രാത്രിയിൽ സുഖനിദ്ര ലഭിക്കാൻ നിങ്ങൾ കഴിക്കേണ്ട ഭക്ഷണങ്ങൾ…

എല്ലാ ദിവസവും രാത്രി സുഖമായി ഉറങ്ങാൻ കഴിയുന്നവർ എത്രപേരുണ്ടാവും? പകല്‍ ജോലിയെല്ലാം കഴിഞ്ഞ് ക്ഷീണിച്ച് വന്നാല്‍ പിന്നെ എന്തെങ്കിലും  കഴിച്ച് കിടന്നുറങ്ങുക എന്നതായിരിക്കും മിക്കവരുടെയും ലക്ഷ്യം. എന്നാല്‍ സമാധാനമായി ഉറങ്ങാന്‍ എന്നും സാധിക്കുന്നവര്‍ എത്ര പേരുണ്ടാകും? ഇവിടെ പലപ്പോഴും വില്ലനാകുന്നത് രാത്രി കഴിക്കുന്ന ആഹാരമാണ്. വയറിനു അസുഖമുണ്ടാക്കുന്ന ആഹാര സാധനങ്ങള്‍ കഴിച്ചാല്‍ രാത്രി ഉറക്കം ശരിയാവണം എന്നില്ല. നല്ല ഉറക്കം ലഭിക്കാന്‍ നല്ല ഭക്ഷണം കഴിക്കണം. എന്തൊക്കെയാണ് ഇത്തരത്തിലുള്ള ആഹാരസാധനങ്ങള്‍? പാല്‍ രാത്രി ഉറങ്ങും മുന്‍പേ പാല്‍ കുടിക്കുന്നത് നല്ലതാണ്. പാലില്‍ അമിനോ ആസിഡ് ആയ ട്രിപ്റ്റോഫാന്‍…

Read More

‘വത്തക്ക’ വിവാദം വേണ്ട, ഈ വത്തക്ക നല്ലതാണ്!

പെണ്‍കുട്ടികളേയും അവരുടെ വസ്ത്രധാരണ രീതികളേയും ഒരു കോളേജ് അദ്ധ്യാപകന്‍ അപമാനിച്ചതിലൂടെ സജീവ ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുകയാണ് ‘വത്തക്ക’ എന്ന പദം. അദ്ധ്യാപകന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ചാനല്‍ ചര്‍ച്ചകളും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പോസ്റ്റുകളും വ്യാപരിക്കുന്നതിനിടെ വത്തക്ക നല്‍കുന്ന ഔഷധ ഗുണങ്ങള്‍ കൂടി ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത് നല്ലതായിരിക്കും. കടുത്ത വേനല്‍ചൂടിലൂടെ കടന്നുപോകുന്ന നമുക്ക് അല്പം ആശ്വാസം നല്‍കുന്ന തണുതണുത്ത വത്തക്കയ്ക്ക് നാം അറിയാത്ത പല ഗുണങ്ങളുമുണ്ട്. ഇവയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടേ? വേനലില്‍ സുലഭമായ ഒരു ഭക്ഷ്യ വസ്തുവാണ് വത്തക്ക എന്നും അറിയപ്പെടുന്ന തണ്ണിമത്തന്‍. ഇത് ദാഹവും വിശപ്പും കുറയ്ക്കാനും…

Read More

വെള്ളകുപ്പികളില്‍ വന്‍ തോതില്‍ പ്ലാസ്റ്റിക് !

മിയാമി: വെള്ളകുപ്പികളില്‍ ആരോഗ്യത്തിന് ദോഷകരമായ രീതിയില്‍ പ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യമുണ്ടെന്ന് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മൈക്രോപ്ലാസ്റ്റിക് റിസേര്‍ച്ചര്‍ ഷെരി മാസണിന്‍റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 9 രാഷ്ട്രങ്ങളില്‍ നടത്തിയ പഠനത്തിലാണ് ലോകത്തെ പ്രമുഖ കുപ്പിവെള്ള ബ്രാന്‍ഡുകളിലെ വെള്ളത്തില്‍ വലിയ തോതില്‍ പ്ലാസ്റ്റിക് അംശമുണ്ടെന്ന് കണ്ടെത്തിയത്. ബ്രസീല്‍, ചൈന, ഇന്ത്യ, ഇന്‍ഡൊനീഷ്യ, കെനിയ, ലെബനന്‍, മെക്‌സിക്കോ, തായ്‌ലാന്‍ഡ്, യുഎസ് എന്നീ രാഷ്ട്രങ്ങളില്‍ നിന്നായി ശേഖരിച്ച 250 കുപ്പികളിലെ 93% സാമ്പിളുകളിലും പ്ലാസ്റ്റിക്കിന്‍റെ അംശം കണ്ടെത്തി. അക്വാ, അക്വാഫിന, ഡസാനി, എവിയാന്‍, നെസ്ലെ പ്യൂര്‍ ലൈഫ്, ബിസ്ലേരി,…

Read More

ഓഫീസില്‍ ഒരുപാടു സമയം ഇരുന്നു ജോലി ചെയ്യുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് ഹൃദയാരോഗ്യത്തിന് പ്രശ്നം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഒരുപാടു സമയം ഓഫീസില്‍ ഇരിക്കുന്നവര്‍ക്ക് ഹൃദയസംബന്ധിയായ രോഗങ്ങള്‍ ഉണ്ടാവാനും അതുവഴി മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.  ഒരുപാടു സമയം ഇരുന്നു ജോലി ചെയ്യുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ ഓരോ അര മണിക്കൂര്‍ കൂടുമ്പോഴും എഴുന്നേറ്റു രണ്ട് മിനിറ്റ് നടക്കുന്നത് ശരീരത്തിലെ ഫാറ്റി ആസിഡിന്‍റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റു നടക്കുന്നതും അരമണിക്കൂര്‍ തുടര്‍ച്ചയായി വ്യായാമം ചെയ്യുന്നതുമെല്ലാം ദഹനപ്രക്രിയ സുഗമമാക്കുകയും അതുവഴി ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുമെന്ന് ജേണല്‍ ഓഫ് ക്ലിനിക്കല്‍ ലിപ്പിഡോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. അരമണിക്കൂര്‍ കൂടുമ്പോള്‍ രണ്ട് മിനിറ്റ് നടക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ്, ഇന്‍സുലിന്‍…

Read More

2017-18 വര്‍ഷത്തെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 20 വരെ നീട്ടി.

തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നല്‍കി വരുന്ന ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് (2017-18 വര്‍ഷത്തെ) അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 20 വരെ നീട്ടി.  അപേക്ഷകളും അനുബന്ധ രേഖകളും മാര്‍ച്ച് 20 നു മുമ്പായി ലഭിക്കണം. വിലാസം : മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, എല്‍-14, ജയ്‌നഗര്‍, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം – 695011 ഫോണ്‍ : 0471 – 2554740. വിശവിവരങ്ങളും അപേക്ഷയുടെ മാതൃകയും www.keralabiodiversity.org എന്ന വെബ്‌സൈറ്റില്‍.

Read More

പാക് സുപ്രീംകോടതി അജീനോമോട്ടോ നിരോധിച്ചു!

ഇസ്ലാമാബാദ്: ആരോഗ്യത്തിനു ഹാനികരമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ‘ചൈനീസ് ഉപ്പ്’ എന്നറിയപ്പെടുന്ന അജീനോമോട്ടോ പാകിസ്ഥാനില്‍ നിരോധിച്ചു. പാക് സുപ്രീംകോടതിയാണ് അജീനോമോട്ടോ നിരോധന ഉത്തരവിറക്കിയത്. ഭക്ഷണ സാധനങ്ങളുടെ രുചി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് അജീനോമോട്ടോ ഉപയോഗിക്കുന്നത്. ആരോഗ്യപരമായി ഇതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് ജസ്റ്റിസ് മിയാന്‍ സാക്വിബ് നിസാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ നിര്‍ദ്ദേശം നല്‍കി. ഈ പ്രശ്നം ക്യാബിനറ്റില്‍ അവതരിപ്പിക്കാനായി പാക്‌ പ്രധാനമന്ത്രി ഷാഹിദ് ഖക്വാന്‍ അബ്ബാസിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ കിഴക്കന്‍ പഞ്ചാബ്, വടക്കു പടിഞ്ഞാറന്‍ ഖൈബര്‍ പഖ്തുങ്ക്വ, തെക്കന്‍…

Read More

ഉണ്ടാക്കൂ നല്ല രസികന്‍ ഓർഗാനിക് ഐസ്ക്രീം…

ഐസ്ക്രീം ഇഷ്ടപെടാത്ത ആരും തന്നെ ഉണ്ടാവില്ല. മൂന്നു നേരവും ഐസ്ക്രീം കിട്ടിയാല്‍ അത്രയും നല്ലതെന്ന് കരുതിയിരിക്കുന്ന കൊതിയന്മാര്‍ നമ്മുടെ നാട്ടില്‍ എത്രയോ ഉണ്ട്. പല നിറത്തിലും രുചിയിലും ആയിരക്കണക്കിന് ഐസ്ക്രീമുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. കൃത്രിമ നിറങ്ങള്‍, പൂരിത കൊഴുപ്പുകള്‍, കൃത്രിമ മധുരം തുടങ്ങി ആരോഗ്യത്തിനു ദോഷകരമായ പല സാധനങ്ങളും ചേര്‍ന്നാണ് വിപണിയില്‍ ഐസ്ക്രീം എത്തുന്നത്. എന്നാല്‍ ഇത്രയും രുചികരമായ ഐസ്ക്രീം കുറച്ച് ആരോഗ്യകരം കൂടിയായാലോ? കിടുവായിരിക്കും അല്ലേ? ആരോഗ്യകരമായ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നമുക്ക് വീട്ടിലും ഐസ്ക്രീം ഉണ്ടാക്കാം. നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യക്കാര്‍ മഞ്ഞള്‍…

Read More

ലോകത്തെ ആദ്യ 20 കാപ്പി കുടിയന്‍മാരുടെ പട്ടികയില്‍ ഇന്ത്യയില്ല!

ലണ്ടന്‍: ഇന്ത്യയിലെ കാപ്പിക്കൊതിയന്‍മാര്‍ക്ക് ഇത്തിരി സങ്കടമുണ്ടാക്കുന്ന വാര്‍ത്തയാണ് ഇന്‍റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേഷന്‍ പുതുതായി പുറത്തു വിട്ടിരിക്കുന്നത്. ലോകത്തെ ആദ്യ 20 കാപ്പി കുടിയന്‍മാരുടെ പട്ടികയില്‍ ഇന്ത്യയില്ല. പ്രതിവര്‍ഷം 12 കിലോ കാപ്പി ഉപഭോഗവുമായി ഫിന്‍ലന്‍റ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. നോര്‍വേ, ഐലാന്‍ഡ്, ഡെന്മാര്‍ക്ക്‌ തുടങ്ങിയ രാജ്യങ്ങള്‍ ആണ് തൊട്ടു പിറകില്‍. ഉപയോഗത്തില്‍ മുന്നില്‍ അല്ലെങ്കിലും കാപ്പി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ലോകത്ത് ഏഴാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ദക്ഷിണേന്ത്യയില്‍ നിന്നാണ് ഇവ ഭൂരിഭാഗവും ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. വിവിധ രാജ്യങ്ങളിലായി 767 മില്ല്യന്‍ പൗണ്ട് കാപ്പിയാണ് ഇന്ത്യയില്‍…

Read More

കൗമാരത്തിലേക്ക് കാലെടുത്തു വക്കുന്ന കൊച്ചു മിടുക്കികളുടെ ശുചിത്വ ആവശ്യങ്ങള്‍ക്ക് ചിറകുകള്‍ സമ്മാനിക്കാന്‍ ബി എം എഫ്

ബെംഗളൂരു: നഗരത്തിലെ സാമൂഹിക സേവന രംഗത്ത് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത സംഘടനയാണ് ബിഎംഎഫ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന, ബാംഗ്ലൂർ മലയാളീ ഫ്രന്റ്സ് ചാരിറ്റബിൾ ട്രസ്റ്റ്. വലിയ കോലാഹലങ്ങളില്ലാതെ നഗരത്തിന്റെ പ്രാഥമിക ആവശ്യങ്ങളിലേക്ക് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു കൈത്താങ്ങായി കടന്നു വരുന്ന ഒരു സംഘം യുവാക്കൾ ആണ് ഈ സംഘടനയുടെ ശക്തി. കഴിഞ്ഞ ആഴ്ച നടത്തിയ പുതപ്പ് വിതരണം രണ്ടാ വർഷവും കൂടുതൽ തെരുവിൽ ജീവിക്കുന്ന അശരണരായ ആളുകൾക്ക് ഉപകാരപ്രദമായി. അതിന് ശേഷം മറ്റൊരു വെല്ലുവിളിയാണ്  ബി എം എ എഫ് ഏറ്റെടുക്കുന്നത്, കൗമാരത്തിലേക്ക്…

Read More

കാന്‍സര്‍ ചികിത്സയുടെ മറവില്‍ നേടുന്നത് കോടികള്‍;കാന്‍സര്‍ ചികിത്സക്കായി ഷിമോഗയിലേക്ക് വണ്ടി കയറും മുന്‍പ് ഇതൊന്ന് വായിക്കുക.

ക്യാന്‍സര്‍ രോഗങ്ങളെ എല്ലാം പരിപ്പൂര്‍ണ്ണമായി സുഖപ്പെടുത്തുന്ന ഷിമോഗയില്‍ ഉള്ള ഒരു വൈദ്യരെ പറ്റി നിങ്ങള്‍ക്ക് വാട്സ്ആപ്പ് സന്ദേശം ലഭിച്ചുവോ ? എങ്കില്‍ ശ്രദ്ധിക്കുക. രാജ്യത്തില്‍ ഉടനീളം പടര്‍ന്നു പന്തലിക്കുക ഒരു വ്യാജചികിത്സ ശൃഖലയുടെ ക്യാന്‍വാസിംഗിന് ഇര ആയത് ആയിരിക്കും നിങ്ങള്‍. കർണാടകയില്‍ ഉള്ള ഷിമോഗ സാഗര എന്ന പ്രദേശം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വയം ആയുര്‍വേദ ചികിത്സകന്‍ എന്ന് അവകാശപ്പെട്ടുന്ന ആളാണ് N.S മൂര്‍ത്തി വൈദ്യര്‍ അഥവാ നാര്‍സിപുര സുബൈയഹ് നാരായണ മൂര്‍ത്തി. ആയുര്‍വേദ ചികിത്സകന്‍ എന്ന് അവകാശപ്പെട്ടുന്ന ഇദ്ദേഹത്തിനു നിയമപരമായ യാതൊരുവിധ രജിസ്റ്ററേഷനും ഉള്ളതല്ല.…

Read More
Click Here to Follow Us