തണുത്തു വിറച്ച് നമ്മ ബെംഗളൂരു;കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത് 7.7 ഡിഗ്രിയെന്ന റെക്കാർഡ് തണുപ്പ്.

ബെംഗളൂരു : മഹാനഗരം റെക്കോർഡ് തണുപ്പിൽ. 134 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ താപനിലയായ 7.7 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ 21ന് രേഖപ്പെടുത്തിയത്. രണ്ടു ദിവസം കൂടി ഈ തണുപ്പു തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതുവരെ സംസ്ഥാനത്തു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില ഹാവേരി ജില്ലയിലാണ്. 7.1 ഡിഗ്രി സെൽഷ്യസ്. 22നു കർണാടകയിലെ 17 ജില്ലകളിലാണ് താപനില ഒറ്റയക്കത്തിലേക്കു താഴ്ന്നത്.

  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

1884 ജനുവരി 13ന് 7.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതാണ് ബെംഗളൂരുവിൽ ഇതിനു മുൻപു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. 1975 ജനുവരി 10ന് ശിവമൊഗ്ഗ ജില്ലയിലെ അഗൂംബെയിൽ താപനില 3.2 ഡിഗ്രി സെൽഷ്യസിലേക്കു താണിരുന്നു. ഹൃദ്രോഗം, ആസ്മ പോലുള്ള അവസ്ഥകൾ നേരിടുന്ന മുതിർന്ന പൗരന്മാരോട് സൂര്യനുദിച്ച ശേഷമേ വീടിനു പുറത്തിറങ്ങാൻ പാടുള്ളൂ എന്ന് നിർദേശം നൽകിയിട്ടുണ്ട്. രോമക്കുപ്പായങ്ങൾ ധരിക്കുന്നതിനൊപ്പം, ചൂടുവെള്ളം കുടിക്കാനും, വൈകുന്നേരങ്ങളിലും പ്രഭാതങ്ങളിലുമുള്ള നടത്തം ഒഴിവാക്കാനും നിർദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
[masterslider id="10"]

Related posts