‘കാപ്പി’ ചര്‍മ്മത്തിന് സൗന്ദര്യം വർധിപ്പിക്കും !

കാലത്തേ എഴുനെല്കുമ്പോൾ ഒരു കാപ്പി കുടിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. നിത്യജീവിതത്തില്‍ നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കാപ്പി. ക്ഷീണിച്ചു വരുമ്പോള്‍ നല്ല ഒരു കോഫി കിട്ടിയാല്‍ എത്ര ആശ്വാസമായിരിക്കും അല്ലേ. അമിതമാവാതെ കോഫി കുടിച്ചാല്‍ അത് ചര്‍മ്മസൗന്ദര്യത്തിനും നല്ലതാണ് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. കോഫിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ചര്‍മ്മത്തിന്‍റെ ഊര്‍ജ്ജം കാത്തു സൂക്ഷിക്കുന്നു. കോഫി അടങ്ങുന്ന സോപ്പോ ക്രീമോ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് പുത്തനുണര്‍വ് നല്‍കും. അന്തരീക്ഷത്തില്‍ നിറയെ ഫ്രീ റാഡിക്കലുകള്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മ്മത്തിന് നല്ലതല്ല. സൂര്യരശ്മികള്‍ വഴി ഉണ്ടാവുന്ന…

Read More

“ആർത്തവം-അറിയേണ്ടതെല്ലാം” ഇൻഫോ ക്ലിനിക് ലേഖനം.

ഉടുപ്പിൽ എന്നോ വീണ ചുവപ്പും, കൂടെ ചുവന്ന കണ്ണുകളുമെല്ലാം ഓരോ സ്‌ത്രീയുടേയും സ്വകാര്യ ഓർമ്മകളുടെ ശേഖരത്തിലുണ്ടാകും. മുൻപേ ഇതേക്കുറിച്ച്‌ അറിയുന്നവരും ഒന്നുമറിയാതെ അന്ധാളിച്ചവരുമെല്ലാം കൂട്ടത്തിൽ കാണും. ആദ്യാർത്തവത്തിന്റെ ആശങ്കയകറ്റാനോ ഒരു ചടങ്ങെന്നോണമോ കുറേ നിറമുള്ളതും നിറമറ്റതുമായ ചിത്രങ്ങളും കാണും. ഇതെഴുതിയ രണ്ടു പേരും ആർത്തവ സമയത്ത്‌ പ്രാർത്‌ഥനകളിൽ നിന്നും വിട്ടു നിൽക്കണമെന്ന വിലക്ക് പാലിക്കേണ്ടി വന്നവരാണ്. പക്ഷേ, ആർത്തവം അശുദ്ധിയാണെന്ന പേരിൽ തമിഴ്‌നാട്ടിലെ ഒരു ബാലിക ഗജ ചുഴലിക്കാറ്റിൽ ഷെഡ്‌ പൊളിഞ്ഞ്‌ വീണ്‌ മരിച്ചത്‌ ഇതേ ആർത്തവത്താൽ വീടിന്‌ പുറത്തേക്ക്‌ മാറ്റി കിടത്തിയതിനാലാണ്‌. ഗർഭനിരോധനഗുളികകൾ…

Read More

താന്‍ ജനിച്ച ഗര്‍ഭപാത്രത്തില്‍ നിന്നും തനിയ്ക്കൊരു കുഞ്ഞ്!

പൂനെ: അമ്മയുടെ ഗര്‍ഭപാത്രം സ്വീകരിച്ച് ഗര്‍ഭിണിയായ മകള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. ഗുജറാത്ത് വഡോദര സ്വദേശിയായ മീനാക്ഷി എന്ന ഇരുപത്തിയേഴുകാരിയാണ് താന്‍ ജനിച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെ കുഞ്ഞിന് ജന്മം നല്‍കിയത്. പൂനെയിലെ ഗാലക്‌സി ഹോസ്പിറ്റലിലാണ് മീനാക്ഷി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഏഷ്യയില്‍ ആദ്യത്തെയും ലോകത്തില്‍ പന്ത്രണ്ടാമത്തെയും സംഭവമാണിത്. സ്വീഡനില്‍ ഇത്തരത്തില്‍ ഒമ്പത് ട്രാന്‍സ്പ്ലാന്‍റേഷനുകളും യുഎസില്‍ രണ്ടെണ്ണവുമാണ് നടന്നിട്ടുള്ളത്. ഗര്‍ഭച്ഛിദ്രത്തെ തുടര്‍ന്ന് ഗര്‍ഭപാത്രത്തിന് തകരാറുണ്ടായ മീനാക്ഷിയ്ക്ക് കുഞ്ഞുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നു. ഇത് അറിഞ്ഞതോടെയാണ് മീനാക്ഷി അമ്മയുടെ ഗര്‍ഭപാത്രം സ്വീകരിച്ചത്. ഗര്‍ഭപാത്രം മാറ്റിവയ്ക്കള്‍ ശസ്ത്രക്രിയക്ക് ശേഷം…

Read More

സ്വയംഭോഗം പാപമാണോ?അത് ചെയ്യുന്നത് മൂലം വന്ധ്യതയും,മാനസിക പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യത ഉണ്ടോ ? ഇന്‍ഫോ ക്ലിനിക്‌ വ്യക്തമാക്കുന്നു.

സ്വയംഭോഗം പാപമാണെന്നും, അത് ചെയ്യുന്നത് മൂലം വന്ധ്യതയും, മാനസിക പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഒരു മെഡിക്കൽ കോളേജ് അദ്ധ്യാപകൻ ആത്മീയത പ്രചരിപ്പിക്കുന്ന ചാനലിൽ പറയുന്ന വീഡിയോ കണ്ടു. സ്വയംഭോഗവുമായി ബന്ധപ്പെട്ട മിഥ്യാധാരണകൾ ഊട്ടിയുറപ്പിക്കുന്നതും, ആധികാരികത തോന്നിപ്പിക്കുന്നതുമാണ് പ്രസ്തുത വീഡിയോ. പല മത വിശ്വാസങ്ങളും , സാമൂഹിക കാഴ്ചപ്പാടുകളും ഈ വിഷയത്തെ സംബന്ധിച്ച അബദ്ധ ധാരണകൾ പടരാൻ കാരണമായിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിനു ഈ വിഷയത്തിലുള്ള കാഴ്ചപ്പാട് എന്താണെന്നു പറയാൻ ഇതു തന്നെയാണ് ഉചിതമായ സമയം. എന്താണ് സ്വയംഭോഗം ? ഒരു വ്യക്തി തന്‍റെ തന്നെ ലൈംഗിക…

Read More

പൊണ്ണത്തടി കുറയ്ക്കണോ? ഇതു പരീക്ഷിക്കു….

പൊണ്ണതടിയും അത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളാലും ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.  രാവിലെ വ്യായാമത്തിന് മുന്‍പ് കാപ്പിയില്‍ ഒരു പച്ചകോഴിമുട്ട ചേര്‍ത്ത് കഴിച്ചാല്‍ അമിതഭാരം കുറയും. കനേഡിയന്‍ മെന്‍സ് നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമിന്‍റെ ആഹാരക്രമം നിശ്ചയിക്കുന്ന ഗവേഷണ സംഘത്തിന്റെതാണ് പുതിയ കണ്ടെത്തല്‍. എന്നും രാവിലെ വ്യായാമത്തിനൊരുങ്ങുമ്പോള്‍ കാപ്പിയില്‍ ഒരു പച്ചകോഴിമുട്ട ചേര്‍ത്ത് കഴിച്ചാല്‍ അമിതഭാരം കുറയുമെന്നാണ് അവരുടെ കണ്ടെത്തല്‍. വ്യായാമത്തിന് മുന്‍പ് കോഴിമുട്ട ചേര്‍ത്ത കാപ്പി കുടിക്കുന്നത് ഊര്‍ജം പകരുകയും ശാരീരികക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ടീം ഡയറക്ടര്‍ മാര്‍ക് ബാബ്‌സ് വ്യക്തമാക്കി. പാകം…

Read More

കഞ്ചാവ് കലര്‍ന്നിനി കൊക്കകോള!

ലഹരിയെന്ന നിലയിൽ കാനബിസ് എന്ന ശാസ്ത്രീയ നാമമുള്ള കഞ്ചാവിന്റെ ഔഷധ ​ഗുണങ്ങളുടെ പട്ടിക ഓരോ ദിവസവും പുതിയ ശാസ്ത്രീയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലുള്ള കൂട്ടിച്ചേർക്കലുകളാൽ നീളുകയാണ്. എത്രയൊക്കെ ഗുണങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാലും കഞ്ചാവെന്ന് കേട്ടാല്‍ തന്നെ എല്ലാവര്‍ക്കും പേടിയാകും. അങ്ങനെയുള്ളവര്‍ക്കിടയിലേക്ക്  കഞ്ചാവിന്‍റെ  ഔഷധ ഗുണങ്ങള്‍ ഉപയോഗിച്ച് ശാരീരിക അസ്വസ്ഥകള്‍ കുറയ്ക്കാന്‍ ഉപകരിക്കുന്ന പാനീയവുമായി എത്തുകയാണ് സോഫ്റ്റ്‍‍ഡ്രിങ്ക് രംഗത്തെ ഭീമന്മാരായ കൊക്കകോള. ഔഷധ നിര്‍മ്മാണ ആവശ്യത്തിനായി കഞ്ചാവ് ഉത്പാദിപ്പിക്കുന്ന കനേഡിയന്‍ കമ്പനി അറോറ കാന്‍ബിസുമായി പുതിയ പാനീയം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ കൊക്കകോള നടത്തിക്കഴിഞ്ഞു. അറോറയുമായി…

Read More

പതിവായുള്ള ബിസിനസ് യാത്രകള്‍ അത്ര നല്ലതല്ല, ഇതാ കാരണം കേട്ടോളൂ!

പതിവായി ബിസിനസ്‌ യാത്രകള്‍ ചെയ്യുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്ന് പഠനം. ന്യൂയോർക്കിലെ കൊളംബിയ സര്‍വകലാശാലയിലെ മെയിൽമാൻ സ്കൂള്‍ ഓഫ് പബ്ലിക് ഹെൽത്ത് ആന്‍ഡ്‌ സിറ്റി യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ആണ് പഠനം നടത്തിയത്. ഒരു മാസത്തില്‍ അധികം യാത്ര ചെയ്യുന്നവരെയാണ്‌ ഇത് സാരമായി ബാധിക്കുന്നത് എന്ന് പഠനം പറയുന്നു. മാസത്തില്‍ ആറു തവണ രാത്രി യാത്ര ചെയ്യുന്നവര്‍ക്ക് ഉറക്കമില്ലായ്മ ഒരു പ്രശ്നമാണെങ്കിലും അത് മൂലം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാദ്ധ്യത കുറവാണ്. നടത്തിയ പഠനത്തില്‍ പതിവായി ബിസിനസ്‌ യാത്രകള്‍ ചെയ്യുന്നവരില്‍ ഉത്കണ്ഠയുടെയും വിഷാദരോഗത്തിന്‍റെയും ലക്ഷണങ്ങള്‍…

Read More

ഇഡ്ഡലിയും സാമ്പാറും ഇനി ബഹിരാകാശത്തേക്ക്!

2022ല്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്കൊപ്പം ബഹിരാകാശത്തേക്ക് പോകാനൊരുങ്ങി ഇഡ്ഡലിയും സാമ്പാറും. ഇതിനായി ഗഗന്‍യാനില്‍ കൊണ്ടുപോകേണ്ട ഭക്ഷണങ്ങളുടെ ലിസ്റ്റില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് ഇഡ്ഡലിയും സാമ്പാറും. മൈസൂരുവിലെ പ്രതിരോധ ഭക്ഷ്യഗവേഷണ ലേബാറട്ടറിയിലാണ് (ഡി.എഫ്.ആര്‍.എല്‍) ഇതിന്‍റെ പരീക്ഷണം നടക്കുന്നത്. അതേസമയം, ദൗത്യത്തില്‍ പങ്കാളികളാകേണ്ട ശാസ്ത്രജ്ഞന്മാര്‍ ആരൊക്കെയാണെന്ന്  ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല. റൊട്ടി, ഗോതമ്പ് റോള്‍, ഇഡ്ഡലിയും സാമ്പാറും, കിച്ചടി, അവല്‍, മാങ്ങയുടെയും പൈനാപ്പിളിന്‍റെയും ജ്യൂസ് തുടങ്ങി പൊട്ടറ്റോ ചിപ്‌സ് വരെയുള്ള വിവിധ ഭക്ഷണങ്ങളാണ് ബഹിരാകാശത്തേക്ക് പറക്കാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി കാത്തിരിക്കുന്നത്. ബഹിരാകാശ യാത്രികര്‍ക്കായി റെഡി ടു ഈറ്റ്, ഈസി ടു…

Read More

ദോഷകരമായ 328 മരുന്നുകൾ കേന്ദ്രം നിരോധിച്ചു; ഇതില്‍ പേരുകേട്ട വേദന സംഹാരികളും

ആരോഗ്യത്തിനു ദോഷകരമായ 328 മരുന്നുകൾ കേന്ദ്രം നിരോധിച്ചു. ഇവയില്‍ ഉൾപ്പെടുന്ന പതിനായിരത്തോളം ബ്രാൻഡഡ് മരുന്നുകൾ ഇനി നിർമ്മിക്കാനോ വിൽക്കാനോ സാധിക്കില്ല. കേന്ദ്രം നിയോഗിച്ച വിദഗ്‌ധസമിതിയുടെ ശുപാർശയനുസരിച്ചാണ് നിരോധനം. ഈ മരുന്നുകൾക്ക് രോഗശമനത്തിനുള്ള ശേഷിയുണ്ടെന്ന് തെളിയിക്കാൻ സാധിക്കാത്തതിനാൽ പൊതുജനാരോഗ്യത്തെ മുൻനിർത്തിയാണ് നിരോധനമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രമുഖ ബ്രാൻഡുകളായ സാരിഡോണ്‍, ടാക്സിം എ. ഇസഡ് (അൽക്കേം ലബോറട്ടറീസ്), പാൻഡേം പ്ലസ് ക്രീം (മക്ലിയോഡ്‌സ് ഫാർമ) എന്നിവ നിരോധിച്ച മരുന്നുകളില്‍ ഉൾപ്പെടുന്നു. ഇതോടെ ഇന്ത്യൻ ഔഷധ നിർമാണ മേഖലയിൽ 1,500 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. രണ്ടോ അതിലധികമോ…

Read More

കൊള്ളലാഭം കൊയ്യുന്ന ആശുപത്രികള്‍ക്ക് പൂട്ടുവീഴും

രോഗികളുടെമേല്‍ കൊള്ളലാഭം കൊയ്യുന്ന ആശുപത്രികള്‍ക്ക് പൂട്ടിടാനുള്ള നീക്കവുമായി കേന്ദ്രം. രോഗികളുടെ അവകാശ സംരക്ഷണം ലക്ഷ്യംവെയ്ക്കുന്ന അവകാശപത്രിക പ്രാബല്യത്തിലാകുന്നതോടെയാണ് അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന ആശുപത്രികള്‍ക്ക് പൂട്ട്‌ വീഴുന്നത്. പത്രികയിലെ കരടിലെ 11-ാം വ്യവസ്ഥയനുസരിച്ച് മരുന്നു വാങ്ങാനും പരിശോധന നടത്താനും രോഗിക്ക് ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാം. ആശുപത്രികൾക്ക് പുറമേ കൊള്ളലാഭം കൊയ്യുന്ന ഫാർമസികൾ, ലാബുകൾ എന്നിവയെക്കൂടി നിയന്ത്രിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് വ്യവസ്ഥ പ്രാബല്യത്തിലാക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനുവേണ്ടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ രോഗികളുടെ അവകാശപത്രികയുടെ കരട് പുറത്തിറക്കി. ഡോക്ടർമാർക്കോ ആശുപത്രിയധികൃതർക്കോ ഫാർമസികളെയും ലാബുകളെയും ശുപാർശ ചെയ്യാനോ മരുന്നും പരിശോധനയും…

Read More
Click Here to Follow Us