മലയാളം മിഷന്റെ പഠനോൽസവം 17ന് ഇന്ദിരാനഗറിലെ കൈരളി നികേതൻ സ്കൂളിൽ.

മലയാള ലോകത്തിൽ സാമ്പ്രദായീക വിദ്യാഭ്യാസ രീതികൾ മാറണം എന്ന് വിദ്യാഭ്യാസ വാക്താക്കൾ മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് കാലം കുറേയായി. സഞ്ചയൻ മുതൽ വിജയൻ മാഷ്  വരെയുള്ള നിരവധി ആളുകൾ ഈ ആവശ്യം ഉന്നയിച്ചവരാണ്. മലയാള മിഷൻ കർണ്ണാടക പഠനോൽസവം എന്ന പേരിൽ രണ്ട് വർഷങ്ങൾക്ക് മുമ്പെ  നടത്തിയത് അത്തരത്തിലുള്ള ഒരു കാര്യമാണ്. ഇനിയങ്ങോട്ട് വിദ്യാഭ്യാസ സമ്പ്രദായത്തിൽ എല്ലാവർക്കും മാതൃകയായേക്കാവുന്ന ഒരു കാര്യം . പഠനോൽസവം അഥവാ പാട്ടും പാടി പരീക്ഷയെ അന്ന് എല്ലാവരും ഒരേ പോലെ ഹൃദയത്തിലേറ്റി. ബെംഗളൂരുവിലെ മിഷൻ പ്രവർത്തകരുടെ നിരന്തരാവശ്യാർത്ഥം സാംസ്ക്കാരിക…

Read More

ലോക കേരളസഭയുടെ പ്രസിദ്ധീകരണത്തിലേക്ക് പ്രവാസി മലയാളികളിൽ നിന്നും രചനകൾ ക്ഷണിക്കുന്നു.

പ്രവാസി മലയാളികളിൽ നിന്നും രചനകൾ ക്ഷണിച്ചു ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന മലയാളികളുടെ കുട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രുപീകരിച്ചതാണ് ലോക കേരള സഭ. പ്രഥമ ലോക കേരളസഭയുടെ ഏഴ് വിഷയ മേഖലാ സ്റ്റാൻഡിംഗ് കമ്മറ്റികൾ സമർപ്പിച്ച ശുപാർശകളിൽ ഒന്നാണ് പ്രവാസി മലയാളികൾക്ക് ഒരു പ്രസിദ്ധീകരണം ആരംഭിക്കുക എന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആരംഭിക്കുന്ന പ്രസിദ്ധീകരണത്തിലേയ്ക്ക് കഥ, കവിത, ലേഖനം, പഠനങ്ങൾ, യാത്രാവിവരണം, പ്രവാസാനുഭവങ്ങൾ, ചിത്രങ്ങൾ, കാർട്ടൂൺ എന്നിവ പ്രവാസി മലയാളികളിൽ നിന്നും ഓൺലൈനായി ക്ഷണിച്ചു. രചനകൾ ഇംഗ്ലീഷിലും മലയാളത്തിലും സമർപ്പിക്കാം. *2019 ഡിസംബർ ഒന്നിനകം* [email protected] എന്ന…

Read More

മാലി ദ്വീപിലേക്ക് നോര്‍ക്ക വഴി സൗജന്യ റിക്രൂട്ട്മെന്റ്.

മാലിയിലെ പ്രമുഖ മള്‍ട്ടി സ്പെഷ്യാലിറ്റി ടെര്‍ഷ്യറി കെയര്‍ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്സ്,   മിഡ് വൈഫ്,   മെഡിക്കല്‍ ടെക്നീഷ്യന്‍ എന്നീ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷകള്‍    ക്ഷണിച്ചു.  ഇതാദ്യമായിട്ടാണ് നോര്‍ക്ക റൂട്ട്സ് മുഖേന മാലിയിലേക്ക് ഉദ്ദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. ബിരുദം/ഡിപ്ളോമ കഴിഞ്ഞ്     രണ്ടു   വര്‍ഷത്തെ   പ്രവര്‍ത്തിപരിചയമുള്ള    നഴ്സുമാരേയും മെഡിക്കല്‍ ടെക്നീഷ്യന്മാരേയുമാണ്     തെരഞ്ഞെടുക്കുന്നത്.   22 നും 30 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. മിഡ് വൈഫ് തസ്തികയ്ക്ക് രണ്ടു വര്‍ഷത്തെ ലേബര്‍ റൂം പ്രവര്‍ത്തി പരിചയമുള്ള…

Read More

സർഗ്ഗധാരയുടെ “നാടും നാടകവും” 24 ന്

ബെംഗളൂരു : സർഗ്ഗധാര സംസ്‌കാരിക സമിതി നവംബർ 24 ഞായറാഴ്ച വൈകിട്ട് 3 മണിയ്ക്ക് ജലഹള്ളി ക്രോസ്സ് ദീപ്തി വെൽഫയർ ഹാളിൽ വച്ച്, “നാടും നാടകവും”(കേരളീയ സമൂഹത്തെ ആഴത്തിൽ സ്വാധീനിച്ച നാടക കാലത്തെകുറിച്ച് ഒരവലോകനം) എന്ന പരിപാടി നടത്തുന്നു. കാളിദാസ് പുതുമന മുഖ്യാതിഥിയായി എത്തുന്ന പരിപാടിയിൽ, ബാംഗ്ലൂരിലെ പ്രശസ്തരായ നാടക കലാകാരന്മാരെ ആദരിയ്ക്കുന്നു.9964352148.   9036288360.

Read More

ഡിസംബറിങ്ങെത്തി,കൊടും തണുപ്പും, പാതയോരത്ത് അന്തിയുറങ്ങുന്നവർക്ക് കരുതലിന്റെ ചൂടുപകരാൻ നാലാം വർഷവും കമ്പിളിപ്പുതപ്പുമായി അവരെത്തുന്നു;ബി.എം.എഫിന്റെ സാമൂഹിക പ്രവർത്തനങ്ങളിൽ നിങ്ങൾക്കും സഹകരിക്കാം.

ഡിസംബറായാൽ സഹിക്കാവുന്നതിലും അപ്പുറമാണ് ഈ നഗരത്തിലെ തണുപ്പ്….. അരപ്പട്ടിണിയും കീറിയഉടുപ്പും ആകെ സമ്പാദ്യമായി തെരുവോരങ്ങളിൽ അലയുന്ന പാവങ്ങൾക്ക് മരംം കോച്ചുന്ന ഈ മഞ്ഞുകാലത്തേക്കു നീക്കിയിരിപ്പായി എന്തുണ്ടാവും ? കഴിഞ്ഞകാലത്തെ വേദന നിറഞ്ഞ ഓർമ്മകൾ മാത്രം അല്ലേ…… ബെംഗളൂരു നഗരത്തിൽ തീർത്തും ദയനീയമായ സാഹചര്യങ്ങളിൽ അന്തിയുറങ്ങുന്ന ആളുകൾക്ക് തുടർച്ചയായി നാലാം വർഷത്തിലും കമ്പിളപ്പുതപ്പ് വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് BMF Charitable ട്രസ്റ്റ്‌ കൂട്ടായ്മ മലയാളി കൂട്ടായ്മ. രണ്ടുനേരത്തെ ഭക്ഷണവും കേറിക്കിടക്കാനൊരിടവും സ്വപ്നം കാണാൻപോലും കഴിയാതെ ഓരോ ദിവസവും തള്ളിനീക്കുന്ന അശരണരെ കണ്ടെത്തി അവർക്കാവുന്ന സഹായം ചെയ്യാൻ…

Read More

ശ്രീദേവി ഉണ്ണിക്ക് ചന്ദന അവാർഡ് സമ്മാനിച്ചു.

ബെംഗളൂരു :  മലയാളി നർത്തകിയും ചലച്ചിത്ര നടിയുമായ ശ്രീദേവി ഉണ്ണി ഉൾപ്പെടെ ഒൻപത് പേർക്ക് ദൂരദർശന്റെ  ചന്ദന അവാർഡ് ഇന്നലെ ജെ.സി.റോഡിലെ രവീന്ദ്ര കലാക്ഷേത്രയിൽ വച്ച് നടന്ന ചടങ്ങിൽ ഗവർണർ വാജുബായി വാലസമ്മാനിച്ചു. നൃത്ത മേഖലയിലെ സമഗ്ര സംഭാവനക്കാണ് ശ്രീദേവി ഉണ്ണിക്ക് അംഗീകാരം ലഭിച്ചത്. ഡോക്ടർ ജി എൻ നാഗമണി ശ്രീനാഥ് ( സംഗീതം), ഹനുമന്തപ്പ ഭീമപ്പ (കൃഷി ),  സാംബശിവ ദലായി (നാടകം), ശശികല സിന്ദഗി (സഹിത്യം ) ,എസ് നരസിംഹമൂർത്തി (ടെലിവിഷൻ) ,എസ് സാബിയ (കായികം) ശിവപ്പ കുബേര (വിദ്യാഭ്യാാസം), പരാവ…

Read More

കേരള സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണന്റെ ഭാര്യ അന്തരിച്ചു.

ബെംഗളൂരു : കേരള സമാജം പ്രസിഡന്റ് ശ്രീ സി.പി.രാധാകൃഷ്ണന്റെ പത്നി സൗധാമിനി അന്തരിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച (27.10.19) രാവിലെ 8 മണിക്ക് രാമമൂർത്തി നഗറി (#37, ദ്വാരക, അപ്പാറാവു ലേഔട്ട്, ബെംഗളൂരു- 16) ലുള്ള വസതിയിലേക്ക് കൊണ്ടുവരും. ഉച്ചക്ക് 2 മണിക്ക് കലപ്പള്ളി സ്മശാനത്തിൽ സംസ്കാരം നടത്തും. സംഘടനക്ക് വേണ്ടി സമാജം ജെനറൽ  സെക്രട്ടറി റജികുമാർ അനുശോചനം രേഖപ്പെടുത്തി.

Read More

ഫേസ്ബുക്ക് കൂട്ടായ്മയുടെ ഓണാഘോഷ പരിപാടിയിൽ ആടിത്തിമർത്തു;ബെംഗളൂരു മലയാളിയായ പെൺകുട്ടിയുടെ നൃത്തം ഏറ്റെടുത്ത് വൈറലാക്കി സോഷ്യൽ മീഡിയ.

ബെംഗളൂരു : ഏതാനും ദിവസം മുൻപ് ഗോവയിലേക്ക് വിനോദ സഞ്ചാരത്തിന് പോയി തിരിച്ചു വന്നതായിരുന്നു അശ്വതി നാരായൺ എന്ന അശ്വതി അച്ചു. നഗരത്തിലെ മലയാളികളുടെ സാമൂഹിക സാംസ്കാരിക വിഷയങ്ങളിൽ ഇടപെടുന്ന “ബാംഗ്ലൂർ മലയാളി സോൺ” എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ ഓണാഘോഷ പരിപാടി ഇക്കഴിഞ്ഞ 13 ന് ബന്നാർഘട്ട റോഡിലുള്ള ഒരു കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുമ്പോൾ അശ്വതിയും അതിൽ പങ്കു ചേർന്നു. വേദിയിൽ പരിപാടികൾ നടക്കുന്നതിനിടയിൽ സദസ്സിൽ സുഹൃത്തുക്കളുടെ കൂടെ അശ്വതിയും ഡാൻസ് കളിച്ചു. പരിപാടി കണ്ടു കൊണ്ട് നിന്ന ഒരു സുഹൃത്ത്…

Read More

നോർക്ക ആംബുലൻസ് സർവീസ് മംഗലാപുരം വിമാനത്താവളത്തിലും.

വിദേശത്തുനിന്നുള്ള മൃതദേഹങ്ങളും അസുഖബാധിതരായി എത്തുന്ന പ്രവാസികളെയും സൗജന്യമായി വിമാനത്താവളങ്ങളിൽ  നിന്നു വീടുകളിലേയ്ക്കോ ആശുപത്രിയിലേയ്ക്കോ എത്തിക്കാൻ നോർക്ക തുടങ്ങിയ ആംബുലൻസ് സർവീസ് മംഗലാപുരം, കോയമ്പത്തൂർ വിമാനത്താവളങ്ങളിൽ കൂടി ലഭ്യമാക്കുന്നു.  വിദേശമലയാളികൾക്കൊപ്പം മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്കും ഇനി ആംബുലൻസ് സേവനം ലഭിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലാണ് നിലവിൽ ഈ സേവനം ലഭിക്കുന്നത്. സേവനം ലഭിക്കാൻ ടോൾ ഫ്രീ നമ്പർ–1800 425 3939,  ബാംഗ്ലൂർ  ഓഫീസ്  080-25585090  വിദേശത്തു നിന്നു ബന്ധപ്പെടാനുള്ള നമ്പർ –00918802012345. ഇ–മെയിൽ– [email protected].

Read More

ബൈക്കപകടത്തിൽ മലയാളിയായ യുവ എഞ്ചിനീയർ മരിച്ചു.

ബെംഗളൂരു :നഗരത്തിൽ ഉണ്ടായ ബൈക്കപകടത്തിൽ കുണ്ടറ സ്വദേശിയായ യുവ എൻജിനീയർ മരിച്ചു. കുണ്ടറ എൽ.എം. എസിന് കിഴക്കേ മണിമന്ദിരത്തിൽ സത്യശീലൻ തങ്കമണി ദമ്പതികളുടെ മകൻ സുമി സത്യൻ (32) ആണ് മരിച്ചത് . വൈറ്റ്ഫീൽഡ് ബോഷ് കമ്പനിയിൽ എൻജിനീയറായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ വിവാഹിതനായ ഭാര്യ ഡോക്ടർ ആർദ്രക്കൊപ്പം വൈറ്റ് ഫീൽഡിിലെ ഫ്ളാറ്റിലായിരുന്നു താമസം. കഴിഞ്ഞയാഴ്ച ആർദ്രയുടെ അമ്മാവൻ മരിച്ചതിനെ തുടർന്ന് ഇരുവരും നാട്ടിൽ എത്തിയിരുന്നു. രണ്ടുദിവസം കഴിഞ്ഞ് സുമിത് ബെംഗളൂരുവിലേക്ക് മടങ്ങി. ഇന്നലെ രാവിലെ വൈറ്റ്ഫീൽഡ് സ്റ്റേഷനിൽ എത്തും എന്ന് അറിയിച്ചിരുന്നു. ആർദ്രയെ കൂട്ടാൻ…

Read More
Click Here to Follow Us