ചെന്നൈ: തമിഴ്നാട് സർക്കാർ ബസില്‍ നിന്നും ജീവനക്കാർ മലയാളി യുവതിയെ അർധരാത്രി നടുറോഡില്‍ ഇറക്കിവിട്ടതായി പരാതി. അധ്യാപികയായ കോഴിക്കോട് സ്വദേശി സ്വാതിഷക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് ബസില്‍ വരുകയായിരുന്നു സ്വാതിഷ. ദേശീയപാതയില്‍ രാത്രി ഇറക്കിവിടുന്നത് സുരക്ഷിതം അല്ലെന്ന് സ്വാതിഷ കെഞ്ചിപ്പറഞ്ഞിട്ടും ജീവനക്കാർ വഴങ്ങിയില്ല. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഇഷ്ടമുള്ളത് ചെയ്തോളൂ എന്നായിരുന്നു ബസ് ജീവനക്കാരുടെ മറുപടി. ജോലി ചെയ്യുന്ന കോളേജിന് സമീപം ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മോശമായി സംസാരിക്കുകയും ചെയ്തു എന്ന് സ്വാതിഷ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീപെരുമ്പത്തൂരിലെ സ്വകാര്യ കോളേജില്‍ അധ്യാപികയാണ്…
Read MoreCategory: BENGALURU NEWS
ഒന്നാം റാങ്ക് നേടിയ ഡോക്ടർ സ്ത്രീധനം ആവശ്യപ്പെട്ടത് 50 കോടി; വൈറലായി യുവതിയുടെ കുറിപ്പ്
ബെംഗളൂരു: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിൽ ഒന്നാം റാങ്കോടെ പ്രവേശനം നേടിയ ഡോക്ടര്‍ 50 കോടിരൂപ സ്ത്രീധനമായി ചോദിച്ചെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. ഡോ. ഫിനിക്‌സ് എന്ന യുവതിയാണ് തന്റെ സുഹൃത്തായ ഡോക്ടര്‍ക്കുണ്ടായ ദുരനുഭവം സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചത്. സ്ത്രീധനത്തിന്റെ ആവശ്യം കേട്ടപ്പോള്‍ മുതല്‍ തന്റെ സുഹൃത്ത് പൊട്ടിക്കരയുകയായിരുന്നെന്ന് അവര്‍ വെളിപ്പെടുത്തി. എയിംസ് പ്രവേശനത്തില്‍ ഒന്നാം റാങ്ക് നേടിയ ഒരാളുമായി അവരുടെ സുഹൃത്ത് വിവാഹാലോചന നടത്തിയെന്ന് ഡോ. ഫീനിക്‌സ് പറഞ്ഞു. നിലവില്‍ അനസ്‌തേഷ്യയില്‍ എം.ഡി. ചെയ്യുന്ന സുഹൃത്തും ഒരു ഡോക്ടറാണെന്നു അവര്‍…
Read Moreമകനെ ബലി നൽകണമെന്ന് ഭർത്താവിന്റെ ആവശ്യം; പരാതിയുമായി ഭാര്യ
ബെംഗളൂരു: മകനെ ബലി നല്‍കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെതിരെ പരാതി നൽകി യുവതി. പണവും ഐശ്വര്യവും വരാന്‍ മകനെ ഭര്‍ത്താവ് ബലി നല്‍കാന്‍ ശ്രമിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. മന്ത്രവാദത്തിലെ കുട്ടി പൂജ എന്ന ആചാരത്തിനായാണ് മകനെ ബലി നല്‍കാന്‍ ശ്രമിച്ചതെന്ന് പരാതിക്കാരി ആരോപിച്ചു. യുവതിയുടെ ഭര്‍ത്താവ് സദ്ദാം എന്നയാള്‍ക്കായി പോലിസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പരാതിയുമായി ആര്‍കെ പുരം പോലീസിനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ പരാതിയില്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു. സെപ്റ്റംബര്‍ 28ന് നല്‍കിയ പരാതിയില്‍ ഭര്‍ത്താവിന്റെ ക്രൂരതകളെ കുറിച്ച് യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഭര്‍ത്താവില്‍…
Read Moreഎസ്ബിഐ ലോക്കർ കുത്തി തുറന്ന് മോഷണം; 13 കോടിയുടെ ആഭരണങ്ങൾ കവർന്നു
ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കർണാടക ശാഖയില്‍ വൻ മോഷണം. ബാങ്കിന്റെ ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന 13 കോടി രൂപയുടെ ആഭരണങ്ങളാണ് നഷ്ടമായത്. ബെംഗളൂരുവില്‍ നിന്ന് 325 കിലോമീറ്റർ അകലെയുള്ള ന്യാമതി ഗ്രാമത്തിലാണ് സംഭവം. 509 ഉപഭോക്താക്കളുടെ സ്വർണ്ണമാണ് മോഷണം പോയതെന്നും അധികൃതർ പറയുന്നു. വായ്പയായി പണയപ്പെടുത്തി ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന സ്വർണം ഉള്‍പ്പെടെയാണ് മോഷണം പോയത്. ബാങ്കില്‍ ആകെ 932 പേർ ബാങ്കില്‍ സ്വർണം പണയം വച്ച് വായ്പ എടുത്തിട്ടുണ്ട്. 17.705 കിലോ സ്വർണം വരുമിത്. ഇതില്‍ 509 ഉപഭോക്താക്കളുടെ സ്വർണമാണ് ഇപ്പോള്‍ മോഷ്ടാക്കള്‍…
Read Moreരണ്ടാം ഭാര്യയ്ക്കൊപ്പം അനധികൃതമായി ബെംഗളൂരുവിൽ താമസം; യുവാവ് അറസ്റ്റിൽ
ബെംഗളൂരു: രണ്ടാം ഭാര്യയ്ക്കൊപ്പം അനധികൃതമായി ബെംഗളൂരുവില്‍ താമസമാക്കിയ ബംഗ്ലാദേശ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. റഹ്മാൻ ഷെയ്ഖ് (38). റഹ്മാൻ ഷെയ്ഖ് ആണ് പിടിയിലായത്. കഴിഞ്ഞ എട്ട് വർഷമായി ബെംഗളൂരുവിലെ ചന്നസാന്ദ്രയില്‍ താമസിക്കുന്നുണ്ടെന്നും മാലിന്യം വേർതിരിക്കുന്ന യൂണിറ്റില്‍ ജോലി ചെയ്യുകയാണെന്നും റഹ്മാൻ ഷെയ്ഖ് പറഞ്ഞു. പശ്ചിമ ബംഗാളില്‍ ജനിച്ചെന്ന വ്യാജ ജനന സർട്ടിഫിക്കറ്റ് സ്വന്തമാക്കിയിരുന്നു റഹ്മാൻ ഷെയ്ഖ് . മാത്രമല്ല റഹ്മാൻ ഷെയ്ഖിന്റെ കൈവശം വ്യാജ ആധാർ കാർഡും വോട്ടർ ഐഡി കാർഡും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തന്റെ ഭർത്താവിനെ കാണാനില്ലെന്ന്…
Read Moreവിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
ബെംഗളൂരു: പീനിയയില്‍ പേയിങ് ഗെസ്റ്റ് ഹോസ്റ്റലില്‍ കോളജ് വിദ്യാർഥിനിയെ ചുംബിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ 19കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഒക്ടോബർ 24ന് രാത്രി 11.30നാണ് കേസിനാസ്പദമായ സംഭവം. സ്റ്റെയർ കേസില്‍ വീണ ലൈറ്റർ എടുക്കാനായി വന്നപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരൻ കയറിപ്പിടിച്ചു ചുംബിച്ചതായാണ് പരാതി. പെണ്‍കുട്ടി വിവരം പി.ജി ഉടമയെയും വനിത വാർഡനെയും അറിയിച്ചു. എന്നാല്‍, ഇവർ വിഷയം പറഞ്ഞൊതുക്കാൻ ശ്രമിക്കുകയും സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി പിന്നീട് പോലീസില്‍ നേരിട്ട് പരാതി നല്‍കി. ഇതോടെയാണ്…
Read Moreസെൽഫി എടുക്കുന്നതിനിടെ താഴേക്ക് വീണു; പാറക്കെട്ടുകൾക്കിടയിൽ 12 മണിക്കൂർ കുടുങ്ങിയ യുവതിയെ രക്ഷിച്ചു
ബെംഗളൂരു: സെല്‍ഫിയെടുക്കുന്നതിനിടെ തടാകത്തിലെ പാറക്കെട്ടില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ 12 മണിക്കൂറിന് ശേഷം രക്ഷിച്ചു. തുമകുരുവിലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയെ തിങ്കളാഴ്ച രാവിലെയാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്. ശിവപുര സ്വദേശിനിയും എൻജിനിയറിങ് വിദ്യാർഥിനിയുമായ ഹംസ(19)യാണ് തുമകുരു മൈഡല തടാകത്തില്‍ കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാര്യമായ പരിക്കില്ലെങ്കിലും അവശയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തായ കീർത്തനയ്ക്കൊപ്പമാണ് ഹംസ മൈഡല തടാകം സന്ദർശിക്കാനെത്തിയത്. ഇരുവരും തടാകത്തിലെ പാറക്കെട്ടിന് മുകളില്‍കയറി ഫോട്ടോയെടുക്കാൻ ശ്രമിച്ചു. ഇതിനിടെ 19-കാരി കാല്‍തെന്നി വെള്ളത്തിലേക്ക് വീഴുകയും തടാകത്തിലെ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. പാറക്കെട്ടുകള്‍ക്കിടയില്‍ പെട്ടെന്ന് ആരുടെയും…
Read Moreയുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
ബെംഗളൂരു: ഭർതൃമതിയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോലാർ തൊട്‍ലി സ്വദേശിനി നന്ദിനി (24) ആണ് മരിച്ചത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. മരണത്തിന് പിന്നില്‍ ഭർത്താവ് നാഗേഷ് ആണെന്നാണ് പോലീസ് നിഗമനം. അനാഥയായ നന്ദിനി അനാഥാലയത്തിലാണ് വളർന്നത്. തുടർന്ന് അനാഥയായ നാഗേഷിനെ വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി നാഗേഷ് വീട്ടില്‍ മദ്യപിച്ചെത്തി വഴക്കിട്ടിരുന്നു. വഴക്കിനെ തുടർന്ന് നാഗേഷ് നന്ദിനിയെ കൊലപ്പെടുത്തിയതാണെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. കോലാർ റൂറല്‍ പോലീസ് കേസെടുത്തു. നാഗേഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Moreദീപാവലി അവധി; നാട്ടിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് സ്പെഷ്യൽ ഓഫർ
ബെംഗളൂരു: ദീപാവലി യാത്രാത്തിരക്കു പരിഹരിക്കാന്‍ കേരളത്തിലേക്കുള്‍പ്പെടെ കര്‍ണാടക ആര്‍.ടി.സിയുടെ പ്രത്യേക ബസ് സര്‍വീസുകള്‍. കെ.എസ്.ആര്‍.ടി.സിക്ക് വെല്ലുവിളിയാകുമോ? ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നട്ടലെത്താന്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണു കര്‍ണാടക ആര്‍.ടി.സിയുടെ നടപടി. ഈ മാസം 31 മുതല്‍ നവംബര്‍ 2 വരെയാണ് പ്രത്യേക സര്‍വീസുകള്‍. 2000 ബസുകളാണ് കേരളം ഉള്‍പ്പെടെ വിവിധ ഇടങ്ങളിലേക്കായി സര്‍വീസ് നടത്തുക. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണു കര്‍ണാടക ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുക. ശാന്തിനഗര്‍ ഡിപ്പോയില്‍ നിന്നാണു കേരളത്തിലേക്കുള്ള ബസുകള്‍ സര്‍വീസ് ആരംഭിക്കുക. മുന്‍പൊന്നും കേരളത്തിലേക്കു…
Read Moreമലയാളി യുവാവ് ട്രെയിൻ തട്ടി മരിച്ചു
ബെംഗളൂരു: പാനൂർ കൂറ്റേരിയിലെ കോളേജ് വിദ്യാർത്ഥി ബെംഗളൂരുവിൽ ട്രെയിൻ തട്ടിമരിച്ചു. മാക്കൂല്‍ പീടികയിലെ ബാബൂസ് ലോഡ്ജ് ഉടമ പി.പി.ബാബുവിൻ്റെ മകൻ കൂറ്റേരി ചിറയില്‍ ഭാഗത്ത് പി.പി. കിരണ്‍ (19) ആണ് മരിച്ചത്. കോറമംഗല കൃപാനിധി കോളേജില്‍ ബി.സി.എ ഒന്നാം വർഷ വിദ്യാർത്ഥിയാണ്.
Read More