ബെം​ഗളുരുവിൽ വസ്ത്രമേള

ബെംഗളൂരു: വസ്ത്രമേള ജനുവരി 8മുതൽ 10വരെ യൂണിഫോം ഗാർമെന്റ് ആൻഡ് ഫാബ്രിക് മാനുഫാക്ചറേഴ്‌സിന്റെ നേതൃതവത്തിൽ ബെംഗളൂരുവിൽ നടത്തപ്പെടും . യൂണിഫോം ഗാർമെന്റ് ആൻഡ് ഫാബ്രിക് മാനുഫാക്ചറേഴ്‌സിന്റെ മേളയിൽ പ്രമുഖ നിർമാതാക്കളും മൊത്ത വ്യാപാരികളും ചില്ലറ വ്യാപാരികളുംമേളയിൽ പങ്കെടുക്കും. കഴിഞ്ഞ 2വർഷമായി മഹാരാഷ്ട്രയിലെ ടെക്‌സ്റ്റൈൽ ഹബ്ബായ സോലാപൂരിൽ നടന്ന വസ്ത്രമേള ആദ്യമായാണ് മഹാരാഷ്ട്രയ്ക്ക് പുറത്ത് സംഘടിപ്പിക്കുന്നത്.

Read More

മാളുകളിലും വീഥികളിലും നക്ഷത്രങ്ങള്‍ മിഴി തുറന്നു;ക്രിസ്തുമസ്സിനെ വരവേല്‍ക്കാന്‍ നഗരമൊരുങ്ങി;എല്ലാ വായനക്കാര്‍ക്കും ക്രിസ്തുമസ് ആശംസകള്‍.

ബെംഗളൂരു : സമാധാനത്തിന്റെ സന്ദേശം പാരിനു നല്‍കിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ അനുസ്മരിക്കുന്ന സുദിനമാണ് ഇന്ന്.എങ്ങും നക്ഷത്രങ്ങളും ക്രിസ്തുമസ് ട്രീകളും ഒരുക്കി ഉദ്യാനനഗരം ക്രിസ്തുമസ് ലഹരിയിലാണ്. കെ ആര്‍ പുരം മാര്‍ യുഹനോന്‍ മന്ദന ഓര്‍ത്തഡോക്സ് പള്ളി,ഹെബ്പല്‍ ഗ്രിഗരിയോസ് ഓര്‍ത്തഡോക്സ് പള്ളി,എം ജി റോഡ്‌ സി എസ് ഐ ഈസ്റ്റ്‌ പരേഡ് പള്ളി,എം ഹി റോഡ്‌ സൈന്റ്റ്‌ മാര്‍ക്സ് കതീട്രല്‍,പ്രിം റോഡ്‌ മാര്‍ത്തോമ പള്ളി,വിജയനഗര്‍ മേരി മാതാ പള്ളി,രാജാ രാജേശ്വരി നഗര്‍ സ്വര്‍ഗ്ഗ റാണി ക്നാനായ ഫെറോന പള്ളി,അള്‍സൂര്‍ ലൂര്‍ദ് മാതാ പള്ളി എസ് ജി…

Read More

ഇന്ന് നഗരത്തില്‍ വൈദ്യുതി മുടങ്ങുന്ന ഏരിയകള്‍ ഇവയാണ്.

ബെംഗളൂരു : അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് ബനശങ്കരി സബ് സ്റ്റേഷന് കീഴിലുള്ള ഭാഗങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ 02 വരെ വൈദ്യുതി മുടങ്ങും. ഹോസകേരെ ഹള്ളി,വി എച് ബി സി എസ് ലേയൌട്ട്,ശ്രീനിവാസ നഗര്‍,ബാലാജി ലേയൌട്ട്,ഗിരി നഗര്‍,പി ഇ എസ് കോളേജ് ഏരിയ,ജനത ബസാര്‍,കെമ്പെ ഗൌഡ ലേയൌട്ട്,രാമറാവു ലേയൌട്ട്,മഞ്ജുനാഥ ക്ഷേത്രം എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും.

Read More

മൈസുരു കൊട്ടാര പുഷ്പമേള നാളെ മുതല്‍ ആരംഭിക്കും;31 വരെ തുടരും.

മൈസുരു: കൊട്ടാര പുഷ്പമേള നാളെ മുതല്‍ 31 വരെ അംബവിലാസ് മൈതാനത്ത് നടക്കും.പ്രവേശനം സൌജന്യമാണ്.രാവിലെ 10 മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രദര്‍ശനം. മൈസുരുവിന്റെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി ജി ടി ദേവഗൌഡ ഉത്ഘാടനം ചെയ്യും. നാളെ മുതല്‍ 31 വരെ കൊട്ടാരത്തില്‍ വൈകീട്ട് ഏഴുമുതല്‍ ഒന്‍പത് വരെ പ്രസിദ്ധമായ ദീപാലങ്കാര പ്രദര്‍ശനം ഉണ്ടായിരിക്കും.

Read More

കേരള സമാജം തിരുവാതിര മത്സരം ജനുവരി 13 ന്

ബെംഗളൂരു : സമാജത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന തിരുവാതിര മത്സരം ജനുവരി 13 ന് നടക്കും . കേരള സമാജം വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന മത്സരം ഇന്ദിരാനഗര്‍ 5th മെയിന്‍ 9th ക്രോസിലുള്ള കൈരളീ നികേതന്‍ ഓര്‍ഡിറ്റോറിയത്തിലാണ് സംഘടിപ്പിക്കുന്നത് . ഒന്നാംസ്ഥാനം ലഭിക്കുന്ന ടീമിന് 15000 രൂപയും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 10000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനം 5000 രൂപയും ട്രോഫിയും 5 ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും . ഒരു ടീമില്‍ പരമാവധി 10 പേര്‍ക്ക് പങ്കെടുക്കാം . തിരുവാതിരക്ക്…

Read More

സർഗധാരയുടെ കവിതാലാപന പരിപാടി “കാവ്യധാര” ജലഹള്ളി ആലാപ് ഹാളിൽ വച്ച് നടന്നു.

ബെംഗളൂരു:  സർഗധാരയുടെ കവിതാലാപന പരിപാടി “കാവ്യധാര” ജലഹള്ളി ആലാപ് ഹാളിൽ വച്ച് നടന്നു. പ്രസിഡന്റ് ശാന്താമേനോന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി അനിതപ്രേംകുമാർ സ്വാഗതം പറഞ്ഞു. ഉത്ഘാടനപ്രസംഗത്തിൽ   ശ്രീ.വിഷ്ണുമംഗലം കുമാർ, സമീപകാലത്ത് ശ്രദ്ധയിൽപ്പെട്ട കവിതാവിവാദങ്ങൾ എഴുത്തുകാരുടെ സ്വത്വത്തെ ഹനിക്കുന്നതും അത്യന്തം അപലനീയവുമാണെന്ന് അഭിപ്രായപ്പെട്ടു.ജോയിന്റ്‌ സെക്രട്ടറി സഹദേവൻ, അതിഥികളെ പരിചയപ്പെടുത്തി.വിജയൻ, സേതുനാഥ്,അനിതാ പ്രേംകുമാർ, അകലൂർ രാധാകൃഷ്ണൻ,കൃഷ്ണപ്രസാദ്‌, സുഗതൻ, രാധാകൃഷ്ണമേനോൻ, ശ്രീകുമാർ, ശ്രീജേഷ്, കൃഷ്ണകുമാർ,പ്രമീള, എന്നിവർ കവിതകൾ ആലപിച്ചു.പി.കൃഷ്ണകുമാർ നന്ദി അറിയിച്ചു.9964352148

Read More

സൗരോർജ പദ്ധതി; കേരളം കണ്ട് മാതൃകയാക്കണമെന്ന് മന്ത്രി എംഎം മണി

ബെം​ഗളുരു: സൗരോർജ , വൈദ്യുതി ഉത്പാദന രം​ഗത്ത് ഇറ്റലി, ചൈന, ജർമ്മനി തുടങ്ങിയ രാജ്യങ്ങളുടെ നേട്ടങ്ങൾ കേരളത്തിന് പാഠമാകണമെന്ന് മന്ത്രി എംഎം മണി. ഇൻ്റർ സോളാർ ഫെസ്റ്റിൽ അനെർട്ടിന്റെ പവിലിയൻ ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Read More

സുരേഷ് ഗോപി നയിക്കുന്ന പ്രചാരണ യാത്രക്കായുള്ള സ്വാഗത സംഘം രൂപീകരിച്ചു.

ബെംഗളൂരു : ശബരിമലയിലെ ആചാര അനുഷ്ട്ടാനങ്ങള്‍ സംരക്ഷികണം എന്നാ ആവശ്യവുമായി സിനിമാനടനും എംപി യുമായ ശ്രീ സുരേഷ് ഗോപി നയിക്കുന്ന അയ്യപ്പ ധര്‍മ പ്രചാരണ യാത്രയുടെ സ്വാഗത സംഘം രൂപീകരിച്ചു. കേരള ഫിലിം പ്രൊഡ്യുസര്‍സ് അസോസിയേഷന്‍ പ്രസിഡന്റ്‌ ശ്രീ സുരേഷ് കുമാര്‍ ഉത്ഘാടനം ചെയ്തു.ചെയര്‍മാന്‍ ആര്‍ മുരളീധരന്‍ അധ്യക്ഷത വഹിച്ചു.

Read More

കേരള സമാജം മല്ലേശ്വരംസോണിന്റെ പുതിയ ഓഫീസ് ഉൽഘാടനം നടത്തി.

ബെംഗളൂരു : കേരള സമാജം മല്ലേശ്വരംസോണിന്‍റെ പുതിയ ഓഫീസ് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു .ജാലഹള്ളി ദോഡബൊമ്മസാന്ദ്ര ,രാമചന്ദ്രപുരയിലുള്ള കെ എന്‍ ഇ ട്രസ്റ്റ് ക്യാമ്പസില്‍ പുതിയ ഓഫീസിന്റെ ഉത്ഘാടനം കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍ നിര്‍വഹിച്ചു . മല്ലേശ്വരംസോണ്‍ ചെയര്‍മാന്‍ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു . കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍ , കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി എച് പത്മനാഭന്‍ , വൈസ് പ്രസിഡണ്ട് ഹനീഫ്, സെക്രട്ടറി സി ഗോപിനാഥന്‍ , ട്രഷറര്‍ വിനേഷ് ,…

Read More

വരുന്നു കിടിലൻ ത്രില്ലർ ഷോർട് ഫിലിം ; “ജസ്റ്റ് 5000 “; യഥാർത്ഥ സംഭവത്തെ ആധാരമാക്കി ചിത്രീകരിച്ച ഹ്രസ്വചിത്രത്തിന്റെ റിലീസിന് ഇനി മണിക്കൂറുകൾ മാത്രം.

ബെംഗളൂരു : മലയാളികൾ അണിയിച്ചൊരുക്കിയ ത്രില്ലർ ഷോർട്ട് ഫിലിം റിലീസ് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് വൈകുന്നേരം 7 മണിക്കാണ് റിലീസ്. “ജസ്റ്റ് 5000 “എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ട്രൈയിലർ ഏതാനും ആഴ്ചകൾക്ക് മുൻപ് പുറത്തു വിട്ടിരുന്നു, വളരേയേറെ നിരൂപക പ്രശംസ നേടുകയും ചെയ്തു. സജിന സത്യൻ നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ശ്രീരാജ് എസ് ആണ്.സംഗീതം ഫെറി, ഛായാഗ്രാഹണം അക്ഷയ് അമ്പാടി, എഡിറ്റിംഗ് അംജത് ഹസൻ.പ്രൊഡക്ഷൻ കട്രോളർമാർ പ്രജിത് നമ്പിയാർ, ഷെറിൻ ഇബ്രാഹിം സേട്ട് എന്നിവരാണ്.

Read More
Click Here to Follow Us