പ്രളയത്തിൽ വലയുന്നവർക്ക് സഹായഹസ്തവുമായി ബെംഗളൂരു മലയാളികൾ വീണ്ടും ഒന്നിക്കുന്നു..

ബെംഗളൂരു: പ്രളയത്തിൽ വലയുന്നവർക്ക് സഹായഹസ്തവുമായി ബെംഗളൂരു മലയാളികൾ വീണ്ടും ഒന്നിക്കുന്നു. വിവിധ സംഘടനകളും മലയാളി കൂട്ടായ്മകളും നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിങ്ങൾക്കും പങ്കുചേരാം…    

Read More

ബെംഗളൂരു ആസ്ഥാനമായ ഫാഷൻ ഫ്ലേമ്സിന്റെ മൂന്നാമത് ഫാഷൻ ഷോ കോയമ്പത്തൂരിൽ നടന്നു.

ബെംഗളൂരു : മലയാളിയായ ജിൻസി മാത്യൂ സ്ഥാപിച്ച ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്മെൻറ് സ്ഥാപനമായ ഫേഷൻ ഫ്ലേമ്സിന്റെ മുന്നാമത് ഷോ കോയമ്പത്തൂരിൽ വച്ച് ഈ മാസം 17 ന് നടന്നു. കമ്പനിയുടെ ആദ്യ ഫാഷൻഷോ ഈ വർഷം ആദ്യം നടന്നത്നഗരത്തിലെ ലീലാ പാലസ് ഹോട്ടലിൽ ആയിരുന്നു. ഇന്ത്യയിൽ ആദ്യമായി ഒഴുകുന്ന ഫാഷൻ ഷോ ആലപ്പിയിൽ നടത്തി ഫേഷൻ ഫ്ലേമ്സ് ശ്രദ്ധേയരായി. ജില്ലയിലെ തന്നെ വിവിധ ഡിസൈനർ കമ്പനികളെ ഉൾപ്പെടുത്തിയാണ് മൂന്നാമത് ഫാഷൻ ഷോ കോയമ്പത്തൂരിൽ സംഘടിപ്പിച്ചത്.

Read More

ജാലഹള്ളി വെസ്റ്റ് കരയോഗത്തിന്റെ നേതൃത്വത്തിൽ മൈസൂരു കാവേരി തീർത്ഥത്തിൽ വച്ച് കർക്കിടക വാവുബലിയും പ്രിതൃതർപ്പണവും നടത്തി.

ബെംഗളൂരു :എൻ എസ് എസ്  കർണാടക ജാലഹള്ളി വെസ്റ്റ് കരയോഗത്തിന്റെ  നേതൃത്വത്തിൽ മൈസൂരിൽ  കാവേരി തീര്ത്ഥത്തിൽ വച്ച്  കർക്കിടക വാവുബലിയും പ്രിതൃതർപ്പണവും നടത്തി , രാജശേഖരൻ പിള്ളയുടെ  മുഖ്യ കാർമികത്വത്തിൽ   പ്രിതൃതർപ്പണം നടന്നു , പരിപാടിക്ക് കരയോഗം  പ്രസിഡൻറ്  സുരേന്ദ്രൻ  തംമ്പി , അനിൽകുമാർ സി , കെ.സുധാകരൻ , കെ. രാജൻ  എന്നിവർ  നേതൃത്വം നൽകി .

Read More

മരണത്തിന്റെ പാളത്തിൽ തല വച്ച് കിടന്ന 60കാരിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന മലയാളി ലോക്കോ പൈലറ്റിന് ഇന്ന് ആദരം.

ബെംഗളൂരു : ആത്മഹത്യ ചെയ്യാൻ വേണ്ടി റെയിൽ പാളത്തിൽ തലവെച്ച് കിടന്ന് വീട്ടമ്മയുടെ ജീവൻ രക്ഷിച്ച മലയാളി ലോക്കോ പൈലറ്റിനെ റെയിൽവേ ഇന്ന് ആദരിക്കും. ദക്ഷിണ പശ്ചിമ റെയിൽവേ ബാംഗ്ലൂരു ഡിവിഷനിലെ ലോക്കോപൈലറ്റ് ആലുവ ആശാരിപറമ്പിൽ മാധവൻ (45) ആണ് അറുപതുകാരിയായ വീട്ടമ്മയ്ക്ക് രക്ഷകനായത്. ഈ മാസം 29ന് രാവിലെ 10:30 ന് യശ്വന്തപുര- ലൊട്ടെഗേഹളളി റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലാണ് സംഭവം. റെയിൽവേ ട്രാക്കിന് സമീപം നിൽക്കുകയായിരുന്നു 60 വയസ്സ് പ്രായമുള്ള സ്ത്രീ പെട്ടെന്ന് ട്രാക്കിലെ തല വെച്ചു കിടക്കുകയായിരുന്നു. 40 കിലോമീറ്റർ വേഗത്തിലായിരുന്ന…

Read More

ബഷീർ അനുസ്മരണം നടത്തി.

ബെംഗളൂരു : ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ബഷീർ അനുസ്മരണം നടത്തി. ടി.കെ.കെ. നായർ അധ്യക്ഷത വഹിച്ചു. സതീഷ് തോട്ടശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. സമൂഹത്തിലെ സാധാരണക്കാരന്റെ കഥകൾ പറഞ്ഞുകൊണ്ട് ഒരു കാലഘട്ടത്തിന്റെ ചരിത്രം അടയാളപ്പെടുത്തിയ കാലാതിവർത്തിയായ സാഹിത്യ കാരനാണ്‌ വൈക്കം മുഹമ്മദ് ബഷീർ എന്ന് അദ്ദേഹം പറഞ്ഞു ജി.ജോയ്, കെ. ദാമോദരൻ ഇ.പദ്മകുമാർ,കെ.രാജേന്ദ്രൻ പ്രസന്ന പ്രഭാകരൻ, പീതാംബരൻ എന്നിവർ സംസാരിച്ചു. +91 9845185326, 9591600688 www.deccanculturalsociety.com

Read More

സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ്‌ 9 മുതല്‍ ലാല്‍ബാഗില്‍.

ബെംഗളൂരു: സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ്‌ 9 മുതല്‍ 18 വരെ ലാല്‍ബാഗില്‍ നടക്കും.മൈസൂരു രാജാവായിരുന്ന ജയചാമരാജേന്ദ്ര വോഡയാറിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള പുഷപാലങ്കാരമാണ് ഇപ്രാവശ്യം ഗ്ലാസ് ഹൌസിനുള്ളില്‍ ഒരുക്കുന്നത്. മൈസുരുവിലെ ജയചാമരാജേന്ദ്ര സര്‍ക്കിള്‍,കൊട്ടാരത്തിലെ ദര്‍ബാര്‍ ഹാള്‍,രാജാവ്‌ ഉപയോഗിച്ചിരുന്ന സംഗീത ഉപകരണങ്ങള്‍ എന്നിവയുടെ മാതൃകയാണ് പൂക്കള്‍ കൊണ്ട് നിര്‍മിക്കുക. അഞ്ച് ലക്ഷം പേരെയാണ് ഇത്തവണ പുഷ പ്രദര്‍ശനത്തിന് പ്രതീക്ഷിക്കുന്നത്.

Read More

നിങ്ങളുടെ ഉള്ളിൽ ഒരു ലേഖകനുണ്ടോ?റിപ്പോർട്ടറുണ്ടോ?അവതാരകനുണ്ടോ?വീഡിയോ എഡിറ്ററുണ്ടോ? മാർക്കറ്റിംഗ് എക്സിക്കുട്ടീവുണ്ടോ?ബെംഗളൂരുവിലെ ആദ്യത്തെ മലയാളം ഓൺലൈൻ മാധ്യമവുമായി ചേർന്ന് പ്രവർത്തിക്കാൻ നിങ്ങൾക്കും അവസരം!

ബെംഗളൂരു : ഈ നഗരത്തിൽ നല്ലൊരു വിഭാഗം ആളുകൾ എത്തിയത് ജോലി ചെയ്യാനായിരിക്കും മറ്റൊരു വിഭാഗം പഠനത്തിനായും, ഇവിടെ ജനിച്ചു വളർന്നവരും. നിങ്ങൾ എഞ്ചിനീയറായിരിക്കാം ഡോക്ടറായിരിക്കാം നഴ്സ് ആയിരിക്കാം ഇന്റീരിയർ ഡക്കറേഷൻ, ബേക്കറി, ഹോട്ടൽ മറ്റെന്തോ ആയിക്കോട്ടെ  ഈ നഗരം കടന്നു പോകുമ്പോൾ നിങ്ങൾ ബാക്കി വച്ച് പോകുന്നതെന്താണ് ? നിങ്ങൾ ജീവിച്ചു പോയ ഈ നഗരത്തിൽ നിങ്ങൾ നിങ്ങളെ തന്നെ അടയാളപ്പെടുത്തിയോ… ഇല്ലെന്നായിരിക്കും നല്ലൊരു ശതമാനത്തിന്റേയും ഉത്തരം, വരുമാനമാർഗ്ഗമെന്ന മുകളിൽ പറഞ്ഞ ജോലിയെ കവിഞ്ഞ് നിങ്ങളെ സ്വയം തിരിച്ചറിയാനുള്ള എന്തെങ്കിലും നിങ്ങൾ ചെയ്യുന്നുണ്ടോ….…

Read More

കേരള സമാജം നാടകോത്സവം 21ന് ഇന്ദിരാനഗറിൽ.

ബെംഗളൂരു : കേരള സമാജംസംഘടിപ്പിക്കുന്ന നാടകോത്സവം ഇന്ദിരാ നഗര്‍ 100 ഫീറ്റ്‌ റോഡി ലുള്ള ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാളില്‍ ജൂലെ 21ന് നടക്കും. രാവിലെ 10 മണിക്ക് കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ നാടകോത്സവം പ്രശസ്ത സിനിമാ-നാടക താരം പ്രകാശ്‌ ബാരെ ഉത്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി കലാശ്രീ പുരസ്കാര ജേതാക്കളായ കമനീധരന്‍, ശിവദാസന്‍ നായര്‍ , പി ദിവാകരന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ചവറ കലാ വേദി അവതരിപ്പിക്കുന്ന ഉത്തരം കിട്ടാത്ത ചോദ്യം…

Read More

ഒരു പ്രമുഖ പത്രത്തിലേക്ക് ഫീൽഡ് പ്രമോട്ടർമാരെ ആവശ്യമുണ്ട്!

ബെംഗളൂരു : നഗരത്തിലെ ഒരു പ്രമുഖ മലയാള പത്രത്തിൽ ഫീൽഡ് പ്രമോട്ടർമാരുടെ ഒഴിവുണ്ട്.നിയമനം കരാറടിസ്ഥാനത്തിലാണ്. ആകർഷകമായ വേതനവും യാത്രാബത്തയും താമസ സൗകര്യവും ലഭിക്കും പ്ലസ് ടുവോ ബിരുദമോ ആണ് യോഗ്യത. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക. Mob : 7337721313,9072599995 Email : [email protected]

Read More

ദീപ്തി വെൽഫെയർ അസോസിയേഷന്റെ രജതജൂബിലിയും സ്വാതന്ത്ര്യ ദിനാഘോഷവും മല്ലേശ്വരത്ത്.

ബെംഗളൂരു : ദീപ്തി വെൽഫെയർ അസോസിയേഷന്റെ രജതജൂബിലിയും സ്വാതന്ത്ര്യ ദിനാഘോഷവും വൈവിധ്യമാർന്ന പരിപാടികളോടെ2019 ആഗസ്റ്റ് 15വ്യാഴാഴ്ച രാവിലെ പത്തുമണി മുതൽ ബെംഗളൂരു മല്ലേശ്വരത്തെ ചൗഡയ്യ ഹാളിൽ നടക്കും . സാംസ്‌കാരിക സമ്മേളനത്തിൽ കേന്ദ്രമന്ത്രി ഡി വി .സദാനന്ദഗൗഡ ,ചലച്ചിത്രതാരം സലിം കുമാർ ,ജനപ്രിയ കവി പി കെ .ഗോപി ,ഗാനരചയിതാവ് രാജിവ് ആലുങ്കൽ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും .സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ ഭാവോജ്ജ്വലമായ നൃത്താവിഷ്കാരണം(ജയ്ഹിന്ദ്) കോഴിക്കോട് പേരാമ്പ്രയിലെ മലയാളം തിയേറ്ററിക്കൽ ഹെറിറ്റേജ് ആൻഡ്‌ ആർട്സ് (മാത ) അവതരിപ്പിക്കും .സിനിമ ടിവി രംഗത്തെ പ്രമുഖ കലാകാരന്മാരായ അയ്യപ്പ…

Read More
Click Here to Follow Us