്കാൻ ഓടിയെത്തിയ അമ്മയെയും അക്രമിസംഘം വെറുതെ വിട്ടില്ല. യശ്വന്തും അമ്മയും സർക്കാർ…
Read More