അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പട്ടേൽ സമുദായത്തിൽ നിന്നും എട്ട് പേരാണ് വിജയ് രൂപാണി മന്ത്രിസഭയിൽ ഉള്ളത്.സൗരഭ് പട്ടേൽ അടക്കം ആനന്ദി ബെൻ പട്ടേലിന്‍റെ വിശ്വസ്തരായിരുന്ന പല മുതിർന്ന നേതാക്കളെയും പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. വിജയ് രൂപാണിയുടെ നേതൃത്വത്തിൽ 24 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്.ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നടന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ദേശീയ അദ്ധ്യക്ഷൻ അമിത്ഷാക്കൊപ്പം,എൽ.കെ അദ്വാനിയും കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്ലിയും എത്തിയിരുന്നു. പിണങ്ങി നിൽക്കുന്ന ആനന്ദി ബെൻ പട്ടേൽ ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ ആനന്ദി…
Read MoreCategory: POLITICS
പാക്കിസ്ഥാന്റെ മണ്ണിൽ പോയി പാക്കിസ്ഥാനെ വെല്ലുവിളിച്ച് രാജ്നാഥ് സിങ് തിരിച്ചെത്തി,പാകിസ്ഥാൻ തന്നോട് മോശമായി പെരുമാറി.കൂടെ പോയ മാധ്യമങ്ങളെ അപമാനിച്ചു ,താൻ ഭക്ഷണ സൽക്കാരം നിരസിച്ചുവെന്നും ഭക്ഷണം കഴിക്കാനല്ല പോയതെന്നും രാജ്യസഭയിൽ വ്യക്തമാക്കി.
ന്യൂഡല്‍ഹി : ഇസ്ളാമബാദിലെത്തിയ തന്നോട് ആതിഥേയ രാജ്യമായ പാകിസ്ഥാന്‍ മോശമായി പെരുമാറിയെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് രാജ്യസഭയില്‍ തുറന്നടിച്ചു. സാര്‍ക് യോഗത്തിലെ തന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യയില്‍നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെ അനുവദിച്ചില്ലെന്നും പ്രസംഗം പ്രക്ഷേപണം ചെയ്തില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഇത്തരത്തില്‍ കീഴ്വഴക്കമുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും വിദേശ മന്ത്രാലയത്തോട് ചോദിക്കേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.രാജ്നാഥ് സിങ്ങിന്റെ പ്രസംഗം മൂടിവച്ചിട്ടില്ലെന്ന നിലപാടാണ് വിദേശമന്ത്രാലയം കഴിഞ്ഞ ദിവസം സ്വീകരിച്ചത്. എന്നാല്‍, രാജ്യസഭയില്‍ വിദേശമന്ത്രാലയത്തിന്റെ നിലപാട് ഖണ്ഡിക്കും വിധമായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. തന്നോടൊപ്പമെത്തിയ…
Read Moreബുലന്ദ്ഷഹര്‍ കൂട്ടമാനഭംഗം: പരാമർശങ്ങളിൽ മലക്കം മറിഞ്ഞു അസം ഖാൻ.സമാജ്വാദി സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാൻ പ്രതിപക്ഷം ആസൂത്രണം ചെയ്‌തതായിരിക്കാം ബലാത്സംഗം എന്ന പ്രസ്താവന വിവാദം ആയപ്പോൾ ഇസ്ലാമിക നിയമപ്രകാരം പ്രതികളെ ശിക്ഷിക്കുമെന്നു പുതിയ പ്രസ്താവന.
ലക്‌നൗ: ദല്‍ഹി-കാണ്‍പുര്‍ ദേശീയപാത 91-ല്‍ വെള്ളിയാഴ്ച രാത്രി 1.30 ന് നോയിഡയില്‍ നിന്ന് ഷാജഹാന്‍പുരിലേക്ക് പോവുകയായിരുന്ന അമ്മയേയും മകളേയും അജ്ഞാതര്‍ കൂട്ടമാനഭംഗം ചെയ്ത സംഭവത്തിൽ വിവാദ പ്രസ്താവനകളുമായി മന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അസം ഖാൻ . ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷമായിരുന്നു അക്രമികൾ അമ്മയെയും മകളെയും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത് . കേസുമായി ബന്ധപ്പെട്ട് 15 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. താന്‍ പറഞ്ഞത് ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും സംഭവത്തെ രാഷ്ട്രീയ വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അസംഖാന്‍ പറഞ്ഞു. ലോലമനസ്സിന് ഉടമയാണ് താനെന്നും വിഷയത്തില്‍ വ്യക്തിപരമായി മറ്റാരേക്കാളും…
Read Moreഇനി സഖ്യം വേണമെങ്കിൽ മാണി മുൻകൈ എടുത്തു വരട്ടെയെന്നും ജോസ് കെ മാണിയുടെ മന്ത്രിപദം സാങ്കല്പികം മാത്രമാണെന്നും കുമ്മനം
ചരല്‍ക്കുന്ന് ക്യാമ്പിലെ കെ.എം മാണിയുടെ നിലപാട് നിന്നായകമാകുമ്പോൾ ബി ജെ പി നയം കുമ്മനം വ്യക്തമാക്കുന്നു. കെ.എം മാണി മുന്‍കൈയെടുത്താല്‍ മാത്രമേ സഖ്യചര്‍ച്ചകള്‍ക്ക് ഇനി ബിജെപി തയ്യാറുള്ളൂവെന്ന് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു . ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രി സ്ഥാനത്തിനായുള്ള ചര്‍ച്ചകള്‍ സാങ്കല്‍പികം മാത്രമാണെന്നും കുമ്മനം വ്യക്തമാക്കി. . മാണിയെ പലകുറി സ്വാഗതം ചെയ്തെങ്കിലും, ഇനി കേരളാ കോണ്‍ഗ്ര്സ് എമ്മിന്റെ നിലപാട് അറിഞ്ഞശേഷം തുടര്‍ നീക്കങ്ങള്‍ മതിയെന്ന തീരുമാനത്തിലാണ് ബിജെപി. മുന്നണിയില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോഴും ഇത് സംബന്ധിച്ച യാതൊരു നീക്കവും ബിജെപിയുമായി മാണി നടത്തിയിട്ടില്ലെന്ന്…
Read Moreദളിത് പ്രക്ഷോപം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചു
ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചു.ദളിത് പ്രക്ഷോഭം ശക്തമായിക്കൊണ്ടിരിക്കെയാണു മുഖ്യമന്ത്രിയുടെ രാജി. ഫേസ്ബുക്കില്‍ രാജിസന്നദ്ധത അറിയിച്ച ആനന്ദി ബെന്‍ പട്ടേലിന്റെ തീരുമാനം ബിജെപി അംഗീകരിക്കുകയായിരുന്നു.പ്രായമേറിയതിനാല്‍ ഒഴിയുന്നുവെന്നാണ് ആനന്ദി ബെന്‍ പട്ടേല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചെറുപ്പമായ മുഖ്യമന്ത്രിയെയാണ് ഗുജറാത്തിന് ആവശ്യമെന്നും തന്നെ സ്ഥാനത്തുനിന്ന് മാറ്റണമെന്നും പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടുന്ന കുറിപ്പ് അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നവംബറില്‍ തനിക്ക് 75 വയസ്സ് തികയുകയാണെന്നും അതിനു മുമ്ബ് തന്നെ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നും അവര്‍ കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഗുജറാത്തില്‍ ദളിതര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളെ…
Read Moreമോദിയും ട്രംപും ഒരേ തൂവൽപക്ഷികൾ തന്നെയാണ്:കനയ്യ കുമാർ
കോഴിക്കോട് :അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെയും നരേന്ദ്രമോദിയെയും കടന്നു ആക്രമിച്ചു ജെ എൻ യു സമര നായകൻ കനയ്യ കുമാർ .കപട ദേശീയ വാദത്തിനും മത റ്റീവ്രവാദത്തിനും എതിരെ എ വൈ ഐ എഫ് ദേശീയ ജനറൽ കൗൺിസിൽ ജില്ലയിൽ നടത്തിയ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു കനയ്യ കുമാർ .മോഡി ഹിന്ദിയും ട്രംപ് ഇംഗ്ലീഷും സംസാരിക്കുന്നു എന്ന വ്യത്യാസം മാത്രമേ രണ്ടു പേരും തമ്മിൽ ഉള്ളുവെന്നും രണ്ടു പേരുടെയും ഉദ്ദേശം മുസ്ലിങ്ങളെ ഇല്ലായ്മ ചെയ്യുകയാണെന്നും കൂട്ടിച്ചർത്തു .ലോകം മുഴുവനും ഇസ്ലാമോഫോബിയ സൃഷ്ടിക്കാനാണ്…
Read Moreമരിക്കുന്ന വരെയും കൊണ്ടുനടന്നിട്ടില്ലാത്ത മുസ്ലിം സ്വത്വത്തെ അബ്ദുൽ കലാമിന് നൽകി തമിഴ്നാട് ജമാ അത് കൌൺസിൽ .കലാമിന്റെ പ്രതിമ സ്ഥാപിക്കൽ മുസ്ലിം വ്യക്ത്തി നിയമത്തിനു എതിരും വിഗ്രഹാരാധനക്ക് അനുകൂലവുമെന്നു വാദം. എതിർപ്പ് വകവയ്ക്കാതെ കേന്ദ്ര സർക്കാർ പ്രതിമ അനാച്ഛാദനം ചെയ്തു
ചെന്നൈ: മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനും ആയിരുന്ന എപിജെ അബ്ദുള്‍ കലാമിന്റെ പ്രതിമ ബുധനാഴ്ച അദ്ദേഹം അന്ത്യാവിശ്രമം കൊള്ളുന്ന രാമേശ്വരത്തെ പെയ്ക്കരിമ്പിൽ അനാച്ഛാദനം ചെയ്തു. വെങ്കയ്യ നായിഡു, കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡോ, കലാമിനുള്ള ദേശീയ സ്മാരകത്തിനുള്ള തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. വെങ്കയ്യ നായിഡുവാണ് പ്രതിമ അനാച്ഛാദന കര്‍മ്മം നടത്തിയത് . പ്രതിമ അനാച്ഛാദനത്തിനോടൊപ്പം തന്നെയാണ് സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള തറക്കല്ലിടല്‍ ചടങ്ങും രാമേശ്വരത്ത് നടന്നത് . കേന്ദ്ര പ്രതിരോധമന്ത്രാലയമാണ് ഒന്നാം ചരമവാര്‍ഷികമായ ബുധനാഴ്ച പെയ്ക്കരിമ്പില്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. എന്നാല്‍ ഡോ. കലാമിന്റെ…
Read Moreആട് ആന്റണിയുടെ വിധി പ്രസ്‌താവന റിപ്പോർട്ടു ചെയ്യിക്കാതെ അഭിഭാഷകർ ,മാധ്യമങ്ങൾക്കു വീണ്ടും വിലക്ക് ,കൊല്ലം പ്രിസിപൽ സെഷൻസ് കോടതിയിൽ വീണ്ടും അഭിഭാഷകരുടെ പ്രധിഷേധം
കൊല്ലം: മാധ്യമപ്രവർത്തകർക്കു മേലുള്ള അഭിഭാഷകരുടെ പ്രധിഷേധം തുടരുന്നു .പോലീസ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയുടെ ശിക്ഷാവിധി പ്രഖ്യാപിക്കുന്ന കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. വിധിപ്രസ്താവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് പോലീസ് വിലക്കിയത്. മാധ്യമപ്രവര്‍ത്തകരെ അകത്തുകടക്കാന്‍ അനുവദിക്കില്ലെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി.മാധ്യമപ്രവര്‍ത്തകര്‍ കോടതി വളപ്പിനുള്ളില്‍ കയറിയാല്‍ തടയുമെന്ന് അഭിഭാഷകര്‍ അറിയിച്ചതിനാല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ മാധ്യമപ്രവര്‍ത്തകരോട് പുറത്തുനില്‍ക്കണമെന്ന് പോലീസ് അഭ്യര്‍ഥിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ തടയുമെന്ന് ജില്ലാ ജഡ്ജിയെയും അഭിഭാഷകര്‍ അറിയിച്ചിരുന്നു. കോടതിയിലെ സംഭവങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കാന്‍ സംവിധാനവും പോലീസ്…
Read Moreപ്രണബ് മുഖർജിയെ വാനോളം പുകഴ്ത്തി മോഡി
ന്യൂദൽഹി: രാഷ്ട്രപതി പ്രണബ് മുഖർജി തന്റെ രക്ഷകർത്താവും വഴികാട്ടിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി പദത്തിൽ നാല് വർഷം പൂർത്തിയാക്കിയ അവസരത്തിൽ പ്രണബ് മുഖർജിയെ അഭിനന്ദിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. രണ്ടാം ഘട്ട വികസനപ്രവർത്തനങ്ങൾ പൂർത്തിയായ രാഷ്ട്രപതി ഭവനിലെ മ്യൂസിയം ഉദ്ഘാടനം ചെയ്ത വേളയിലാണ് പ്രധാനമന്ത്രി രാഷ്ട്രപതിയെ അഭിനന്ദിച്ചത് പതിറ്റാണ്ടുകൾ നീണ്ട തന്റെ പൊതുജീവിതത്തിനിടെ രാഷ്ട്രത്തിന് നിരവധി സംഭാവനകൾ നൽകിയ പ്രണബ് മുഖർജി, രാഷ്ട്രപതി ഭവന്റെ ചരിത്രവും പൈതൃകവും ജനങ്ങളിലേക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന മ്യൂസിയം സ്ഥാപിക്കുക വഴി മഹത്തായ സേവനമാണ് ചെയ്തിരിക്കുന്നതെന്നും മോദി…
Read Moreബിജെപിക്കെതിരെ ആഞ്ഞടിച്ചു നവജ്യോത് സിംഗ് സിദ്ധു
രാജ്യസഭയിൽ നിന്നും ബിജെപിയിൽ നിന്നും രാജിവച്ചതിന് ശേഷം ഒരാഴ്ചയായി മൗനം പാലിച്ചിരുന്ന നവ്ജോധ് സിദ്ധു ശക്തമായ ഭാഷയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നു. ജന്മദേശമായ പഞ്ചാബിൽ നിന്നു തന്നെ മാറ്റിനിർത്താൻ നിരന്തരം ശ്രമമുണ്ടായതിനാലാണ് രാജ്യസഭാംഗത്വം രാജിവച്ചത്. തന്നെ തുണച്ച വോട്ടർമാരെ ഉപേക്ഷിച്ച് പഞ്ചാബ് വിട്ടുപോകില്ലെന്നും നവ്ജോധ് സിദ്ധു പറഞ്ഞു.പഞ്ചാബിൽ നിന്നു തന്നെ മാറ്റിനിർത്താൻ ശ്രമിച്ചതിനാലാണ് രാജ്യസഭാംഗത്വം രാജിവച്ചതെന്ന് സിദ്ധു പറഞ്ഞു. എന്നാൽ ഏത് പാർട്ടിയിലേക്കാണ് പോകുന്നതെന്ന സൂചന നൽകാൻ നവ്ജോധ് സിദ്ധു വിസമ്മതിച്ചു. പഞ്ചാബി നിയമസഭാതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സിദ്ധുവിനെ…
Read More