കെആർ പുരം മാർ യൂഹാനോൻ മംദാന ഓർത്തഡോക്സ് പള്ളിയിൽ നാൽപതാം വെള്ളി ആചരണം.

ബെംഗളൂരു : കെആർ പുരം മാർ യൂഹാനോൻ മംദാന ഓർത്തഡോക്സ് പള്ളിയിൽ നാൽപതാം വെള്ളി ആചരണത്തിന്റെ ഭാഗമായി ഇന്നു രാവിലെ 6.30നു കുർബാന ഉണ്ടാകും. ഓശാന ശുശ്രൂഷകൾ 25നു രാവിലെ ഏഴിനും പെസഹാ ശുശ്രൂഷ 28നു വൈകിട്ട് ആറിനും ദുഃഖവെള്ളി ശുശ്രൂഷകൾ അന്നു രാവിലെ എട്ടിനും ഉയിർപ്പ് തിരുക്കർമങ്ങൾ ഏപ്രിൽ ഒന്നിനു പുലർച്ചെ നാലിനും ആരംഭിക്കുമെന്നു വികാരി ഫാ. ടി.കെ.തോമസ് കോറെപ്പിസ്കോപ്പ അറിയിച്ചു. എംജി റോഡ് സിഎസ്ഐ ഈസ്റ്റ് പരേഡ് പള്ളിയിൽ കഷ്ടാനുഭവ ഗാനസന്ധ്യ നാളെ വൈകിട്ട് ആറിന് ആരംഭിക്കും.കെആർ പുരം ബഥേൽ മാർത്തോമ്മാ…

Read More

സൗത്ത് വെസ്റ്റ് കേരള സമാജം സ്കൂൾ-കോളേജ് വിദ്യർത്ഥികൾക്കായി സെമിനാർ സംഘടിപ്പിക്കുന്നു.

ബെംഗളൂരു:  കേരള സമാജം സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കോളേജ് വിദ്യർത്ഥികൾക്കായി ശിൽപശാലയും വർക്ക്ഷോപ്പും സംഘടിപ്പിക്കുന്നു. ട്രെയിനർ : ജയരാജ് മേനോൻ. ശിൽപശാല 25.03.2018 ന് രാവിലെ 10 മണിക്ക് സമാജം ഓഫീസിൽ വച്ച്നടക്കും വിഷയം: ” Neurological Basis of Infinite Growth in all Directions ” Topics covered : Reality : a misnomer. Intelligence: a product of the brain or a field? Brain plasticity: How the structure of the brain…

Read More

കാന്‍സറിനെ പൊരുതി തോൽപിച്ചവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു.

ബെംഗളൂരു : അർബുദം ശരീരത്തെ കീഴ്പ്പെടുത്തുമ്പോഴും തളരാത്ത മനസ്സിലൂടെ ജീവിതത്തിലേക്കു തിരിച്ചെത്തിയവരുടെ കൂട്ടായ്മയുമായി പിങ്ക് ഹോപ് കാൻസർ. എച്ച് സിജി ആശുപത്രിയുടെ സഹകരണത്തോടെയാണു പിങ്ക് ഹോപ് കാൻസർ എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിച്ചത്. രോഗം ഭേദമായവർക്കു തങ്ങൾ അനുഭവിച്ച വേദനകളും അതിജീവിച്ച കാര്യങ്ങളും പങ്കുവയ്ക്കുന്നതിനൊപ്പം സമൂഹ മാധ്യമങ്ങളിലൂടെ ഇത് പ്രചരിപ്പിക്കാനും അവസരമുണ്ട്. അമർ ഭാസ്കർ, വന്ദന രാമനെ, ഉമാപൈ, ഫരീദ് റിസ്‌വാൻ എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു.

Read More

കേരള സമാജം സൌത്ത് വെസ്റ്റ് സൌജന്യസ്തനാര്‍ബുദ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ബെംഗളൂരു: കേരള സമാജം സൌത്ത് വെസ്റ്റ് വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സ്വഭിമാന്‍ മഹിള ട്രസ്റ്റ്‌ മായി സഹകരിച്ച് സൌജന്യ മമോഗ്രഫി ടെസ്റ്റ്‌ ക്യാമ്പ്‌ നടത്തുന്നു. വരുന്ന ഞായറാഴ്ച ,25.03.2018 രാവിലെ 10 മണി മുതല്‍ 12 മണിവരെ ദുബാസിപാളയയില്‍ ഉള്ള ജ്ഞാനബോധിനി സ്കൂളില്‍ ആണ് ക്യാമ്പ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :വസന്ത രാമന്‍ (+91 9591369752) ജോളി പ്രദീപ്‌ (+91 8904729751)

Read More

അഭിഷേകാഗ്‌നി കൺവൻഷന് സമാപിച്ചു.

ബെംഗളൂരു: ബാംഗ്ലൂർ അഭിഷേകാഗ്‌നി ബൈബിൾ കൺവൻഷൻ സമാപിച്ചു. അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ.സേവ്യർഖാൻ വട്ടായിൽ സമാപന സന്ദേശം നൽകി. മണ്ഡ്യ ബിഷപ് മാർ ആന്റണി കരിയിൽ ദിവ്യകാരുണ്യ ആശീർവാദം നടത്തി. സമാപനദിനത്തിൽ ഫാ.റോയ് വട്ടക്കുന്നേൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ.ഷിന്റോ മംഗലത്ത് വചനസന്ദേശം നൽകി. വികാരി ജനറൽ റവ.ഡോ.മാത്യു കോയിക്കര, ഫാ.ബെന്നി പേങ്ങിപറമ്പിൽ, ചാൻസലർ ഫാ.ജോമോൻ കോലഞ്ചേരി, ഫാ.സിറിയക് മഠത്തിൽ, ഫാ.ജോർജ് മൈലാടൂർ, ഫാ.ഡേവിസ് പാണാടൻ, ഫാ.ജോയ് അറക്കൽ എന്നിവർ നേതൃത്വം നൽകി.

Read More

കേരള സമാജം സൗത്ത് വെസ്റ്റ് വനിതാ ദിനാഘോഷം നടത്തി.

ബെംഗളൂരു: കേരള സമാജം സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. വസന്ത രാമന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജോളി പ്രദീപ് സ്വാഗതം ആശംസിച്ചു. മുഖാതിഥിയായ കവയത്രി ശ്രീമതി രമാ പ്രസന്ന പിഷാരടി”പരിസ്ഥിതി സംരക്ഷണവും സ്ത്രീകളും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പ്രമോദ് വി നമ്പ്യാർ, പ്രദീപ് പൊടിയൻ, പ്രിയാ രവീന്ദ്രൻ, രോഹിത് എം, കിഷോർ കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സന്ധ്യ ബി നായർ നന്ദി പ്രകാശിപ്പിച്ചു.

Read More

കെ.എൻ.എസ്.എസ് മഹിളാ വിഭാഗത്തിന്റെ മഹാ തിരുവാതിര അരങ്ങേറി.

ബെംഗളൂരു: കർണാടക നായർ സർവ്വീസ് സൊസൈറ്റിയുടെ മഹിളാവിഭാഗത്തിന്റെ നേതൃത്വത്തിൽ “മെഗാ തിരുവാതിര “അരങ്ങേറി. നിശാഗന്ധി എന്ന് പേരിൽ നടത്തിയ പരിപാടിയിൽ 300 ഓളം നർത്തകർ പങ്കെടുത്തു. അബ്ബിഗരെ റോഡിലെ മേഡരഹളളി ശ്രീ അയ്യപ്പാ എഡ്യൂകേഷൻ സെൻററിൽ ആണ് ഇന്നലെ മെഗാ തിരുവാതിര നടന്നത്. ശ്രീമതി ശോഭന രാമദാസ്, ശ്രീമതി രാജലക്ഷ്മി ആർ നായർ, ശ്രീമതി ശാന്ത മനോഹർ, ശ്രീമതി ശ്രീകല കെ ബി, ശ്രീമതി മായാ ശ്രീനിവാസൻ, ശ്രീമതി മീര മുരളീധരൻ, ശ്രീമതി മായ കൃഷ്ണകുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Read More

‘ഗൗരി ലങ്കേഷ്: ജീവിതം, പോരാട്ടം, രക്തസാക്ഷിത്വം’

ബെംഗളൂരു: കെ.ആർ. കിഷോർ എഴുതിയ ‘ഗൗരി ലങ്കേഷ്: ജീവിതം, പോരാട്ടം, രക്തസാക്ഷിത്വം’ എന്ന പുസ്തകത്തിന്റെ പ്രകാശനം 25നു വൈകിട്ട് 3.30ന് അൾസൂർ ശ്രീനാരായണ സമിതി ഹാളിൽ നടക്കും. ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ് പ്രകാശനം നിർവഹിക്കും.

Read More

കർണാടക ബേക്കേഴ്സ് അസോസിയേഷൻ കൺവൻഷൻ

ബെംഗളൂരു : ബേക്കറി സംരംഭകരുടെ കൂട്ടായ്മ ‘കർണാടക ബേക്കേഴ്സ് അസോസിയേഷൻ കൺവൻഷൻ ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ പ്രസി‍ഡന്റ് പി.എം. ശങ്കരൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ്. അൻബുരാജൻ, നൗഷാദ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ‌: എ.പി. നാണു (പ്രസി), എസ്.സി. ജോർജ് (വൈസ് പ്രസി), ജിതേഷ് തയ്യിൽ (ജന. സെക്ര), മുഹമ്മദ് ഖായീസ്, കെ.കെ. ഷാജി (സെക്ര), കെ. അലി (ട്രഷ).

Read More

ബി.എം.എച്ചിന്റെ “സ്നേഹസാന്ത്വനം” ഏപ്രിൽ 7ന് കോറമംഗലയിൽ.

ബെംഗളൂരു: ബാംഗ്ലൂർ മലയാളി ഹബ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള “സ്നേഹസാന്ത്വനം” പരിപാടി അടുത്ത മാസം ഏഴിന് കോറമംഗല സെന്റ് ഫ്രാൻസിസ് ഹൈസ്കൂളിൽ വൈകുന്നേരം 5 മണിക്ക്  നടക്കും. “അമൃതവർഷിണി”Osteongenesis Imperfecta ട്രസ്റ്റുമായി ചേർന്ന് ബിഎം എച്ച് നടത്തുന്ന പരിപാടിയിൽ, “ഒരു അഡാർ ലൗ സ്‌റ്റോറി ” എന്ന ചിത്രത്തിലേ ഗാനത്തിലൂടെ പ്രശസ്തരായ “ചുമടുതാങ്ങി “സംഗീത ബാൻറിന്റെ പ്രകടനവും ഉണ്ടായിരിക്കും. കൂടാതെ ഡിഫോർ ഡാൻസ് മൂന്നാം പതിപ്പിലെ ജേതാക്കളായ “അളിയൻസ് ” ഡാൻസ് ഗ്രൂപ്പിന്റെ നൃത്തം പരിപാടിക്ക് മാറ്റുകൂട്ടും. മാത്രമല്ല ഈ…

Read More
Click Here to Follow Us