കരാറുകാരിൽ മുസ്ലീം വിഭാഗത്തിന് 4% സംവരണം; വിവാദ ബിൽ സഭയിൽ അവതരിപ്പിച്ചു.

ബെംഗളുരു :കരാറുകളിൽ മുസ്ലിം വിഭാഗങ്ങൾക്ക് 4% സംവരണം ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഭേദഗതി ബിൽ സിദ്ധരാമയ്യസർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി എച്ച്.കെ.പാട്ടീലാണു കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യൂർമെന്റ്സ് ഭേദഗതി ബിൽ അവതരിപ്പിച്ചത്. 2 കോടി രൂപയിൽ താഴെയുള്ള പൊതുവികസന പദ്ധതികൾ,ഒരു കോടി രൂപയിൽ താഴെയുള്ള സർക്കാർ ഏറ്റെടുക്കലുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട കരാറുകളിൽ സംവരണം ഏർടുത്താനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ 7ന് മുഖ്യമന്ത്രി സിദ്ധരമയ്യ ബജറ്റിൽ പ്രഖ്യാപിച്ച നിയനിർമാണത്തിന് 14ന് മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. സഭയ്ക്കകത്തും പുറത്തും ബില്ലിനെ എതിർത്ത് ബിജെപി രംഗത്തുണ്ട്. ഇത്തരം കരാറുകളിൽ നിലവിൽ…

Read More
Click Here to Follow Us