നടൻ ബാല വീണ്ടും വിവാഹിതനായി

കൊച്ചി: നടൻ ബാല വിവാഹിതനായി. ബന്ധു കോകിലയാണ് വധു. ബാലയുടേത് മൂന്നാം വിവാഹമാണ്. കലൂരിലെ ക്ഷേത്രത്തിൽ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം.

Read More

ദീപാവലിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു; വിശദാംശങ്ങൾ

ബെംഗളൂരു : ദീപാവലിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി അനുവദിച്ചു. കൊച്ചുവേളി – എസ്.എം.വി.ടി. – കൊച്ചുവേളി അന്ത്യോദയ സ്പെഷ്യൽ തീവണ്ടിയാണ് (06039/06040) പ്രഖ്യാപിച്ചത്. നവംബർ നാലിന് വൈകീട്ട് 6.05-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം രാവിലെ 10.55-ന് എസ്.എം.വി.ടി. ബെംഗളൂരുവിലെത്തും. തിരിച്ച് അഞ്ചിന് ഉച്ചയ്ക്ക് 12.45-ന് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം രാവിലെ അഞ്ചിന് കൊച്ചുവേളിയിലെത്തും. കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

Read More

മഴ മൂലം വൈകിയത് ഇരുപതിലേറെ വിമാനങ്ങൾ; വഴിതിരിച്ചുവിട്ട് അഞ്ചു വിമാനങ്ങൾ

rain

ബെംഗളൂരു :  ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇരുപതിലേറെ വിമാനങ്ങൾ മഴകാരണം വൈകി. അഞ്ചു വിമാനങ്ങൾ ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടു. ഡൽഹിയിൽനിന്നുള്ള എയർ ഇന്ത്യ വിമാനവും ഡൽഹി, ഹൈദരാബാദ്, ചണ്ഡീഗഢ് എന്നിവിടങ്ങളിൽനിന്നുള്ള ഇൻഡിഗോ വിമാനവും തായ്‌ലാൻഡിൽനിന്നുള്ള തായ് ലയൺ എയർ വിമാനവുമാണ് ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടത്.

Read More

റേഞ്ചർ ഊഞ്ഞാലിൽ നിന്ന് വീണ് യുവതി മരിച്ചു

ബെംഗളൂരു : നഗരത്തിലെ നവഭാഗ് റോഡിലെ ഫിഷ് ടണൽ എക്‌സ്‌പോയിൽ അപകടം. ഫിഷ് ടണൽ എക്‌സ്‌പോയിൽ റേഞ്ചർ ഊഞ്ഞാലിൽ നിന്ന് വീണ് യുവതി മരിച്ചു . നിഖിത ബിരാദർ എന്ന യുവതിയാണ് മരിച്ചത്. റേഞ്ചർ സ്റ്റാർട്ട് ചെയ്ത് കുറച്ച് സമയത്തിന് ശേഷം, നികിതയുടെ അമ്മ ഓപ്പറേറ്ററോട് നിർത്താൻ അപേക്ഷിച്ചു. പക്ഷേ, ഓപ്പറേറ്റർ അത് ചെവിക്കൊണ്ടില്ല. നികിതയ്ക്ക് ഇട്ടിരുന്ന ബെൽറ്റ് മുറിഞ്ഞ് അവൾ മുകളിൽ നിന്ന് താഴെ വീഴുകയായിരുന്നു. ബസവൻബാഗേവാഡി താലൂക്കിലെ ഇംഗലേശ്വർ ഗ്രാമത്തിലെ അധ്യാപകനായ അരവിന്ദ് ബിരാദാര, ഭാര്യ ഗീത, മകൾ ജിഖിത, നേരേ…

Read More

മഴ കനത്ത് റോഡുകള്‍ തോടായതോടെ വലവീശി നഗരത്തിലെ യുവാക്കള്‍; കിട്ടിയതോ കൈനിറയെ മീന്‍

ബെംഗളൂരു: നഗരത്തിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞദിവസം മുതല്‍ കനത്തമഴയാണ്. നഗരത്തിലെ പലയിടങ്ങളിലും കനത്തമഴയെത്തുടര്‍ന്ന് വെള്ളക്കെട്ടും രൂപപ്പെട്ടു. അതിനിടെയാണ് റോഡിലെ വെള്ളക്കെട്ടില്‍ മീന്‍പിടിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങളും ബെംഗളൂരുവില്‍നിന്ന് പുറത്തുവരുന്നത്. ബെംഗളൂരു യെലഹങ്കയില്‍ റോഡിലെ വെള്ളക്കെട്ടില്‍ യുവാക്കള്‍ വല ഉപയോഗിച്ചും കൈകൊണ്ടും മീന്‍പിടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചിലര്‍ക്ക് കൈനിറയെ മീനും കിട്ടി. അതിനിടെ, ബെംഗളൂരുവില്‍ കനത്തമഴയില്‍ ജനജീവിതം താറുമാറായി. തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് നഗരത്തില്‍ മഴ ശക്തമായത്. പലയിടങ്ങളിലും വീടുകളില്‍ വെള്ളംകയറി. നഗരത്തിലെ വിവിധ റോഡുകളില്‍ വലിയ വെള്ളക്കെട്ടുകളും രൂപപ്പെട്ടു. യെലഹങ്കയിലെ അപ്പാര്‍ട്ട്‌മെന്റില്‍ കുടുങ്ങിയവരെ ചൊവ്വാഴ്ച ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തകരും…

Read More

നഗരത്തിലെ സ്കൂളുകൾക്ക് ഇന്നും അവധി

rain

ബെംഗളൂരു : മഴ തുടരുന്നതിനാൽ ബുധനാഴ്ച ബെംഗളൂരുവിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം കോളേജുകൾ പ്രവർത്തിക്കുമെന്ന് ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മിഷണർ ജി. ജഗദീശ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി. മഴകാരണം തിങ്കളാഴ്ചയും ബെംഗളൂരുവിൽ സ്കൂളുകൾക്ക് അവധിയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അവധിപ്രഖ്യാപിച്ചത് എന്നതിനാൽ വിവരമറിയാതെ ഒട്ടേറെകുട്ടികൾ സ്കൂളിൽ പോയി. ചൊവ്വാഴ്ച സ്കൂളുകൾക്ക് അവധി അനുവദിച്ചിരുന്നില്ല. രണ്ടുദിവസംകൂടി ബെംഗളൂരുവിൽ മഴതുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

Read More

വായു മലിനീകരണ തോത് മൂന്നൂറ് കടന്നു, മോശം അവസ്ഥ, നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

ദില്ലി: വായു മലിനീകരണം രൂക്ഷമായതോടെ ദില്ലിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷൻ പ്ലാൻ – ഗ്രേഡ് 2, ഇന്ന് രാവിലെ 8 മണി മുതല്‍ നടപ്പാക്കി തുടങ്ങി മലിനീകരണം കുറയ്ക്കാൻ കർശന പരിശോധനകളും , നടപടികളും ഉണ്ടാകും, പൊടി കുറയ്ക്കാന്‍ നിർമ്മാണ പ്രവർത്തികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ നിര്‍ദേശമുണ്ട്.വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് കൂട്ടും, ഗതാഗത തടസം കുറയ്ക്കാൻ നഗരത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും എൻസിആർ മേഖലയിലാകെ നിയന്ത്രണങ്ങള്‍ ബാധകമാക്കി.നിലവില് ദില്ലിയില്‍ വായുമലിനീകരണ തോത് മുന്നൂറ് കടന്ന് വളരെ മോശം അവസ്ഥയിലാണ്. വരും…

Read More

ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു; ദൃശ്യങ്ങൾ ചാനലിൽ പോസ്റ്റ് ചെയ്തു: യുട്യൂബർക്കെതിരെ കേസ്

ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സ്വകാര്യ ആശുപത്രിയിൽ നിന്നു ചിത്രീകരിക്കുകയും കുട്ടിയുടെ പൊക്കിൾക്കൊടി സ്വയം വേർപെടുത്തുകയും ചെയ്ത സംഭവത്തിൽ യുട്യൂബർ മുഹമ്മദ് ഇർഫാനെതിരെ കേസെടുത്തു. പൊക്കിൾക്കൊടി വേർപെടുത്തുന്ന ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ തന്റെ യുട്യൂബ് ചാനലിൽ ഇർഫാൻ പുറത്തുവിട്ടതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചത്. പൊക്കിൾക്കൊടി വേർപെടുത്താൻ ഡോക്ടർമാർക്ക് മാത്രമേ അനുമതിയുള്ളൂവെന്നിരിക്കെ, ഇർഫാനെ ഇതിന് അനുവദിച്ച ഡോക്ടർക്കെതിരെയും ഷോളിംഗനല്ലൂരിലെ ആശുപത്രിക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ലക്ഷക്കണക്കിനു പേരാണ് വിഡിയോ കണ്ടത്. എന്നാൽ വിവാദമായതിനു പിന്നാലെ വിഡിയോ ചാനലിൽനിന്ന് നീക്കി. ഭാര്യ ഗർഭിണിയായിരിക്കെ…

Read More

13കാരിയെ കാണാതായ സംഭവം; പെൺകുട്ടിയെ കണ്ടെത്തിയത് ഊട്ടിയിൽനിന്ന്; രണ്ട് പേർ അറസ്റ്റിൽ

മാഹി : മാഹി ഇരട്ടപ്പിലാക്കൂലിൽ വീട്ടിൽ നിന്നു കാണാതായ 13കാരിയെയും യുവാവിനെയും ഊട്ടിയിൽ നിന്ന് കണ്ടെത്തി. പെൺകുട്ടിയുടെ മാതാവ് പോലീസിൽ നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിൽ ചൊക്ലി മേനപ്രം ബാവിലേരി മീത്തൽ മുഹമ്മദ് ബിൻഷൗക്കത്തലിയെയും (18) പെൺകുട്ടിയെയുമാണ് ഊട്ടിയിലെ ലോഡ്ജിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും ഊട്ടിയിലെ സാമൂഹ്യമാധ്യമങ്ങളുടെ സഹായത്തോടും കൂടിയാണ് ഇവരെ കണ്ടെത്തിയത്. തട്ടികൊണ്ടു പോവാൻ സഹായിച്ച ചൊക്ലി അണിയാരത്തെ തൈക്കണ്ടിയിൽ കെ.പി.സനീദിനെ (18) നേരത്തെ പള്ളൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സനീദിന്റെ ബൈക്കുമായി പെൺകുട്ടിയെ തട്ടികൊണ്ടുപോയ ശേഷം സനീദിന്റെ ആധാർ കാർഡ്…

Read More

ബലാത്സംഗക്കേസ് ; സിദ്ദിഖിന്‍റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി

ന്യൂ ഡൽഹി : ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി. ഇതുവരെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി അറിയിച്ചു. സിദ്ദിഖ് തെളിവ് നശിപ്പിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയില്‍ വാദിച്ചത്. സംസ്ഥാന സർക്കാരിൻ്റെ സത്യവാങ്മൂലത്തിന് എതിർ സത്യവാങ്മൂലം നല്‍കാൻ സമയം വേണമെന്ന് സിദ്ദിഖ് കോടതിയോടോ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയത്. സിദ്ദിഖിനായി മുതിർന്ന അഭിഭാഷകർ വി ഗിരിയാണ് ഹാജരായത്. സൂപ്പർസ്റ്റാറിനെതിരെ പോകാൻ പലരും മടിക്കുമെന്നും പരാതി നല്‍കുന്നതിന് മുമ്പ് തന്നെ…

Read More
Click Here to Follow Us