പൾസ് പോളിയോ ഒന്നാംഘട്ടം പൂർത്തിയായി

ബെംഗളൂരു ∙ സംസ്ഥാനത്തു പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായി. 32, 437 പോളിങ് സ്റ്റേഷനുകളാണ് മരുന്ന് നൽകുന്നതിനായി ഒരുക്കിയിരുന്നത്. തുള്ളിമരുന്ന് വിതരണത്തിന്റെ രണ്ടാംഘട്ടം മാർച്ച് 11ന് ആണ്. ഇന്നലെ മരുന്ന് നൽകാൻ കഴിയാത്തവർക്കായി ബിബിഎംപി പരിധിയിൽ വീടുകൾ തോറും കയറിയുള്ള മരുന്നു വിതരണം ഇന്നാരംഭിക്കും.

Read More

‘ലോക കേരള സഭയും വികസന കാഴ്ചപ്പാടും’ എന്ന വിഷയത്തിൽ ബിദറഹള്ളി കേരള സമാജത്തിന്റെ നേതൃത്വത്തിൽ സെമിനാർ നടത്തി.

ബെംഗളൂരു : ‘ലോക കേരള സഭയും വികസന കാഴ്ചപ്പാടും’ എന്ന വിഷയത്തിൽ ബിദറഹള്ളി കേരള സമാജത്തിന്റെ നേതൃത്വത്തിൽ സെമിനാർ നടത്തി. കാരുണ്യ ബെംഗളൂരു ചെയർമാൻ എ.ഗോപിനാഥ്, ബാംഗ്ലൂർ കേരള സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സമാജം ജനറൽ സെക്രട്ടറി എ.ആർ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സത്യൻ പുത്തൂർ, വിഷ്ണുമംഗലം കുമാർ, ദീപിക, കെ.ആർ.കിഷോർ, രമ പ്രസന്ന പിഷാരടി, രവികുമാർ തിരുമല, രാജീവ്, മധു, ശ്രീലത പ്രഭാകർ, പ്രദീപ് എന്നിവർ നേതൃത്വം നൽകി.

Read More

മലയാളി സെൽ കൺവൻഷൻ

ബെംഗളൂരു∙ ബിജെപി മലയാളി സെൽ മഹാലക്ഷ്മി ലേഔട്ട് കൺവൻഷൻ കൺവീനർ രവിചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രസന്ന, വാർഡ് പ്രസിഡന്റ് ഉമാപതി നായിഡു, ബാബു, ഗോവിന്ദ്, ജയകുമാർ എന്നിവർ നേതൃത്വം നൽകി.

Read More

നഴ്സിങ് വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ.

ബെംഗളൂരു ∙ നഴ്സിങ് വിദ്യാർഥിനി ബംഗാൾ സ്വദേശിനി മൗനിഷ റോയെ (20) നെലമംഗല ടി ബേഗൂരിലെ കോളജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ  കണ്ടെത്തി. പ്രണയ നൈരാശ്യമാണു കാരണമെന്നു സൂചിപ്പിക്കുന്ന കുറിപ്പ് ്നു കണ്ടെത്തി.

Read More

മീനഭരണി ഉൽസവം: പറയെടുപ്പ് 28ന്

ബെംഗളൂരു : കഗദാസപുര ശ്രീനാരായണ മാതൃദേവി അയ്യപ്പദേവസ്ഥാനത്തിൽ മീനഭരണി ഉൽസവത്തിനു മുന്നോടിയായുള്ള പറയെടുപ്പ് 28നു മാറത്തഹള്ളി മേഖലയിൽ നടക്കുമെന്നു സോണൽ വൈസ് പ്രസിഡന്റ് കെ.പി. അനിൽകുമാർ അറിയിച്ചു. ഫോൺ: 9986571864.

Read More

‘നമുക്കു ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാർഷികാഘോഷം നടത്തി.

ബെംഗളൂരു ∙ ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ ‘നമുക്കു ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് ‘ഗുരുദർശനം വർത്തമാനകാല പ്രാധാന്യം’ എന്ന വിഷയത്തിൽ ചർച്ച നടത്തി. സാഹിത്യകാരൻ അശോകൻ ചരുവിൽ മുഖ്യപ്രഭാഷണം നടത്തി. ടി.എം.ശ്രീധരൻ അധ്യക്ഷത വഹിച്ചു. സുരേഷ് കോടൂർ, ഡെന്നീസ് പോൾ, കെ.ആർ. കിഷോർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി കെ.സുധാകരൻ, കൺവീനർ ടി.കെ.രവീന്ദ്രൻ, സതീഷ് തോട്ടശേരി, എസ്.സുനിൽകുമാർ, വൽസല മോഹൻ, എം.എസ്.ചന്ദ്രശേഖരൻ, സാംരാജ്, സി.എച്ച്.പത്മനാഭൻ, കലിസ്റ്റസ്, പി.എ.രവീന്ദ്രൻ, സി.ഡി.തോമസ്, വി.വാസുദേവൻ, ഉമേഷ് ശർമ, കെ.എസ്. സുന്ദരേശൻ, മുരളീധരൻ, എം.ബി.മോഹൻദാസ് എന്നിവർ നേതൃത്വം…

Read More

ബാംഗ്ലൂര്‍ മലയാളി സോണ്‍ ഫ്ലാഷ് മോബ് നടത്തുന്നു.

ബെംഗളൂരു :  ബാംഗ്ലൂര്‍ മലയാളി സോണ്‍ എന്ന മലയാളീ ഫേസ്ബുക്ക്‌ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഫ്ലാഷ് മോബ് നടത്തുന്നു.വൈറ്റ് ഫീല്‍ഡ് ന് സമീപമുള്ള വി ആര്‍ മാളില്‍ ആണ് പരിപാടി. വരുന്ന 26 ന് വൈകുന്നേരം നാല് മണിമുതല്‍ ആറു മണിവരെയാണ് പരിപാടി.

Read More

മോനിഷയുടെ ഓർമകളിൽ നിറഞ്ഞ് ഗാന–നൃത്ത സന്ധ്യ

ബെംഗളൂരു ∙ രാമായണകഥയുടെ വേറിട്ട ആഖ്യാനമായി, അരങ്ങിൽ അമ്മയും മകളും തമ്മിലുള്ള ആത്മസംവാദത്തിന്റെ അപൂർവ നിമിഷങ്ങൾ മോഹിനിയാട്ടമായി പിറന്നു. രാവണപത്നിയായ മണ്ഡോദരിയുടെ മകളാണ് സീതയെന്നു ധ്വനിപ്പിക്കുന്ന കഥ മോഹിനിമാരുടെ ലാസ്യഭാവത്തിൽ നൃത്തച്ചുവടുകളായി. മൺമറഞ്ഞ ചലച്ചിത്രതാരം മോനിഷ ഉണ്ണിയുടെ 45-ാം ജന്മദിനത്തിൽ, അമ്മയും നടിയുമായ ശ്രീദേവി ഉണ്ണിയും സഹോദരീപുത്രി ഐശ്വര്യാ വാരിയരും ചേർന്നവതരിപ്പിച്ച നൃത്താഞ്ജലിയിൽ, പഞ്ചകന്യകമാരിൽ രണ്ടുപേരായ മണ്ഡോദരിയും സീതയുമായി ഇരുവരും നിറഞ്ഞാടി. ‘മൊണ്ടാഷ് മൊമന്റ്സ് വിത് മോനിഷ’ എന്ന ഗാന-നൃത്ത സന്ധ്യ ബാംഗ്ലൂർ മ്യൂസിക് കഫെ അവതരിപ്പിച്ച ഗാനാഞ്ജലിയോടെയാണ് ആരംഭിച്ചത്. മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി,…

Read More

സർഗധാരയുടെ “കാവ്യചന്ദ്രിക” ഫെബ്രുവരി 18 ന് ജാലഹള്ളിയിൽ

സര്‍ഗധാര സാംസ്കാരികസമിതി സംഘടിപ്പിക്കുന്ന ”കാവ്യചന്ദ്രിക” പരിപാടിയില്‍ ബെംഗളൂരുവിലെ കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കും. ഫെബ്രുവരി 18 ഞായര്‍ രാവിലെ 10 ന് ജലഹള്ളിയിലെ നോര്‍ത്ത് വെസ്റ്റ് കേരളസമാജം ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കവിതകളുടെ അവലോകനം , ചര്‍ച്ച എന്നിവയും ഉണ്ടാകും. കവികള്‍ [email protected] എന്ന ഐഡിയില്‍ രചനകള്‍ അയക്കുക.ഫോണ്‍ .9964352148

Read More
Click Here to Follow Us