വീട് മാറിയാലും സെക്യൂരിറ്റി നിക്ഷേപത്തിൽ നിന്നും ഭീമമായ തുക ഈടാക്കി ഭൂ ഉടമകൾ; വൻ തട്ടിപ്പ് യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു

ബെംഗളൂരു: നഗരത്തിൽ വാടകയ്ക്ക് വീട് കിട്ടാൻ പ്രയാസമാണ്. നിലവിൽ ഒരാളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് വീട് കണ്ടെത്താൻ വളരെ പാടാണ്, ഇപ്പോഴിതാ ബെംഗളൂരുവിൽ നിന്നുള്ള മറ്റൊരാൾ കൂടി നഗരത്തിലെ വാടകക്കാർ നേരിടുന്ന ഒരു പ്രശ്നം എടുത്തുകാണിച്ചിരിക്കുന്നു. വാടക സെക്യൂരിറ്റി നിക്ഷേപത്തിൽ ‘വലിയ അഴിമതി’ നടക്കുന്നുണ്ടെന്നായിരുന്നു യുവാവിന്റെ പോസ്റ്റ്. താമസക്കാർ നൽകുന്ന ഡെപ്പോസിറ്റ് തുകയുടെ പകുതിയോളം പല വീട് ഉടമകളും തിരികെ നൽകുന്നില്ല വരുൺ മായ എന്ന വ്യക്തിയാണ് തൻ്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്, ‘ബാംഗ്ലൂരിലെ ഏറ്റവും വലിയ തട്ടിപ്പ്, നിങ്ങൾ അപ്പാർട്ട്‌മെൻ്റിൽ നിന്ന് പുറത്തിറങ്ങിയാൽ…

Read More

എക്സപ്രസ് ഹൈവേ എത്തുന്നു ഇനി ബെംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്ക് കുതിക്കാം

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ നിന്ന് തുറമുഖനഗരമായ മംഗളൂരുവിലേക്ക് എക്സ്പ്രസ് ഹൈവേ വരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രാരംഭഘട്ട ചർച്ചകൾ നടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വൈകാതെ തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുമെന്നാണ് റിപ്പോർട്ട്. ഇരുനഗരങ്ങളേയും ബന്ധിപ്പിച്ചു കൊണ്ട് 335 കിലോ മീറ്ററോളം നീളമുള്ള ആറുവരിപ്പാത നിർമ്മിക്കാനാണ് കേന്ദ്ര ഗതാഗത വകുപ്പിന്റെ പദ്ധതി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നാല് മണിക്കൂറോളം യാത്ര ലാഭിക്കാം. കർണാടക ഗതാഗത മേഖലയിൽ ഇത് വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ എട്ട് മണിക്കൂറോളമാണ് ഇരുനഗരങ്ങൾക്കുമിടയിലുള്ള യാത്ര. നിലവിൽ ഈ…

Read More

അവൾ അതിജീവിക്കുകയാണ്; ബാത്ത്ടബ്ബില്‍ ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി അഭയ ഹിരണ്‍മയി

ജോജു ജോര്‍ജിന്റെ പണി സിനിമയിലൂടെ അമ്പരപ്പിച്ചിരിക്കുകയാണ് അഭയ ഹിരണ്‍മയി. ഇപ്പോള്‍ ശ്രദ്ധനേടുന്നത് അഭയയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ടാണ്. വെള്ള ഷര്‍ട്ട് ധരിച്ച് ബാത്ത്ടബ്ബില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. തന്റെ അതിജീവിതത്തെക്കുറിച്ചാണ് അഭയ സംസാരിക്കുന്നത്. ‘അതിജീവിക്കുകയാണ്. അവളുടെ ശരീരത്തിലേക്ക്, അവളുടെ ചിന്തകളിലേക്ക്, അവളുടെ പാതയിലേക്ക് ആർക്കും എത്താൻ കഴിയാത്ത സ്ത്രീയായി അവൾ മാറിയിരിക്കുന്നു. അവൾ ഒറ്റയ്ക്കാണ്, അവൾ ഒരു അദ്ഭുതമാണ്. അവൾ സ്വയം സ്നേഹിക്കുന്നു ആ സ്നേഹത്തിന്റെ തിളക്കം അവിടെ കാണാനാകും’എന്ന കുറിപ്പിലാണ് അഭയ ഹിരൺമയി വിഡിയോ പോസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് അഭയയുടെ ഫോട്ടോഷൂട്ട്. ഗായികയുടെ…

Read More

ചിക്കമഗളൂരുവിൽ വീണ്ടും മാവോവാദികളുടെ സാന്നിധ്യം

ബെംഗളൂരു : കർണാടകത്തിലെ മലയോരപ്രദേശമായ ചിക്കമഗളൂരുവിൽ വീണ്ടും മാവോവാദികളുടെ സാന്നിധ്യം. മാവോവാദികൾ എത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് നക്സൽവിരുദ്ധ സേന കൊപ്പ, ശ്രീനഗർ താലൂക്കുകളിൽ തിരച്ചിൽ നടത്തി. ശ്രീനഗറിനടുത്തുള്ള ഗ്രാമത്തിൽ സായുധരായ ആറ് മാവോവാദികൾ എത്തിയതായാണ് വിവരം ലഭിച്ചത്.   തിരച്ചിലിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഒരു വീട്ടിൽനിന്ന്‌ മൂന്ന് തോക്കുകൾ കണ്ടെടുത്തു.

Read More

ഗൂഢാലോചന; പീഡനക്കേസിൽ മുനിരത്നയെ സഹായിച്ച പോലീസ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

ബെംഗളൂരു : ബി.ജെ.പി.യുടെ എം.എൽ.എ.യും മുൻ മന്ത്രിയുമായ മുനിരത്നയുടെ പേരിലുള്ള ലൈംഗിക പീഡനക്കേസിന്റെ അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം. ബി.ജെ.പി.യുടെ മുൻമന്ത്രിയും ഇപ്പോൾ പ്രതിപക്ഷനേതാവുമായ ആർ. അശോകിനെ എച്ച്.ഐ.വി. വൈറസ് കലർത്തിയ സൂചികൊണ്ട് ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. മുനിരത്നയ്ക്കുവേണ്ടി ഗൂഢാലോചന നടത്തിയതിന് ബെംഗളൂരു ഹെബ്ബഗൊടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇയാൻ റെഡ്ഡിയെ എസ്.ഐ.ടി. അറസ്റ്റ് ചെയ്തു. 2020-ലാണ് ഗൂഢാലോചന നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എച്ച്.ഐ.വി. ബാധിച്ചയാളുടെ രക്തം കലർന്ന സൂചികൊണ്ട് ജന്മദിനാഘോഷത്തിനിടെ അശോകിനെ ആക്രമിക്കാനായിരുന്നു ഇരുവരും ചേർന്ന് പദ്ധതി തയ്യാറാക്കിയത്.…

Read More

ആദ്യ മുഖ്യമന്ത്രി എസ്. നിജലിംഗപ്പയുടെ വീട് സ്മാരകമാക്കാൻ പദ്ധതി

ബെംഗളൂരു: ഭാഷാടിസ്ഥാനത്തിൽ കർണാടകസംസ്ഥാനം (പഴയ മൈസൂരു സംസ്ഥാനം) രൂപം കൊണ്ടതിനുശേഷമുള്ള ആദ്യമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ എസ്. നിജലിംഗപ്പയുടെ വീട് വിലയ്ക്കുവാങ്ങി സ്മാരകമാക്കിമാറ്റാൻ സിദ്ധരാമയ്യ സർക്കാർ. ചിത്രദുർഗയിൽ 1939-ൽ നിജലിംഗപ്പ നിർമിച്ച വീട് 4.18 കോടി രൂപയ്ക്ക് സർക്കാർ വാങ്ങും. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനത്തിന് രൂപംനൽകാനുള്ള പ്രസ്ഥാനത്തിന്റെ മുൻപന്തിയിൽനിന്ന് ആധുനിക കർണാടകത്തിന്റെ ശില്പിയായി മാറിയ നിജലിംഗപ്പയുടെ ഓർമ്മകളെ ഈ വീട് വരുംതലമുറകളിലേക്ക് പകരും. സ്വാതന്ത്ര്യസമരസേനാനിയായി പൊതുപ്രവർത്തനം തുടങ്ങി രണ്ടുതവണ കർണാടക മുഖ്യമന്ത്രിയായും പിന്നീട് എ.ഐ.സി.സി. അധ്യക്ഷനായും മാറിയ നിജലിംഗപ്പ ദേശീയ രാഷ്ട്രീയത്തിന്റെയും ഗതിവിഗതികളെ നിർണയിച്ച നേതാവാണ്. നിജലിംഗപ്പയുടെ…

Read More

ഐ.ടി. മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ നഗരത്തിൽ നിർമിതബുദ്ധിയുടെ സെന്റർ ഓഫ് എക്സലൻസ് വരുന്നു

ബെംഗളൂരു : ബെംഗളൂരുവിൽ നിർമിതബുദ്ധിയുടെ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നു. 28 കോടി രൂപ ചെലവിൽ ഐ.ടി.-ബി.ടി. വകുപ്പാണ് സെന്റർ സ്ഥാപിക്കുന്നത്. ഇതിന് കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗം അനുമതിനൽകി. സംസ്ഥാനത്തിന്റെ ഐ.ടി. മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ സെന്റർ വരുന്നതോടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

സ്കൂൾബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 20 വിദ്യാർഥികൾക്ക് പരിക്ക്

ബെംഗളൂരു : ബെലഗാവിയിൽ സ്കൂൾബസ് റോഡിൽനിന്ന് തെന്നി ഭാഗികമായി മറിഞ്ഞ് 20 വിദ്യാർഥികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ മുദലാഗിക്ക് സമീപം പട്ടഗുണ്ഡി ഗ്രാമത്തിലാണ് അപകടം. സി.എസ്. മുഗൽഖോഡ് കന്നഡ ആൻഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഒന്നുമുതൽ ഏഴുവരെ ക്ലാസിലെ കുട്ടികളാണ് ബസിലുണ്ടായിരുന്നത് പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബ്ലോക്ക് എജുക്കേഷൻ ഓഫീസർ അജിത്ത് മന്നിക്കേരി ആശുപത്രി സന്ദർശിച്ചു.

Read More

ബിജെപിയ്ക്ക് എതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍;

തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഇടഞ്ഞ പാര്‍ട്ടി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം ശേഷിക്കേയാണ് ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാലക്കാട് കോൺഗ്രസ് ഓഫീസിൽ നടന്ന ചടങ്ങിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഷാൾ അണിയിച്ച് സന്ദീപ് വാര്യരെ സ്വീകരിച്ചു. കഴിഞ്ഞ കുറെ നാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു സന്ദീപ് വാര്യര്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വേദിയില്‍ ഇരിപ്പിടം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇറങ്ങിപ്പോയതോടെയാണ് സന്ദീപ് വാര്യര്‍ ബിജെപി വിടുന്നു…

Read More

കബ്ബൺ പാർക്കിൽ പോകുന്നുണ്ടോ ? എന്നാൽ ശ്രദ്ധിക്കു പാർക്കിൽ വാരാന്ത്യങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ സാധ്യത

ബെംഗളൂരു: കബ്ബൺ പാർക്കിൽ വാരാന്ത്യങ്ങളിൽ ഗതാഗതം നിയന്ത്രിച്ചേക്കും. അടുത്തയാഴ്ചയോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്ന് ഹോർട്ടികൾച്ചർ വകുപ്പ് പറഞ്ഞു. നേരത്തെ, വാരാന്ത്യങ്ങളിൽ കബ്ബൺ പാർക്കിനുള്ളിൽ വാഹനഗതാഗതം നിരോധിച്ചിരുന്നു. എന്നാൽ ചുറ്റുമുള്ള റോഡുകളിലെ ഗതാഗതക്കുരുക്ക് കാരണം പരീക്ഷണാടിസ്ഥാനത്തിൽ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ മാത്രം ഗതാഗതം അനുവദിക്കാൻ ഹോർട്ടികൾച്ചർ വകുപ്പ് പിന്നീട് തീരുമാനിക്കുകയായിരുന്നു. നിലവിൽ ഞായറാഴ്ചകളിൽ കബ്ബൺ പാർക്കിനുള്ളിൽ ഗതാഗതം അനുവദിക്കുന്നില്ല. ഇതിന് പുറമെ മാസത്തിലെ എല്ലാ വാരാന്ത്യങ്ങളിലും ഗതാഗതം നിരോധിക്കാനാണ് ഹോർട്ടികൾച്ചർ വകുപ്പ് പദ്ധതിയിടുന്നത്. കബ്ബൺ പാർക്ക് സംരക്ഷണ സമിതി, ബിബിഎംപി, വാക്കേഴ്‌സ് അസോസിയേഷൻ, നഗരവികസന വകുപ്പ്…

Read More
Click Here to Follow Us