100 ബസുകളിൽ 2800 പേരെ നാട്ടിലെത്തിച്ച് കേരള സമാജം.

ബെംഗളൂരു : 100 ബസുകളിലായി 2800 പരം ആളുകളെ കേരളത്തിൽ എത്തിച്ച് ബാംഗ്ലൂർ കേരള സമാജം. ലോക്ക് ഡൌൺ കാലത്തു ബെംഗളൂരുവിൽ കുടുങ്ങിയ ആളുകളുടെ നിരന്തരമായ അഭ്യർഥന മാനിച്ചു മെയ് 9 നു കേരള സമാജം പ്രസിഡന്റ്‌ സി പി രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ്‌ ചെയ്ത് ആരംഭിച്ച ബസ്സ് സർവീസ് 100 ട്രിപ്പുകൾ പൂർത്തിയാക്കി . നൂറാമത് ബസ് സര്‍വീസ് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ ഫ്ലാഗ് ഓഫ്‌ ചെയ്തു . കേരള സമാജം നേതാക്കളായ ജെയ്ജോ ജോസഫ്, ലിന്റോ കുര്യന്‍, ജോസ് ലോറന്‍സ്…

Read More

കോവിഡ് കാലത്തെ സേവനത്തിനു മലയാളി ആയ പി. എ. ഐസക്കിന് പുരസ്‌കാരം.

PA Issac

ബെംഗളൂരു: ലോക്ക്ഡൗൺ കാലത്തെ സേവനത്തിനു സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മലയാളി ആയ ‘ട്രാഫിക് വാർഡർ ഓർഗനൈസഷൻ’ ഡെപ്യൂട്ടി ചീഫ് ശ്രി പി.എ. ഐസക്കിന് പ്രേത്യേക പുരസ്‌കാരം. ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർ റാവു ആണ് ഐസക്കിന് പുരസ്കാരം സമ്മാനിച്ചത്. ട്രാഫിക് വാർഡൻ ഓർഗനൈസേഷൻ നോർത്ത് ഡിവിഷൻ ഇൻ ചാർജ് ആയ ശ്രി പി.എ. ഐസക്ക് കണ്ണൂർ ചെറുപുഴ സ്വദേശി ആണ്. ലോക്ഡൗൺ കാലത്ത് ജനങ്ങൾക്ക് ബോധവത്കരണം നടത്തുകയും ജനങ്ങളെ ലോക്ഡൗൺ പാലിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം ലഭിച്ചത്.

Read More

അൺലോക്ക് കാലത്തും നിർധനർക്ക് ഭക്ഷണം നൽകി കർണാടക പ്രവാസി കോൺഗ്രസ്.

ബെംഗളൂരു : കോവിഡ് കാലത്ത് ജോലികൾ നഷ്ടപ്പെട്ട നിർധനരായ കുടുംബങ്ങൾക്ക് കർണാടക പ്രവാസി കോൺഗ്രസ് കെ.ആർ. പുരം ഘടകത്തിന്റെ നേതൃത്വത്തിൽ അൺലോക്ക്ഡൗൺ  ഒന്നിൽ 150 ഓളം കുടുംബങ്ങൾക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയുടെ ഭാഗമായി, ഇന്ന് ബെംഗളൂരു വിജ്ഞാന നഗറിൽ ഭക്ഷണം നൽകി. കോവിഡ് 19 എന്ന മഹാമാരി നമ്മുടെ നാട്ടിൽ വരുത്തുതിയ വിപത്തുകളിൽ ഏറ്റവും വലുത് തൊഴിലില്ലായ്മയാണ്, അതിനാൽ ഭൂരിഭാഗം ജനങ്ങളും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നു എന്ന് മനസിലാക്കി ആണ് കർണാടക പ്രവാസി കോൺഗ്രസ് പ്രവർത്തകർ ഈ പ്രവർത്തനവുമായി മുന്നിട്ടിറങ്ങിയത്. കർണാടക പ്രവാസി കോൺഗ്രസ് പ്രവർത്തകരായ…

Read More

സാനിറ്റൈസറും മുഖാവരണവും വിതരണം ചെയ്തു.

ബെംഗളൂരു: കോവിഡ് സുരക്ഷയ്ക്കായി വീടുകളിൽ മാസ്‌കും സാനിറ്റൈസറും സൗജന്യ വിതരണം നടത്തി നഗരത്തിലെ ഡിവൈഎഫ്ഐ യുണിറ്റുകൾ. ഡിവൈഎഫ്ഐ ദാസറഹള്ളി മേഖലയിൽ സിപിഐഎം ജില്ലാ സെക്രട്ടറി പ്രതാപ് സിൻഹ ആദ്യവിതരണം നടത്തി. ശ്യാം ശങ്കർ, ജിനു മാത്യു പള്ളിക്കുന്ന്, ബിബിൻ കൊട്ടാരക്കര എന്നിവർ വിവിധ മേഖലകളിലേക്കുള്ള മാസ്കുകൾ ഏറ്റുവാങ്ങി. മഹാമാരികാലത്തെ സന്നദ്ധ പ്രവർത്തനങ്ങളിൽ മാറ്റത്തിന്റെ പോരാളികളായ യുവജനങ്ങളുടെ പങ്ക് നിർണ്ണായകമാണെന്ന് പ്രതാപ് സിൻഹ പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് ഹുള്ളി ഉമേഷ്‌, ജയേഷ് ആയുർ, സൗമ്യ പാട്ടീൽ. ബിബിൻ കൊട്ടാരക്കര, ഗോപകുമാർ വെട്ടിയാർ, ജേക്കബ് റാന്നി…

Read More

ബെംഗളൂരു പോലീസിന് മുഖാവരണവും സാനിറ്റൈസറും നൽകി.

ബെംഗളൂരു: കർണാടകയിലെ പോലീസ് സേന കോവിഡിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന് അശ്രാന്തം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അത്യന്തം ബുദ്ധിമുട്ടുള്ള ഈ പ്രവർത്തനത്തിൽ   നിരവധി പോലീസുകാർ അസുഖബാധിതരായിരിക്കുകയാണ്. പോലീസ് സേനയുടെ ഈ പ്രവർത്തനത്തിന് ഒരു ചെറു കൈത്താങ്ങായി സ്ത്രീ ജ്വാല ബെംഗളൂരു യൂണിറ്റ്  ആർ.ഐ.ബി.കെ ബെംഗളൂരു യൂണിറ്റിന്റെ സഹായത്തോടുകൂടി ഫേസ് മാസ്കുകളും സാനിറ്റൈസറും സംഭരിച്ചിരുന്നു. ആയിരം മാസ്കും 15 ലിറ്റർ സാനിറ്റൈസറും ആണ് അംഗങ്ങളുടെയും  അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ സമാഹരിച്ചത്. ഈ സാമഗ്രികൾ ഇന്നലെ ബെംഗളൂരു സിഐഡി ഹെഡ് ക്വാർട്ടേഴ്സിൽ വെച്ച് പോലീസ് സേനയ്ക്ക് കൈമാറി. ശ്രീ ബി…

Read More

അതിർത്തിയിൽ വീരമൃത്യു വരിച്ച ധീര ജവാൻമാരെ അനുസ്മരിച്ചു.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസിന്റെ ബാംഗ്ലൂർ സൗത്ത് അസംബ്ലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൈന അതിർത്തിയിൽ ഭാരത മക്കൾക്കായി ജീവൻ ത്യജിച്ച ധീരജവാന്മാർക്കായി അനുസ്മരണവും മൗന പ്രാർഥനയും നടത്തി. സൗത്ത് മണ്ഡലം പ്രസിഡന്റ്‌ ശ്രീ M.പി ആന്റോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ പി സി സംസ്ഥാന പ്രസിഡണ്ട് അഡ്വ സത്യൻ പുത്തൂർ ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമാരായ ശ്രീ വിനു തോമസ്, അലക്സ്‌ ജോസഫ്, ജെയ്സൺ ലൂക്കോസ്, ബിനു ദിവാകരൻ, ട്രെഷരാർ ശ്രീ സുമോജ് മാത്യു, ശ്രീ ഷിബു ശിവദാസ്, ശ്രീ…

Read More

ഓൺലൈൻ പഠനത്തിനൊരു കൈത്താങ്ങിൽ സഹകരിച്ച് ഇന്ദിരാനഗർ ഈസ്റ്റ്‌ കൾച്ചറൽ അസോസിയേഷൻ.

ബെംഗളൂരു : മലയാളം മിഷൻ കർണാടക ഘടകം നേതൃത്വം നൽകുന്ന ഓൺലൈൻ പഠനത്തിനൊരു കൈത്താങ്ങ് എന്ന പരിപാടിയോട് സഹകരിച്ചു ഇന്ദിരാനഗർ ഈസ്റ്റ്‌ കൾച്ചറൽ അസോസിയേഷനും. ഓൺലൈൻപഠനം ആരംഭിച്ചു 20 ഓളം ദിവസമായിട്ടും സ്മാർട്ട്‌ ഫോണോ മറ്റു സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾ നിരവധിയാണ്. കൊറോണ അതിപ്രസരം മൂലം ജോലിയില്ലാതെ കഷ്ടപ്പെടുന്ന സാധാരണക്കാരുടെ മക്കൾക്കു ഓൺലൈൻപഠനം അപ്രാപ്യമായപ്പോൾ അവർക്ക് താങ്ങായി മലയാളം മിഷൻ  ആരംഭിച്ച ഈ പരിപാടിയിലേക്ക് ECA മെമ്പർമാരുടെ നേതൃത്വത്തിൽ സമാഹരിച്ച കമ്പ്യൂട്ടറുകളും, ലാപ്ടോപ്പുകളും ECA പ്രസിഡന്റ്‌ ശ്രീ ദേവസ്യ കുര്യൻ, mm org.സെക്രട്ടറി ശ്രീ…

Read More

ചെഗുവേരയുടെ സ്മരണയിൽ നഗരത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ-സി.ഐ.ടി.യു.

ബെംഗളൂരു : അനശ്വര രക്തസാക്ഷി ചെഗുവേരയുടെ ജന്മദിനത്തിൽ ബംഗളൂരിലെ ഡി.വൈ.എഫ്.ഐ-സി.ഐ.ടി.യു. യുവജനപ്രവർത്തകർ രക്തദാനം നടത്തി. ലോക രക്തദാനദിനവും ചെ ജന്മദിനവുമായ ജൂൺ 14ന് ബെംഗളൂരു ദാസറഹള്ളി കല്യാൺ നഗറിൽ ഡി.വൈ.എഫ്.ഐ-സി.ഐ.ടി.യു.നേതൃത്വത്തിൽ നടത്തിയ രക്തദാന ക്യാമ്പിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ള യുവജനങ്ങൾ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രഡിഡണ്ട് കെ. എൻ.ഉമേഷ്‌ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. ജില്ലാ പ്രസിഡണ്ട് ഗോപാൽ ഗൗഡ രക്തദാതാക്കളെ സ്വാഗതം ചെയ്തു. സി.ഐ.ടി.യു.ജില്ലാ ട്രഷറർ ടി. ലീലാവതി, ജില്ലാ സെക്രട്ടറി പ്രതാപ് സിൻഹ, അഭിഭാഷക യൂണിയൻ സംസ്ഥാന നേതാവ് ഹുള്ളി ഉമേഷ്‌, ഡി.വൈ.എഫ്.ഐ.…

Read More

കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് ബസ് സർവീസുമായി കേരള സമാജം.

ബെംഗളൂരു : കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് നഗരത്തിലേക്ക് ബസ് സർവീസ് ഒരുക്കി കേരള സമാജം ബെംഗളൂരു. കേരളത്തിൽ നിന്നു നഗരത്തി്ലേക്കുള്ള ബസ്സ് സർവിസുകളുടെ വിവരങ്ങൾ താഴെ. തിങ്കളാഴ്ച -15/06/2020 ആലപ്പുഴ- എറണാകുളം -തൃശൂർ -പാലക്കാട് -ബാംഗ്ലൂർ 8197302292 , 8867671766 ചൊവ്വ -16/06/2020 കോഴിക്കോട് – താമരശ്ശേരി -കല്പറ്റ -മുത്തങ്ങ -ബാംഗ്ലൂർ 9880066695 ,9995285978 സേവാ സിന്ധുവിൽ രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് https://sevasindhu.karnataka.gov.in/Sevasindhu/English

Read More

കൊറോണക്കാലത്ത് നഗരത്തിലെ ബാച്ചിലേഴ്സിനായി ഒരു യുട്യൂബ് ചാനൽ.

ബെംഗളൂരു : ഈ കൊറോണ കാലത്ത് ബെംഗളൂരു ബാച്ചിലേഴ്സിനായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ് രാജാജി നഗറിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന ജസ്റ്റിൻ ജെയിംസ് . “Justin Tech And Tasty” എന്നാണ് ഈ ചാനലിന്റെ പേര് . ഈയൊരു കൊറോണ സാഹചര്യത്തിൽ ഹോട്ടലിൽ നിന്നും മറ്റും ആഹാരം ഒന്നും കിട്ടാനില്ല എന്നൊരു ബുദ്ധിമുട്ടാണ് ജസ്റ്റിനെ ഇങ്ങനെ ഒരു ചാനൽ തുടങ്ങാൻ പ്രേരിപ്പിച്ചത് . ബാച്ചിലേഴ്സിന് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന രീതിയിലുള്ള റെസിപ്പികൾ ആണ് ജസ്റ്റിൻ ഇവിടെ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത് .…

Read More
Click Here to Follow Us