ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ ഗവേണിംഗ് കൗൺസിലിലേക്ക് (എഐഎഫ്എഫ്) ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഫിഫയുടെ ഇടപെടൽ. കോടതിയുടെ ഉത്തരവിന്‍റെ പൂർണ്ണരൂപം ഉടൻ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട അന്താരാഷ്ട്ര ഫുട്ബോൾ ഗവേണിംഗ് ബോഡി, ഇത് വിശദമായി പരിശോധിച്ച ശേഷം നടപടി പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. ഫിഫയുടെ നയങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാൽ ഫുട്ബോൾ ഫെഡറേഷനെ വിലക്കുകയും ഒക്ടോബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കാൻ നിശ്ചയിച്ചിരിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിന്‍റെ വേദി ഇവിടെ നിന്ന് മാറ്റുകയും ചെയ്യും എന്നാണ് നിലപാട്. ഈ മാസം 28ന്…
Read MoreCategory: SPORTS
അദ്‌ഭുത ജാവലിനിൽ ഇന്ത്യ സ്വർണ്ണം നേടിയിട്ട് ഇന്ന് ഒരു വർഷം
ഇന്ത്യൻ അത്ലറ്റിക്സിലെ ഏറ്റവും മഹത്തായ നേട്ടത്തിന്‍റെ ഒന്നാം വാർഷികമാണ് ഇന്ന്. നീരജ് ചോപ്രയുടെ അതിശയകരമായ ജാവലിനിൽ ഇന്ത്യ ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയിട്ട് ഇന്ന് ഒരു വർഷം . 2021 ഓഗസ്റ്റ് 7 ന് ടോക്കിയോയിലെ ഒളിമ്പിക് സ്റ്റേഡിയം ഇന്ത്യയുടെ കായിക ചരിത്രത്തിലെ അതിശയകരമായ നേട്ടത്തിന് സാക്ഷ്യം വഹിച്ചു. ജാവലിൻ ത്രോ ഫൈനലിൽ രണ്ടാം റൗണ്ടിൽ 87.58 മീറ്റർ പ്രകടനത്തോടെയാണ് ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നീരജ് അത്ലറ്റിക്സിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് സ്വർണം സ്വന്തമാക്കിയത്. അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) എല്ലാ…
Read Moreമെഡൽ വേട്ട തുടർന്ന് ഇന്ത്യ; മെഡലുറപ്പിക്കാന്‍ സിന്ധു
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ഒൻപതാം ദിനം ഇന്ത്യ 14 മെഡലുകൾ നേടി. 4 സ്വർണവും 3 വെള്ളിയും 7 വെങ്കലവും ആണ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 40 ആയി. ഗെയിംസിന്‍റെ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ, പ്രധാന ആകർഷണം പുരുഷ, വനിതാ താരങ്ങളുടെ റിലേയും ബാഡ്മിന്‍റണിലെ സെമി ഫൈനൽ പോരാട്ടങ്ങളുമാണ്.
Read Moreഇന്ത്യയുടെ സെൽവ പി. തിരുമാരന് ലോക അണ്ടർ 20 അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വെള്ളി
കാലി (കൊളംബിയ): ലോക അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സെൽവ പി തിരുമാരൻ പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ മികച്ച വ്യക്തിഗത പ്രകടനത്തിലൂടെ വെള്ളി മെഡൽ നേടി. 17 കാരനായ സെൽവ 16.15 മീറ്റർ ചാടിയാണ് രണ്ടാം സ്ഥാനം കരസ്ഥാനമാക്കിയത്. ജമൈക്കയുടെ ജയ്ഡൻ ഹിബർട്ട് 17.27 മീറ്റർ ചാടിയാണ് സ്വർണം കരസ്ഥമാക്കിയത്.
Read Moreചെസ് ഒളിംപ്യാഡ്; ഇന്ത്യയുടെ ‘രണ്ടാം കാലാൾ പട’ അമേരിക്കയെ തകർത്തു
മഹാബലിപുരം: ചെസ് ഒളിംപ്യാഡിൽ ദൊമ്മരാജു ഗുകേഷിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ‘രണ്ടാം കാലാൾ പട’ അമേരിക്കയെ തകർത്തു. തുടർച്ചയായ എട്ടാം ജയവുമായി ഡി. ഗുകേഷും റോണക് സദ്വാനിയും ഒരു മികച്ച അട്ടിമറി വിജയത്തോടെ യുദ്ധം നയിച്ചപ്പോൾ ഇന്ത്യയുടെ അമേരിക്കൻ അധിനിവേശം പൂർണ്ണം. ഇന്ത്യ ബി ടീം ലോകോത്തര കളിക്കാർ നിറഞ്ഞ ഒരു യുഎസ് ടീമുമായി (3-1) തോല്പിച്ചപ്പോൾ, അർമേനിയ ഇന്ത്യ എ ടീമിനെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം നിലനിർത്തി. ലോക ചെസ്സ് ഒളിംപ്യാഡിൽ 8 റൗണ്ടുകൾ അവസാനിക്കുമ്പോൾ 15 പോയിന്‍റുള്ള അർമേനിയക്ക് പിന്നാലെ 14 പോയിന്‍റുമായി…
Read Moreകോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ്: കലാശക്കൊട്ടിനിറങ്ങാൻ ഇന്ത്യ
ബിർമിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ന് കലാശക്കൊട്ടിനിറങ്ങാൻ ഇന്ത്യ. ഓസ്ട്രേലിയയുമായുള്ള ഫൈനൽ ഇന്ത്യൻ സമയം രാത്രി 9.30ന് ബിർമിങ്‌ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയയോട് മാത്രമാണ് ഇന്ത്യ തോറ്റത്. കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിലും ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റിരുന്നു. അതിനാൽ തന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് അത്ര എളുപ്പമുള്ള യുദ്ധമായിരിക്കില്ല. സെമി ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. ഓസ്ട്രേലിയ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഫൈനലിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. ആവേശം നിറഞ്ഞ രണ്ട് മത്സരങ്ങളും അവസാന ഓവർ വരെ…
Read Moreശ്രീശങ്കറിന്റെ ഫൗൾ: ഇന്ത്യയുടെ പരാതി സംഘാടകർ തള്ളി
ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ലോങ്ജംപ് ഫൈനലിൽ മലയാളി താരം എം.ശ്രീശങ്കറിന്റെ നാലാം ജംപിൽ ഫൗൾ വിളിച്ചതിനെതിരെയുള്ള ഇന്ത്യയുടെ പരാതി സംഘാടകർ തള്ളി. നാലാമത്തെ ജംപിൽ, ടേക്ക് ഓഫ് ബോർഡിൽ നിന്ന് ഒരു മില്ലിമീറ്റർ പുറത്തേക്ക് കാൽപാദം നീങ്ങിയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിധി. ഇതിനെതിരെയാണ് അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പരാതി നൽകിയത്. മത്സരത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് സംഘാടകർ ഇന്ത്യയുടെ പരാതി തള്ളിയത്. ടേക്ക് ഓഫ് ബോർഡിൽ സ്പർശിച്ചപ്പോൾ ഫൗൾ ചെയ്തില്ലെങ്കിലും ചാടാൻ ശ്രമിക്കുന്നതിനിടെ ശ്രീശങ്കറിന്‍റെ കാൽ ഒരു മില്ലിമീറ്റർ പുറത്തേക്ക് നീങ്ങിയതായി പരിശോധനയിൽ…
Read Moreകോമൺവെൽത്ത് ഗെയിംസ്; ഇന്ത്യൻ പുരുഷ ഹോക്കി ടീം ഫൈനലിൽ
ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ആവേശകരമായ സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 3-2ന് തോൽപ്പിച്ച് ഇന്ത്യൻ പുരുഷ ടീം ഫൈനലിൽ എത്തി. അഭിഷേക് (20), മന്ദീപ് സിങ് (28), ജുഗ്രാജ് സിങ് (25) എന്നിവരാണ് ഇന്ത്യക്കായി ഗോൾ നേടിയത്. റയാൻ ജൂലിയസ് (33), മുസ്തഫ കാസിം എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി ഗോളുകൾ നേടിയത്. രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ 3-2ന് തോൽപ്പിച്ച ഓസ്ട്രേലിയയെയാണ് ഇന്നു നടക്കുന്ന ഫൈനലിൽ ഇന്ത്യ നേരിടുക. അതേസമയം, വിവാദം അകമ്പടിയായ ഷൂട്ടൗട്ടിനൊടുവിൽ വനിതാ ഹോക്കിയിൽ ഇന്ത്യ സെമിയിൽ പുറത്തായി. നിശ്ചിത സമയത്ത് ഓസ്ട്രേലിയയോട് 1-1ന് സമനിലക്ക്…
Read Moreവിന്‍ഡീസിനെതിരായ ട്വന്റി 20: ഇന്ത്യക്ക് ജയം, പരമ്പര
വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ട്വന്റി 20 മത്സരത്തില്‍ ആധികാരിക ജയം നേടിയ ഇന്ത്യ പരമ്പരയും സ്വന്തമാക്കി. ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സടിച്ചു. മറുപടി ബാറ്റിങിനിറങ്ങിയ വിന്‍ഡീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ 132 റണ്‍സില്‍ പിടിച്ചുകെട്ടി. 19.1 ഓവറില്‍ എല്ലാവരേയും പുറത്താക്കുകയായിരുന്നു. അര്‍ഷ്ദീപ് സിങ് മൂന്നും ആവേഷ് ഖാന്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവര്‍ വിന്‍ഡീസിന്റെ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി ഇന്ത്യക്ക് ആധികാരിക ജയം സമ്മാനിക്കുകയായിരുന്നു. കൂറ്റൻ വിജയലക്ഷ്യം മുന്നിൽകണ്ടിറങ്ങിയ വിൻഡീസിന്റെ ഇന്നിംഗ്സ് 132 റൺസിൽ…
Read Moreസൈമണ്ട്സിന്റെ പേരിൽ സ്റ്റേഡിയവുമായി ജന്മനാട്
ഓസ്ട്രേലിയ: അന്തരിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സിന്‍റെ പേരിലാണ് സ്റ്റേഡിയം അറിയപ്പെടുന്നത്. സൈമണ്ട്സ് ജനിച്ചുവളർന്ന ടൗൺസ്‌വിലിലെ സ്റ്റേഡിയത്തിന് അദ്ദേഹത്തിന്‍റെ പേര് നൽകാൻ സിറ്റി കൗൺസിൽ തീരുമാനിച്ചു. ഈ വർഷം മേയിലാണ് സൈമണ്ട്സ് ഒരു കാറപകടത്തിൽ മരിച്ചത്. ടൗൺസ്‌വിലിലെ റിവർവേ സ്റ്റേഡിയത്തിന് സൈമണ്ട്സിന്‍റെ പേർ നൽകും. ടൗൺസ്‌വില്ലെ കൗൺസിലർ മൗറി സോറസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഓസ്ട്രേലിയയ്ക്കായി 26 ടെസ്റ്റുകളും 198 ഏകദിനങ്ങളും 14 ടി20 മത്സരങ്ങളും ആൻഡ്രൂ സൈമണ്ട്സ് കളിച്ചിട്ടുണ്ട്.
Read More