ബെംഗളൂരു : പ്രധാനമന്ത്രിയുടെ നോട്ടുപിൻവലിക്കലിന് ശേഷം കുടുതൽ ജനങ്ങൾ പ്ലാസ്റ്റിക് കറൻസിയിലേക്ക് തിരിയുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്, കയ്യിൽ കാശില്ലാത്തതിന്റെ പേരിൽ നമ്മ മെട്രോ യാത്രക്കുള്ള സ്മാർട് കാർഡ് റീചാർജ് ചെയ്യാൻ സാധിക്കാത്തവർ വിഷമിക്കേണ്ട. ക്രെഡിറ്റ് -ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇന്നു മുതൽ നമ്മ മെട്രോ കാർഡുകൾ റീചാർജ് ചെയ്യാം.ഇതിനായി നമ്മ മെട്രോയുടെ എല്ലാ സ്‌റ്റേഷനുകളിലും സ്വാപ്പിംഗ് മെഷീനുകൾ തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തി പ്പിച്ചു നോക്കി ഉറപ്പു വരുത്തിക്കഴിഞ്ഞു. ഇന്നു മുതൽ യാത്രക്കാർക്ക് ഇതിന്റെ സേവനം ഉപയോഗിക്കാം.…
Read MoreTag: നമ്മ മെട്രോ
നമ്മ മെട്രോ ആദ്യഘട്ടം നവംബറിൽ മുഴുവനായി പ്രവർത്തിച്ചു തുടങ്ങാനുള്ള സാദ്ധ്യത വിദൂരം. മുഖ്യമന്ത്രിയുടെ വാക്ക് പാഴ് വാക്കാകാൻ സാദ്ധ്യത.
ബെംഗളൂരു : നമ്മ മെട്രോയുടെ ഒന്നാം ഘട്ടം നവംബറിൽ പൂർത്തിയാകാനുള്ള സാദ്ധ്യത കുറയുന്നു. പ്രവൃത്തികൾ വിചാരിച്ച രീതിയിൽ മുന്നേറാത്തതാണ് കാരണം.നവംബർ ഒന്ന് കർണാടക രാജ്യോത്സവ ദിനത്തിൽ ഒന്നാം ഘട്ടം പൂർണമായും തുറന്നുകൊടുക്കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. നോർത്ത് സൗത്ത് കോറിഡോറിൽ കെ ആർ മാർക്കെറ്റ് – ചിക് പേട്ട് റീച്ചിൽ ഭൂഗർഭ പാത നിർമ്മാണമാണ് ഇഴഞ്ഞു നീങ്ങുന്നത്.നഗരത്തിലെ ഏറ്റവും തിരക്കേറിയ ഈ മേഖലയിലെ ഭൂമിക്കടിയിലൂടെ കടന്നു പോകുന്ന ജലവിതരണ പൈപ്പുകളും വൈദ്യുതി കേബിളുകളും ഒപ്റ്റിക്കൽ കേബിൾ ശൃംഖലകളും മാറ്റിയാൽ മാത്രമേ തുടർ പ്രവൃത്തികൾ സാദ്ധ്യമാവൂ.…
Read More