ബെംഗളൂരു: മുഹറം ഘോഷയാത്രയ്ക്കിടെ കർണാടക ഗദഗ് ജില്ലയിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഗദഗിനടുത്തുള്ള മല്ലസമുദ്രയിലെ തൗഫീഖ് (23), മുഷ്ത്വാഖ് (24) എന്നിവർക്കാണ് കുത്തേറ്റത്. യുവാക്കൾക്ക് വയറിനും നെഞ്ചിനും കാലിനും പരിക്കേറ്റു. തൗഫീഖിന്റെ നില അതീവ ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന വിവരം. രണ്ടുപേരും ഗദഗിലെ ജിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗദഗിലെ മലസമുദ്ര ഗ്രാമത്തിൽ ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് സോമേഷ് ഗുഡി, യല്ലപ്പ ഗുഡി, സൽമാൻ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഗദഗ് പോലീസ്…
Read More