മെസിയുടെ അർജന്റീന കേരളത്തിലേക്ക് എത്തും മക്കളേ; രണ്ട് മത്സരങ്ങൾ കളിക്കും; പ്രഖ്യാപനവുമായി കായിക മന്ത്രി

അർജന്റീന അടുത്ത വർഷം കേരളത്തിൽ കളിക്കാനെത്തുമെന്ന് ഉറപ്പായി. കേരള കായിക മന്ത്രി വി അബ്ദുറഹിമാനാണ് ഇപ്പോൾ ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്‌. മലയാളി ഫുട്ബോൾ പ്രേമികൾക്ക് വലിയ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത്. അർജന്റീന ടീം കേരളത്തിൽ കളിക്കാനുള്ള താല്പര്യം ഇ മെയിൽ വഴി അറിയിച്ചതായി കഴിഞ്ഞയിടയ്ക്ക് അബ്ദുറഹിമാൻ തന്നെ വ്യക്തമാക്കിയിരുന്നു. ഈ വർഷം ജൂണിൽ മത്സരം നടന്നേക്കുമെന്നായിരുന്നു അന്ന് പുറത്ത് വന്ന സൂചനകൾ. ഇപ്പോൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അദ്ദേഹം പങ്കുവെക്കുകയായിരുന്നു. അർജന്റീന ദേശീയ ടീം 2024 ഒക്ടോബറിൽ…

Read More

8-ാം തവണയും ‘ഫിഫ ദി ബെസ്റ്റ്’ പുരസ്കാര നേട്ടം സ്വന്തമാക്കി ലയണല്‍ മെസി

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ‘ഫിഫ ദി ബെസ്റ്റ്’ പുരസ്കാരം അര്‍ജന്‍റീന താരം ലയണല്‍ മെസിക്ക്. മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം എര്‍ലിങ് ഹാളണ്ട്‌, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസി മികച്ച താരമായത്. ഇത് എട്ടാം തവണയാണ് ലോക താരത്തിനുള്ള ഫിഫ പുരസ്കാരം മെസി നേടുന്നത്. ബാലണ്‍ദ്യോര്‍ നേട്ടത്തിന് ശേഷം വീണ്ടുമൊരു അംഗീകാരം മെസിയെ തേടിയെത്തുകയാണ്. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. ബാഴ്‌സലോണയുടെ സ്പാനിഷ് താരം…

Read More

വൈറലായി വിരാട് കോഹ്ലിയുടെ ചിത്രം… എന്തുപറ്റിയെന്ന് ആരാധകർ 

വിരാട് കോഹ്ലിയുടെ സമൂഹ മാധ്യമ പോസ്റ്റുകളെല്ലാം വലിയ വാർത്താശ്രദ്ധ നേടാറുണ്ട്. താരം കഴിഞ്ഞദിവസം ഇൻസ്റ്റയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മൂക്കിൽ ബാൻഡേജും കണ്ണിലും മുഖത്തും മുറിപാടുകളുമായി കോഹ്ലി വെള്ള ടീ-ഷർട്ട് ധരിച്ചുനിൽക്കുന്നതാണ് ചിത്രം. ചിത്രം വൈറൽ ആയതിനു പിന്നാലെ താരത്തിന് എന്തുപറ്റിയെന്ന് അന്വേഷിച്ച് ആരാധകരും എത്തി. താരത്തിന് എന്തെങ്കിലും അപകടം പറ്റിയോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ, ഒരു പരസ്യ ചിത്രീകരണത്തിനായി മേക്കപ്പ് ചെയ്ത ചിത്രമാണ് താരം ഇൻസ്റ്റയിൽ പങ്കുവെച്ചത്. ഷൂട്ടിനുവേണ്ടിയാണ് താരം ഇത്തരത്തിൽ വേഷം മാറിയത്. ഇൻസ്റ്റയിൽ ഏറ്റവും കൂടുതൽ…

Read More

കിരീടപ്പോര്; വീണ്ടും പരാജയം നേരിട്ട് ഇന്ത്യ; ലക്ഷ്യത്തിലെത്തി കപ്പിൽ മുത്തമിട്ട് ഓസീസ്

ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 6 വിക്കറ്റിന്റെ വിജയം . അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ തിങ്ങനിറഞ്ഞ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കിയാണ് 241 വിജയലക്ഷ്യം ഓസ്ട്രേലിയ മറികടന്നത്. ഇന്ത്യയുയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറുകയായിരുന്നു. ട്രാവിസ് ഹെഡ്ഡിന്റെ അര്‍ധ സെഞ്ച്വറി ഇന്നിങ്‌സാണ് ഓസീസിന് നിര്‍ണായകമായത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായി. 66 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വിരാട് കോലി 54ഉം ക്യാപ്റ്റന്‍…

Read More

ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്ക്ക് 241 റൺസ് വിജയലക്ഷ്യം . ആരാധക പ്രെതീക്ഷ തെറ്റിച് ടീം ഇന്ത്യ

കോഹ്ലിക്ക് പിന്നാലെയെത്തിയ രവീന്ദ്ര ജഡേജ 22 പന്തിൽ 9 റൺസെടുത്ത് പുറത്തായി. പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീണു. 42ാം ഓവറിൽ കെ എൽ രാഹുൽ, 44ാം ഓവറിൽ മുഹമ്മദ് ഷമി (10 പന്തിൽ 6), 45ാം ഓവറിൽ ജസ്പ്രീത് ബുംറ (3 പന്തിൽ 1 ), 48ാം ഓവറിൽ സൂര്യകുമാർ യാദവ് (28 പന്തിൽ 18), കുൽദീപ് യാദവ് (18 പന്തിൽ 10) എന്നിങ്ങനെയാണ് വിക്കറ്റുകൾ നഷ്ടമായത്. മുഹമ്മദ് സിറാജ് 8 പന്തിൽ 9 റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടിയ ഓസീസ്…

Read More

സ്വപ്ന ഫൈനൽ ഇന്ന്; ആകാംഷയോടെ ആരാധകർ

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന സ്വപ്ന ഫൈനൽ ഇന്ന് അഹമ്മദാബാദ് നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ അരങ്ങേറും. ഇന്നത്തെ സായാഹ്നം കാത്തുകൊണ്ട് ക്രിക്കറ്റിൽ അലിഞ്ഞ സബർമതി നദി സ്വചഛമായി ഒഴുകുകയാണ്. 136000 ആരാധാർക്ക് മുൻപിൽ ആതിഥേയരായ ഇന്ത്യയും ലോക ക്രിക്കറ്റിൽ അഞ്ചുവട്ടം കിരീടം ചൂടിയ രാജാക്കന്മാരായ ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നത്. ഉച്ചയ്ക്ക് 2 മണിക്കാണ് ഇരുവരും തമ്മിലുള്ള പോരാട്ടം. രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീമും പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയൻ സംഘവും സർവ്വതന്ദ്രങ്ങളും ഒരുക്കി പോരാട്ടത്തിനായി കാത്തിരിക്കുകയാണ്. മണിക്കൂറുകളുടെ അന്തരത്തിൽ ലോകം ക്രിക്കറ്റിലേക്ക് ചുരുങ്ങുമ്പോൾ ബാറ്റും…

Read More

ഇന്ത്യ ഏക​ദിന ലോകകപ്പ് നേടിയാൽ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് നടി 

വിശാഖപട്ടണം: ഇന്ത്യ ഏക​ദിന ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് തെലുങ്ക് നടി രേഖ ഭോജ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധിയാളുകളാണ് നടിയെ വിമർശിച്ച് രം​ഗത്തെത്തുന്നത്. ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്ന് ചിലർ കുറിച്ചു. നിരവധിയാളുകൾ പരിഹാസ കമെന്റുകളുമായും എത്തി. പിന്നാലെ വിശദീകരണവുമായി നടി തന്നെയെത്തി. ഇന്ത്യൻ ടീമിനോടുള്ള ആരാധനയും സ്നേ​ഹവുമാണ് താൻ പ്രകടിപ്പിച്ചതെന്ന് നടി വ്യക്തമാക്കി. ഹ്രസ്വ ചിത്രങ്ങളിലൂടെ സിനിമയിലേയ്ക്ക് എത്തിയ താരമാണ് രേഖ ഭോജ്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ താരം പ്രധാന വിഷങ്ങളിലൊക്കെ…

Read More

ദക്ഷിണാഫ്രിക്കയെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ!

കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ ഇന്ന് നടന്ന സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 3 വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ ഫൈനലിലെത്തി. ഈ വരുന്ന ഞായറാഴ്ച്ച അഹമ്മദാബാദ് നരേന്ദ്ര മോഡി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ ഫൈനലിൽ നേരിടും. ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.4 ഓവറില്‍ 212 റണ്‍സിന് ഓള്‍ ഔട്ടായി. മുന്‍നിര അവിശ്വസനീയമായി തകര്‍ന്നടിഞ്ഞപ്പോള്‍ സെഞ്ചുറിയുമായി പൊരുതി ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്കോറിലെത്തിച്ചത്. 24-4 എന്ന സ്കോറില്‍ ക്രീസിലെത്തിയ മില്ലര്‍ 101 റണ്‍സെടുത്ത് 48-ാം ഓവറില്‍ പുറത്താവുമ്പോള്‍ ദക്ഷിണാഫ്രിക്ക 200 കടന്നിരുന്നു.…

Read More

ന്യൂസിലൻ്റിനെ തകർത്ത് ഇന്ത്യ ഫൈനലിൽ.

മുംബൈ: 7 വിക്കറ്റ് നേടിയ പേസ് ബൗളർ മുഹമ്മദ് ഷായുടെ തകർപ്പൻ പ്രകടനത്തോടെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൻ്റെ ഫൈനലിലെത്തി ഇന്ത്യ. നാളെ കൊൽക്കത്തയിൽ വച്ച് നടക്കുന്ന രണ്ടാം സെമിയിൽ വിജയിക്കുന്ന ടീമുമായി ഇന്ത്യ ഫൈനൽ കളിക്കും. രണ്ടാം സെമിയിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് നാളെ ഏറ്റുമുട്ടുന്നത്. ഇന്ത്യ ഉയർത്തിയ 398 എന്ന വിജയ ലക്ഷ്യം പിൻതുടർന്ന ന്യൂസിലാൻ്റ് 48.5 ഓവറിൽ 327 ന് ഓൾ ഔട്ട് ആയി.

Read More

ന്യൂസീലൻഡ് ക്രിക്കറ്റ് താരം രചിൻ രവീന്ദ്ര ബെംഗളൂരുവിലെ വീട്ടിലെത്തി മുത്തച്ഛനേയും മുത്തശ്ശിയേയും സന്ദർശിച്ചു

ബെംഗളൂരു: ഏക ദിന ലോകകപ്പിന്റെ ഇടവേളയിൽ തന്റെ മുത്തച്ഛനേയും മുത്തശ്ശിയേയും സന്ദർശിച്ച് ന്യൂസീലൻഡ് ക്രിക്കറ്റ് താരം രചിൻ രവീന്ദ്ര. ശ്രീലങ്കയെ തോൽപ്പിച്ച് ന്യൂസീലൻഡ് സെമിഫൈനൽ ഏറെക്കുറെ ഉറപ്പിച്ച മത്സരത്തിന് പിന്നാലെയാണ് രചിൻ ബംഗളുരുവിലെ വീട്ടിലെത്തിയത്. ആചാരങ്ങളോടെയാണ് മുത്തശ്ശി രചിനെ സ്വീകരിച്ചത്. പ്രത്യേക പ്രാർത്ഥനകളും നടത്തി. രചിന്റെ പിതാവ് രവി കൃഷ്ണ മൂർത്തി 1990 ലാണ് ന്യൂസീലൻഡിലേക്ക് കുടിയേറിയത്.

Read More
Click Here to Follow Us