ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി SMONDO -3 ഓണം സാംസ്കാരിക സമിതി 17, 18 തിയ്യതികളിൽ ഗ്രാൻഡ് ഓണം ഫെസ്റ്റിവൽ ‘ഓണം എക്സ്ട്രാവഗൻസ 2022’ വിപുലമായി ആഘോഷിച്ചു. ഓണസദ്യ, സാംസ്കാരിക പരിപാടികൾ, ബ്രേക്ക് ഫ്രീ റൂട്ടിന്റെ സംഗീത നിശ, മാവേലിക്കൊപ്പം ഘോഷയാത്ര, ശിങ്കാരിമേളം, കുട്ടികളുടെ പരിപാടികൾ, കായിക വിനോദങ്ങൾ, വടംവലി മത്സരം, ഓണപ്പാട്ട്, വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവ ഉണ്ടായിരുന്നു.
Read MoreCategory: BENGALURU JALAKAM
കെങ്കേരി സെന്റ് വിൻസെന്റ് പള്ളി ഇടവകയിൽ ഓണാഘോഷം നടന്നു
ബെംഗളൂരു: കെങ്കേരി .സെന്റ് വിൻസെന്റ് പള്ളി ഇടവയുടെ ഓണം വിപുലമായ രീതിയിൽ ആഘോഷിച്ചു. ഇടവ വികാരി ഫാ. ഫ്രാങ്കോ ചൂണ്ടൽ ആഘോഷത്തിന് നേതൃത്വം നൽകി . യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ പൂക്കളം ഒരുക്കി, തിരുവാതിര, വടം വലി മത്സരം, ഓണപ്പാട്ട്, കുട്ടികളുടെ നൃത്തം, മറ്റ് മത്സരങ്ങൾ വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവ ഉണ്ടായിരുന്നു. ഡിസ്‌ന, ബിജു, ജോളി, അസ്സീസ്സി, ബിനോയ്, ആന്റോ, സിസ്‌ലി, റാണി എന്നിവർ പ്രോഗ്രാം, സ്‌പോർട്‌സ്, ഓണസദ്യ എന്നിവർ നേതൃത്വം നൽകി. ഇടവ അംഗങ്ങൾ എല്ലാവരും പരിപാടികളിൽ പങ്കെടുത്തു.
Read Moreമലയാളി കൂട്ടായ്മ, ഓണം പരിപാടികൾ നടത്തി
ബെംഗളൂരു: കാട്ടുഗോഡി ജി ആർ എലിസിയം അപ്പാർട്ട്മെന്റിൽ മലയാളി കൂട്ടായ്മ ഓണം പരിപാടികൾ നടത്തി. പരിപാടിയുടെ ഭാഗമായി ചെണ്ടമേളം, പുലികളി, തിരുവാതിര കളി, മറ്റു കലാപരിപാടികൾ അരങ്ങേറി. അർജുൻ, മിഥുൻ, ജെറി, ജിന്റോ, ജിതിൻ, സുരജ്, രവി, രാകേഷ്, ശ്രീകുമാർ, വരുൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Read Moreമഹൽ ഓണാഘോഷം ‘കേളിരവം 2022’ നാളെ
ബെംഗളൂരു: മലയാളി അസോസിയേഷൻ ഓഫ് എച്ച്. എ. എൽ ന്റെ ഓണാഘോഷം ‘കേളിരവം 2022’ സെപ്റ്റംബർ 18 നാളെ എച്ച്. എ. എൽ ഫാക്ടറിയുടെ അടുത്ത് ഉള്ള എച്ച്. എൽ. എ കല്ല്യാണ മണ്ഡപത്തിൽ രാവിലെ 10 മണിക്ക് ആരംഭിക്കും. മുഖ്യ അതിഥിയായി എച്ച്. എ. എൽ ഡയറക്ടർ ഓപ്പറേഷൻസ് ഐ. പി ജയദേവ ചടങ്ങിൽ പങ്കെടുക്കും. ആഘോഷത്തിന്റെ ഭാഗമായി തിരുവാതിര കളി, നാടൻ പാട്ട്, പുലിക്കളി, ശിക്കാരി മേളം, വഞ്ചി പാട്ട്, സ്കിറ്റ്, മാർഗം കളി എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘടന അറിയിച്ചു. ഒപ്പം…
Read Moreകേരള സമാജം ഓണമഹോത്സവം 18 ന്
ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോൺ സംഘടിപ്പിക്കുന്ന ഓണാഘോഷം-ഓണമഹോത്സവം2022 ആർ ടി നഗർ തരളബാലു കേന്ദ്ര ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 18 ന് ഞായറാഴ്ച നടക്കും . ഉച്ചക്ക് 2മണിക്ക് നടക്കുന്ന പൊതുസമ്മേളനം ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും രാവിലെ 9:30 നു കലാപരിപാടികളോടെ ആഘോഷങ്ങൾ ആരംഭിക്കും. ശിങ്കാരി മേളം , ഓണസദ്യ , സിനിമ പിന്നണി ഗായകരായ രഞ്ജിനി ജോസ് , രവിശങ്കർ , രാഹുൽ സത്യനാഥ് , കൃഷ്ണ ദിയ തുടങ്ങിയവർ നയിക്കുന്ന ഗാനമേള എന്നിവയും…
Read Moreകേരള സമാജം പൂക്കള മത്സരം സംഘടിപ്പിച്ചു
ബെംഗളൂരു: കേരള സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി പൂക്കള മത്സരം സംഘടിപ്പിച്ചു .ഇന്ദിരാനഗർ 5 ഉം മെയിൻ 9 ഉം ക്രോസിലുള്ള കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടന്ന പൂക്കളമത്സരം കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, ജോയിന്റ് സെക്രട്ടറി ജെയ്‌ജോ ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി വിനേഷ് കെ, കൽച്ചറൽ വി എൽ ജോസഫ്, കെ എൻ ഇ ട്രസ്‌റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, ജേക്കബ് വർഗീസ്, ജോർജ് തോമസ്, ചിത്രകാരൻ മാരായ…
Read Moreതനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്റർ രൂപവൽക്കരിച്ചു.
ബെംഗളൂരു: വിവിധ കലാരൂപങ്ങൾക്ക് ആവിർഭാവം കൊടുത്ത മതങ്ങളെയും വിശ്വാസങ്ങളെയും കലാസാഹിത്യ മേഖലയിൽ നിന്ന് മാറ്റിനിർത്തുവാനും അവയെ വർഗീയതയുടെ മുദ്ര ചാർത്തുവാനും ഉള്ള ശ്രമങ്ങളെ മതങ്ങളുടെയും ആധ്യാത്മിക അധ്യാപനങ്ങളുടെയും അടിസ്ഥാനത്തിൽ ഊന്നി ചെറുക്കുക എന്ന ലക്ഷ്യ ത്തോടെയാണ് തനിമ പ്രവർത്തിക്കുന്നത് എന്ന് തനിമ കലാസാഹിത്യ വേദിയുടെ കേരള ജനറൽ സെക്രട്ടറി കെ.എ ഫൈസൽ കൊച്ചി അഭിപ്രായപ്പെട്ടു. തനിമ കലാസാഹിത്യവേദിയുടെ 76-ആം ചാപ്റ്റർ ബംഗളൂരുവിൽ രൂപവൽക്കരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ് ഹോക് കമ്മിറ്റി കൺവീനർ ഡോ: മുഹമ്മദ് സാലിഹ്, ഷാഹിന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ:ആസിഫ്…
Read Moreനഗരത്തിൽ ഓണസദ്യ ലഭിക്കുന്നത് എവിടെയെല്ലാം;വിശദ വിവരങ്ങൾ…
ബെംഗളൂരു : കോവിഡ് ഭീഷണി ഒരു വിധം കുറഞ്ഞതിന് ശേഷം ആദ്യമായി നടക്കുന്ന ഓണമാണ് ഈ വർഷത്തേത്. നാട്ടിൽ പോകാൻ കഴിയാത്തവർക്കും ഓണസദ്യ താമസ സ്ഥലത്ത് പാകം ചെയ്യാൻ കഴിയാത്തവർക്കും അറിയാത്തവർക്കും വലിയ ഒരു അനുഗ്രഹമാണ് വിവിധ മലയാളി ഭക്ഷണ ശാലകൾ നടത്തുന്ന ഓണസദ്യകൾ… ഇതുമായി ബന്ധപ്പെട്ട ലഭ്യമായ വിവരങ്ങൾ താഴെ നൽകുന്നു, ഭക്ഷണശാലകളുമായി നേരിട്ട് ബന്ധപ്പെട്ട് സർവീസുകൾ ഉറപ്പ് വരുത്തുക. സ്ഥലം-ഭക്ഷണ ശാലയുടെ പേര്-ഓണസദ്യ നടത്തുന്ന തീയതി-വില- ബന്ധപ്പെടേണ്ട നമ്പർ എന്നിവ ക്രമത്തിൽ. Channadandra-Angels Kitchen-08.09.2022-369-Only Parcel-8123241787 Chellikere-Malabar Hut-08.09.2022-399-6364344110 Bidadi-Wonderla-08.09.2022-399- HSR…
Read Moreമലയാളി ഫാമിലി കൂട്ടായ്മയുടെ നേതൃത്വത്തത്തിൽ ഓണാഘോഷം അതിവിപുലമായി ആഘോഷിച്ചു
ബംഗളുരു : ഇലകട്രോണിക് സിറ്റി മലയാളി ഫാമിലി കൂട്ടായ്മ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കൂട്ടായ്മയിലെ മലയാളികൾ എല്ലാവരും ചേർന്ന് പൂക്കളം ഒരുക്കി ഓണാഘോഷത്തിന് തുടക്കം കുറിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി ചെണ്ടമേളത്തോടെ മാവേലിയെ വരവേറ്റു. ചടങ്ങിൽ ഏറ്റവും മുതിർന്ന അംഗം ശാന്തകുമാരിയും സിനിമ ബാലതാരം ദ്രുപത് കൃഷ്ണയും ചേർന്ന് ചടങ്ങിൽ ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇരുന്നൂരിൽ പരം കുടുംബാംഗങ്ങൾ പങ്കുചേർന്നു. വടം വലി മത്സരം, ഉറിയാടി മത്സരം തുടങ്ങി നിരവധി മത്സരങ്ങളും വിഭവ സ്മൃദ്ധമായ സദ്യയും ഗാനമേളയോടെ ചടങ്ങിന്…
Read Moreനഗരത്തിൽ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഓണച്ചന്തകൾ.
ബെംഗളൂരു: കേരളസമാജം ദൂരവാണി നഗറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണച്ചന്ത ഇന്ന് മുതൽ ആരംഭിക്കുന്നു. രാമമൂർത്തിനഗർ NRI ലേയൗട്ടിലെ ജുബിലീ ഇംഗ്ലീഷ് ഹൈസ്കൂളിന്റെ (CBSE) ഗ്രൗണ്ടിൽ സെപ്റ്റംബർ 4,5,6,7 തീയതികളിൽ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ് ഓണച്ചന്ത നടക്കുന്നത്. നാടൻ വിഭവങ്ങളുംപച്ചക്കറിയും ,നേന്ത്രപ്പഴം, ചിപ്സ്, ശർക്കരപുരട്ടി,ഹൽവ,പപ്പടം, അട, കപ്പ ചിപ്സ്,മഹിളാവിഭാഗം തയ്യാറാക്കിയ വിവിധതരം അച്ചാറുകൾ, കൈത്തറി വസ്ത്രങ്ങൾ,കയറുൽപ്പന്നങ്ങൾ,ഫുഡ് കോർട്ട് എന്നിവയടങ്ങിയ അൻപതോളം സ്റ്റാളുകൾ ഓണചന്തയുടെ മാറ്റ് കൂട്ടുന്നു.
Read More