അതിർത്തികളിൽ പരിശോധന ശക്തം; ആർ.ടി.പി.സി.ആർ ഇല്ലാത്തവരെ കടത്തിവിടുന്നില്ല

ബെംഗളൂരു: കേരളത്തിൽ നിന്ന് കര്ണാടകയിലേക്കും തമിഴ്നാടിലേക്കുമുള്ള അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക . 72 മണിക്കൂറിൽ കുറയാത്ത ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിർത്തി കടത്തി വിടുകയുള്ളു. കർണാടകയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മാത്രം ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ രണ്ട് ഡോസ് വാക്സിൻ എടുത്തവർ ആണെങ്കിൽ കൂടെയും അതിർത്തി കടക്കാൻ അനുവദിക്കുന്നതല്ല. കാസറഗോഡ് – മംഗലാപുരം അതിർത്തിയിലെ തലപ്പാടിയിലുള്ള കൊവിഡ് പരിശോധന കേന്ദ്രത്തിൽ പരിശോധനക്കായുള്ള നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. കുറച്ചു ദിവസങ്ങളായി കേരളത്തിൽ കൊവിഡ് വ്യാപനം…

Read More

കർണാടകയിൽ ഇന്ന് 1875 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1875 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1502 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.20%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1502 ആകെ ഡിസ്ചാര്‍ജ് : 2846244 ഇന്നത്തെ കേസുകള്‍ : 1875  ആകെ ആക്റ്റീവ് കേസുകള്‍ : 24144 ഇന്ന് കോവിഡ് മരണം : 25 ആകെ കോവിഡ് മരണം : 36587 ആകെ പോസിറ്റീവ് കേസുകള്‍ : 2906999 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 20,728 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 17,792 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 20,728 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്പിൾ , സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തമിഴ്നാടും

ബെംഗളൂരു: ഇന്നലെ കർണാടക പുറത്തിറക്കിയ യാത്ര നിയന്ത്രണങ്ങൾക്ക് പുറമെ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് യാത്ര നിയന്ത്രണം ഏർപ്പെടുത്തി തമിഴ്നാടും. കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാർ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കൈയിൽ കരുതണം. കേരളത്തിൽ നിന്ന് കർണാടകയിലേക്കോ തമിഴ്‌നാട്ടിലെ മറ്റു സംസ്ഥാനങ്ങളിലേക്കോ യാത്ര ചെയ്യുന്നവർ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധന ഫലം കയ്യിൽ കരുതേണ്ടത് നിർബന്ധമാക്കി. തമിഴ്നാട് ഏർപ്പെടുത്തിയ നിയന്ത്രണം ഈ മാസം അഞ്ച് മുതൽ പ്രാബല്യത്തിൽ വരും. കേരളത്തിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വാൻ വർദ്ധനവ് മൂലമാണ് തമിഴ്നാട് സർക്കാർ…

Read More

അതിർത്തി ചെക്ക് പോസ്റ്റുകളിൽ കനത്ത പരിശോധന; ആർ.ടി.പി.സി.ആർ നിർബന്ധം

ബെംഗളൂരു: കർണാടക സർക്കാരിന്റെ പുതിയ അറിയിപ്പ് വന്നതോടെ സംസ്ഥാനത്തെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. ബെംഗളൂരു ഹൊസൂർ അതിർത്തിയിലെ അത്തിബെല്ലെ ചെക്‌പോസ്റ്റിലും കർണാടക പോലീസ് പരിശോധന ശക്തമാക്കി. കേരളത്തിൽ നിന്ന് വരുന്ന എല്ലാ വണ്ടികളും പ്രീത്യേകം പരിശോധന നടത്തുന്നുണ്ട്. രണ്ടു തവണ പ്രധിരോധ കുത്തിവെപ്പ് എടുത്തവർ ആണെങ്കിൽ കൂടെയും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് സർക്കാർ ഉത്തരവ് വന്നതോടുകൂടിയാണ് അതിർത്തിയിൽ പരിശോധന തുടങ്ങിയത്. ഹാജരാക്കുന്ന ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന നടത്തി തന്നെ എടുത്തതാണോ എന്ന് എസ്.ആർ.എഫ് ഐഡി ഉപയോഗിച്ച് പരിശോധിക്കാനുള്ള സംവിധാനങ്ങളും…

Read More

കേരളത്തിൽ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 16,865 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം∙ കേരളത്തിൽ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More

കേരളത്തിൽ ഇന്ന് 20,772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 14,651 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 20,772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂർ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂർ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസർഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

തമിഴ്‌നാട്ടിൽ ഇനി മുതൽ സ്വകാര്യ ആശുപത്രികളിലും സൗജന്യ വാക്‌സിൻ

ചെന്നൈ: തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ എല്ലാ സ്വകാര്യ ആശുപത്രികളിലും ഇനി മുതൽ സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് സ്റ്റാലിൻ സർക്കാർ തുടക്കം കുറിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് സൗജന്യ വാക്‌സിൻ പദ്ധതിക്ക് തുടക്കമിട്ടതും ചെന്നൈ കാവേരി ആശുപത്രിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തതും. 137 സ്വകാര്യ ആശുപത്രികളിലാണ് ആദ്യ ഘട്ടത്തില്‍ സൗജന്യ വാക്‌സിൻ പദ്ധതി നടപ്പിലാക്കുന്നത്. സൗജന്യ വാക്‌സിനൊപ്പം പണം നല്‍കിയുള്ള പ്രതിരോധ കുത്തിവെപ്പെടുക്കാനും സ്വകാര്യ ആശുപത്രികളില്‍ സൗകര്യമുണ്ടാകും. സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന കോര്‍പറേറ്റ് സോഷ്യൽ റെസ്പോണ്സിബില്റ്റി (സി…

Read More

കർണാടകയിൽ ഇന്ന് 2052 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  2052 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1332 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.37%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1332 ആകെ ഡിസ്ചാര്‍ജ് : 2841479 ഇന്നത്തെ കേസുകള്‍ : 2052 ആകെ ആക്റ്റീവ് കേസുകള്‍ : 23253 ഇന്ന് കോവിഡ് മരണം : 35 ആകെ കോവിഡ് മരണം : 36491 ആകെ പോസിറ്റീവ് കേസുകള്‍ : 2901247 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 16,649 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More
Click Here to Follow Us