നഗരത്തിലെ ഈ പ്രദേശങ്ങളിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഡിസംബർ 23, 24 തീയതികളിൽ ബെംഗളൂരുവിൽ പലയിടത്തും വൈദ്യുതി മുടങ്ങും. ആ രണ്ട് ദിവസങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെ വൈദ്യുതി ഉണ്ടാകില്ലെന്ന് ബെസ്‌കോം അധികൃതർ അറിയിച്ചു. 23.12.2024  തിങ്കളാഴ്‌ച 66/11കെവി ഐഎസ്ആർഒ സബ്‌സ്റ്റേഷൻ്റെ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, ഇനിപ്പറയുന്ന ഭാഗങ്ങളിൽ രാവിലെ 10:00 മുതൽ ഉച്ചകഴിഞ്ഞ് 03:00 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും. തിങ്കളാഴ്ച ഐഎസ്ആർഒ ലേഔട്ട് ഇൻഡസ്ട്രിയൽ ഏരിയ, കുമാരസ്വാമി ലേഔട്ട്, യലചെനഹള്ളി ഏലിയാസ് നഗർ, ഗംഗാധർനഗർ, വിവേകാനന്ദ കോളനി, പ്രഗതിപൂർ, സരബന്ദേപാളയ, പ്രതിഭ ഇൻഡസ്ട്രിയൽ…

Read More

ബൈക്ക് ബാരിക്കേഡില്‍ ഇടിച്ച് അപകടം; മലയാളി സോഫ്റ്റ്വെയര്‍ എന്‍ജിനീയറും സുഹൃത്തും മരിച്ചു

വാഹനാപകടത്തില്‍ മലയാളി സോഫ്റ്റ്‍വെയർ മരിച്ചു. ഒപ്പമുണ്ടായിരുന്നു സുഹൃത്തും അപകടത്തില്‍ മരിച്ചു. തമിഴ്‌നാട് ചെങ്കല്‍പ്പേട്ടിന് സമീപം പള്ളിക്കരയിലാണ് അപകടം. ചെന്നൈയില്‍ താമസമാക്കിയ പാലക്കാട് സ്വദേശി വിഷ്ണു (24), പമ്മല സ്വദേശി ഗോകുല്‍ (24) എന്നിവരാണ് മരിച്ചത്.ബൈക്ക് ബാരിക്കേഡില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. രണ്ടുപേരും തല്‍ക്ഷണം മരിച്ചു. മദ്യപിച്ച്‌ അമിതവേഗത്തില്‍ ഇരുചക്ര വാഹനം ഓടിച്ചതാണ് അപകട കാരണം എന്നാണ് പൊലീസ് നിഗമനം.

Read More

ഹെലിടൂറിസം സേവനം നാളെമുതൽ; ചിക്കമഗളൂരുവിലെ കാഴ്ചകൾ ഇനി പറന്ന് ഉയർന്നു കാണാം

ബംഗളുരു: ചിക്കമഗളൂരുവിലെ അതിശയിപ്പിക്കുന്ന കുന്നുകളും താഴ്വരകളും സഞ്ചാരികൾക്ക് ഇനി പറന്നുപറന്ന് തൊട്ടരികിൽ കാണാം. ഹെലികോപ്റ്ററിൽ സഞ്ചരിച്ച് ആകാശക്കാഴ്ചകൾ നേരിട്ടനുഭവിക്കാം. യാത്രയുടെ മനോഹരമായ ഓർമ്മകൾ സമ്മാനിക്കാനും ഈ അവധിക്കാലം വഴിയൊരുക്കും. കേരളത്തിൽനിന്നടക്കമെത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് ചിക്കമഗളൂരുവിൽ ഹെലിടൂറിസത്തിന് ചൊവ്വാഴ്ച തുടക്കമാവും. സഞ്ചാരികൾക്ക് കൂടുതൽ വിനോദമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹെലി-ടൂറിസം സേവനങ്ങൾ ആരംഭിക്കുന്നതെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ഡിസംബർ 24 മുതൽ ജനുവരി ഒന്നുവരെ ഒൻപത് ദിവസമാണ് ഹെലി ടൂറിസം സൗകര്യംലഭിക്കുക. ചന്ദ്രദ്രോണ കുന്നുകളുടെ തനതായ കാഴ്ചകൾ കാണാൻ രണ്ട് സ്ഥലങ്ങളിൽനിന്ന് ഹെലികോപ്റ്റർ സൗകര്യമുണ്ടാകും. മുഡിഗെരെ താലൂക്കിലെ റാണിഝരിക്ക് സമീപം…

Read More

അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം; വീട്ടിലെ ചെടിച്ചട്ടിയടക്കംതല്ലിതകർത്തു; എട്ട് പേര്‍ അറസ്റ്റിൽ

ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള വസതിക്ക് നേർക്കാണ് ആക്രമണമുണ്ടായത്. നടന്റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കള്‍ ചെടിച്ചട്ടിയുള്‍പ്പെടെ തല്ലിത്തകർത്തു. വീടിന് നേർക്ക് കല്ലും തക്കാളിയും വലിച്ചെറിഞ്ഞു. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകർത്തതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തില്‍ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണം ചെറുക്കാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരെയും ഇവർ കയ്യേറ്റം ചെയ്തു. ഡിസംബർ നാലിന് പുഷ്പ2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും രേവതി എന്ന യുവതി മരിച്ചിരുന്നു. സിനിമാ പ്രദർശനത്തിനിടെ…

Read More

വിമാനത്താവളത്തിൽ വാലില്ലാക്കുരങ്ങൻമാരുമായി രണ്ടുപേർ പിടിയിൽ

ബെംഗളൂരു : ക്വലാലംപുരിൽനിന്ന് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച നാല് വാലില്ലാക്കുരങ്ങൻമാരുമായി രണ്ടുപേരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ബെംഗളൂരു സ്വദേശികളായ മുഹമ്മദ് അൻസാർ, സയ്യിദ് പാഷ എന്നിവരാണ് പിടിയിലായത്. ട്രോളി ബാഗിൽ ഒളിപ്പിച്ചനിലയിലായിരുന്നു കുരങ്ങുകൾ. തെക്കുകിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന വാലില്ലാക്കുരങ്ങുകൾ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയിലുള്ളതാണ്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.  

Read More

നഗരത്തിൽ വൈറൽ പനിക്കൊപ്പം കുട്ടികളിൽ കുമിളരോഗവും; രക്ഷിതാക്കൾ ആശങ്കയിൽ

ബംഗളുരു: കാലാവസ്ഥാ വ്യതിയാനം മൂലം വൈറൽ പനികൾക്കൊപ്പം കുട്ടികളുടെ മുഘത് കുമിളകൾ വരുന്നു നഗരത്തിലെ പല അപ്പാർട്ടുമെൻ്റുകളിലും സ്കൂളുകളിലും കൈ, കാൽ, വായ് എന്നിവിടങ്ങളിൽ കുമിള രോഗം പടരുന്നുണ്ട്. ഇതോടെ രക്ഷിതാക്കൾ ആശങ്കയിലാണ്. മഞ്ഞുകാലത്താണ് ഇത് കൂടുതലായും കാണപ്പെടുന്നത്, കൈ, കാൽ, വായ് സംബന്ധമായ അസുഖങ്ങൾ കൂടുതലായി ഉണ്ടാകുന്നത് രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. 15 വയസ്സിന് താഴെയുള്ള സ്കൂൾ കുട്ടികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്, കുട്ടികളുടെ ചുണ്ടുകളിലും കാലുകളിലും കൈകളിലും ചുവന്ന കുമിളകൾ കാണപ്പെടുന്നു. ചുവന്ന കുമിളകൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ, ഉടൻ ഒരു ഡോക്ടറെ സമീപിക്കുക. കുമിളകൾ…

Read More

നാട്ടിലേക്കുള്ള ക്രിസ്മസ് യാത്ര കാത്തിരുന്ന സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു: ബംഗളുരു – കൊച്ചുവേളി സർവീസ് നാളെ

  ബെംഗളൂരു: ഉത്സവസീസണുകളില്‍ അവസാന നിമിഷം സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കുന്ന നയത്തില്‍ മാറ്റമില്ലാതെ ദക്ഷിണ പശ്ചിമ റെയില്‍വേ. ക്രിസ്മസ് പുതുവര്‍ഷ അവധിക്ക് തിരക്കുളള ദിവസങ്ങളില്‍ സ്‌പെഷ്യല്‍ അനുവധിക്കാതിരുന്ന റെയില്‍വേ ഏറെ സമ്മര്‍ദത്തിനൊടുവില്‍ നാളെ ബെംഗളൂരുവില്‍ നിന്ന തിരുവന്നപുരം നോര്‍ത്തിലേക്ക് (കൊച്ചുവേളി) സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ഈ ട്രെയിന്‍ തിരുവന്തപുരത്ത് നിന്ന് 24ന് വൈകിട്ട് മടങ്ങുകയും ചെയ്യും. ഇരുവശങ്ങിലേക്ക്ും ഓരേ സര്‍വീസ് ഉണ്ടാകും. ഓണ്‍ലെന്‍ റിസര്‍വേഷന്‍ നടക്കുന്നു. ്

Read More

ഹോർട്ടികൾച്ചർ വകുപ്പ് ഇടപെട്ട് കബ്ബൺ പാർക്കിലെ സീക്രട്ട് സാന്താ സംഗമം തടഞ്ഞു

ബെംഗളൂരു: കബ്ബൺ പാർക്കിൽ ശനിയാഴ്ച നടത്താനിരുന്ന സീക്രട്ട് സാന്താ ‘ബുക്ക് എക്സ്ചേഞ്ച്’ ആഘോഷത്തിന് സംഘാടകർ മുൻകൂർ അനുമതി വാങ്ങാത്തതിനാൽ ഹോർട്ടികൾച്ചർ അധികൃതർ ഇടപെട്ട് റദ്ദാക്കി . സംഘാംഗങ്ങളോട് 35,000 രൂപ പിഴയടക്കാൻ ആവശ്യപ്പെടുകയും രേഖാമൂലം ക്ഷമാപണം നടത്തിക്കുകയും ചെയ്തു. സീക്രട്ട് സാന്തായിൽ പങ്കെടുക്കാൻ 1,000-ലധികം ആളുകൾ എത്തിയതായി അധികൃതർ പറയുമ്പോൾ, ഇത് ഏകദേശം 500 ആണെന്ന് ഗ്രൂപ്പ് അവകാശപ്പെടുന്നു, ഇത്രയും വലിയ ജനപങ്കാളിത്തം തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്നും സംഘം കൂട്ടിച്ചേർത്തു. വാരാന്ത്യങ്ങളിൽ കബ്ബൺ പാർക്കിൽ ഒത്തുകൂടുന്ന ഒരു ജനപ്രിയ സൗജന്യ നിശ്ശബ്ദ വായനാ കൂട്ടായ്മയായ കബ്ബൺ…

Read More

ബംഗളൂരുവിൽ അടച്ചുപൂട്ടിയത് 700 ഓളം സ്വകാര്യ സ്‌കൂളുകൾ

ബെംഗളൂരു: സർക്കാർ കണക്കുകൾ പ്രകാരം, ആരംഭിക്കാൻ അനുമതി ലഭിച്ച 26 ശതമാനം സ്വകാര്യ സ്‌കൂളുകളെങ്കിലും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അടച്ചുപൂട്ടി. 2019-20 മുതൽ 2023-24 വരെയുള്ള അധ്യയന വർഷങ്ങളിൽ 2,905 സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകൾ തുടങ്ങാൻ സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് അനുമതി നൽകി, അതിൽ 762 എണ്ണം പൂട്ടി. കണക്കുകൾ പ്രകാരം, വിജയപുര ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്‌കൂളുകൾക്ക് അനുമതി നൽകിയത്, 292, അവയിൽ അഞ്ചെണ്ണം മാത്രമാണ് അടച്ചുപൂട്ടിയത്. ബെംഗളൂരു സൗത്തിൽ 255 പുതിയ സ്‌കൂളുകൾ വന്നെങ്കിലും അവയിൽ 85 എണ്ണം…

Read More

മണ്ഡ്യ വീട്ടിൽ അതിക്രമിച്ച് കടന്ന് കിടപ്പ് രോഗിയെ മരം വെട്ടുന്ന യന്ത്രം ഉപയോഗിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ

ബംഗളുരു : പാണ്ഡവപൂർ താലൂക്കിലെ കാറ്റനഹള്ളിയിലെ ഫാം ഹൗസിൽ ഒറ്റപ്പെട്ട വീട്ടിൽ കയറിയ അക്രമി അവശനിലയിലായയാളെ മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കൊലപ്പെടുത്തി. രാത്രി ഏഴ് മണിയോടെ മരം മുറിക്കുന്ന യന്ത്രവുമായി വീടിനുള്ളിൽ കയറിയ അക്രമി നിങ്ങളുടെ വീട്ടുകാർ ഓർഡർ ചെയ്ത “മരം മുറിക്കുന്ന യന്ത്രം ഡെലിവാറിക്കായി എത്തിയതാണെന്ന് വീട്ടുടമ രമേശിൻ്റെ ഭാര്യ യശോദമ്മയോട് പറഞ്ഞു.   ഞങ്ങൾ ഓർഡർ ചെയ്തട്ടില്ലന്ന് യശോദാമ്മ പറഞ്ഞതോടെ കട്ടിംഗ് മെഷീൻ ഓണാക്കി യശോദാമ്മയുടെ കഴുത്തി ന് സമീപം പിടിച്ചതോടെ യന്ത്രം കവിളിൽ തട്ടി പരിക്കേറ്റ് ബോധരഹിതനായി യശോദാമ്മ…

Read More
Click Here to Follow Us