‘നമുക്കു ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാർഷികാഘോഷം നടത്തി.

ബെംഗളൂരു ∙ ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ ‘നമുക്കു ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് ‘ഗുരുദർശനം വർത്തമാനകാല പ്രാധാന്യം’ എന്ന വിഷയത്തിൽ ചർച്ച നടത്തി. സാഹിത്യകാരൻ അശോകൻ ചരുവിൽ മുഖ്യപ്രഭാഷണം നടത്തി. ടി.എം.ശ്രീധരൻ അധ്യക്ഷത വഹിച്ചു.

സുരേഷ് കോടൂർ, ഡെന്നീസ് പോൾ, കെ.ആർ. കിഷോർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി കെ.സുധാകരൻ, കൺവീനർ ടി.കെ.രവീന്ദ്രൻ, സതീഷ് തോട്ടശേരി, എസ്.സുനിൽകുമാർ, വൽസല മോഹൻ, എം.എസ്.ചന്ദ്രശേഖരൻ, സാംരാജ്, സി.എച്ച്.പത്മനാഭൻ, കലിസ്റ്റസ്, പി.എ.രവീന്ദ്രൻ, സി.ഡി.തോമസ്, വി.വാസുദേവൻ, ഉമേഷ് ശർമ, കെ.എസ്. സുന്ദരേശൻ, മുരളീധരൻ, എം.ബി.മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts