ബെംഗളൂരു : ബെംഗളൂരു ബാബുസപാളയയിൽ നിർമാണത്തിലിരുന്ന ആറുനിലക്കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം എട്ടായി. നിർമാണത്തൊഴിലാളികളായ ഹർമൻ (26), ത്രിപാൽ (35), മുഹമ്മദ് സഹിൽ (19), സത്യ രാജു (25), ശങ്കർ എന്നിവരും തിരിച്ചറിയാത്ത മൂന്നുപേരുമാണ് മരിച്ചത്. ബിഹാർ, ആന്ധ്രാപ്രദേശ്, യാദ്ഗീർ എന്നിവിടങ്ങളിൽനിന്നുള്ള 21 തൊഴിലാളികളാണ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയത്. 13 പേരെ രക്ഷപ്പെടുത്തി. ഇതിൽ ആറുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനാ ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. തൊഴിലാളികൾക്കായി സമീപത്ത് നിർമിച്ച ഷെഡ്ഡിന്റെ മുകളിലേക്കാണ് കെട്ടിടം…
Read MoreAuthor: News Team
മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ചു: 2 മലയാളികൾക്ക് ദാരുണാന്ത്യം
അബുദാബി∙ അബുദാബിയിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് 2 മലയാളികൾ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാർ (38) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന പഞ്ചാബ് സ്വദേശിയുടെ നില ഗുരുതരമാണ്. അൽറീം ഐലൻഡിലെ സിറ്റി ഓഫ് ലൈറ്റ്സ് കെട്ടിടത്തിൽ ഇന്നലെ ഉച്ചയ്ക്ക് 2.20നായിരുന്നു അപകടം.
Read Moreബെംഗളൂരുവിൽ ഇന്ന് യെല്ലോ അലർട്ട് ; സ്‌കൂളുകൾക്ക് അവധി, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു
ബെംഗളൂരു: കർണാടകയിലെ വിവിധ ജില്ലകളിൽ ഇന്ന് (വ്യാഴം) ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബെംഗളൂരുവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾക്കും ബെംഗളൂരുവിലെ ചില സ്‌കൂളുകൾക്കും സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ദക്ഷിണ കന്നഡ, ബിജാപൂർ, ബെല്ലാരി, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സിറ്റി, ചിക്കബല്ലാപ്പൂർ, ചിക്കമംഗളൂരു, കോലാർ, കുടക്, ഷിമോഗ, തുംകൂർ എന്നിവിടങ്ങളാണ് കർണാടകയിലെ മഴ ബാധിത പ്രദേശങ്ങൾ. കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ സ്റ്റോമ് ഡ്രൈയിനുകൾ…
Read Moreബിബിഎംപിയിൽ നിന്ന് പ്രതികരണമില്ല; റോഡിലെ കുഴികൾ നികത്തി ട്രാഫിക് പോലീസുകാർ
ബെംഗളൂരു : നഗരത്തിലെ റോഡുകളിൽ രൂപപ്പെട്ട കുഴികൾ സ്വയം നികത്തി ട്രാഫിക് പോലീസ്. കനത്ത മഴ മൂലം വെള്ളക്കെട്ടുള്ള റോഡുകൾ രൂപപെട്ടതോടെ രൂക്ഷമാകുന്ന നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. കുഴികൾ നികത്തുന്നതിനുള്ള അടിസ്ഥാന ഉപകരണങ്ങളും വസ്തുക്കളുമായി എത്തിയ ട്രാഫിക് ഉദ്യോഗസ്ഥർ, പ്രാദേശിക കരാറുകാരിൽ നിന്ന് ചരൽ, സിമൻ്റ്, മണൽ, മറ്റ് സാമഗ്രികൾ എന്നിവ ലഭ്യമാക്കിയാണ് കുഴികൾ താൽക്കാലികമായി നികത്തിയത്. കനത്ത ട്രാഫിക് ഉള്ള ഭാഗമായതിനാൽ കുഴികൾ അപകടത്തിന് കാരണമാകുമെന്നും അതിനാലാണ് കുഴികൾ സ്വന്തം നികത്താൻ തയ്യാറായതുമെന്ന് രാംപുര തടാകത്തിന് സമീപം അടുത്തിടെ…
Read Moreപോലീസുകാരെ ബോണറ്റിൽ കയറ്റി യാത്ര ചെയ്ത് കാർ ഡ്രൈവർ
ബെംഗളൂരു : നഗരത്തിലെ സഹ്യാദ്രി കോളേജിന് സമീപം പോലീസ് ഉദ്യോഗസ്ഥനെ ബോണറ്റിൽ ഇരുത്തി 100 മീറ്ററിലധികം യാത്ര ചെയ്ത ഡ്രൈവർ അറസ്റ്റിൽ. ജില്ലയിലെ ഭദ്രാവതിയിലെ ഹൊസാമനെ ബരംഗയിൽ താമസിക്കുന്ന മിഥുൻ ജഗ്ദലെയാണ് അറസ്റ്റിലായ ഡ്രൈവർ. നിലവിൽ കാർ കസ്റ്റഡിയിലെടുത്ത് ഷിമോഗ ഈസ്റ്റ് ട്രാഫിക് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈസ്റ്റ് സ്റ്റേഷൻ ട്രാഫിക് പോലീസ് വാഹനം പരിശോധിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ ട്രാഫിക് ജീവനക്കാർ കാറിൻ്റെ മുന്നിൽ വന്ന് കാർ നിർത്താൻ നിർദേശിച്ചു. കാർ നിർത്താതെ ഡ്രൈവർ പോലീസ് ഉദ്യോഗസ്ഥനെ ഇടിക്കുകയായിരുന്നു. കാറിൻ്റെ ബോണറ്റിൽ വീണ പോലീസ്…
Read Moreപാനിപൂരി വിൽപ്പനക്കാരനെ കൊലപ്പെടുത്തിയ സംഭവം; രണ്ടുപേർ അറസ്റ്റിൽ
ബെംഗളൂരു : സിഗരറ്റിനെചൊല്ലിയുള്ള തർക്കത്തിനിടെ ഉത്തർപ്രദേശ് സ്വദേശിയെ കൊലപ്പെടുത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. പാനിപൂരി വിൽപ്പനക്കാരനായ സർവേഷ് സിങ്ങിനെ കൊലപ്പെടുത്തിയ ജാർഖണ്ഡ് സ്വദേശികളായ രാഹുൽകുമാർ, സഹദേവ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇലക്ട്രോണിക് സിറ്റി കൊനപ്പന അഗ്രഹാരയിലാണ് സംഭവം. കഴിഞ്ഞ 12 വർഷമായി വാടകവീട്ടിൽ ഭാര്യയ്ക്കും മകനുമൊപ്പം താമസിക്കുകയായിരുന്നു സർവേശ്. ഇലക്ട്രോണിക്‌സിറ്റി മെട്രോ മേൽപ്പാലത്തിനടിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. റോഡിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോൾ സർവേഷ് രാത്രി രണ്ടുപേർക്കൊപ്പം നടന്നുപോകുന്നതായി കണ്ടെത്തി. ഒപ്പമുള്ള ആളുകളെ ഭാര്യ ദീപിക തിരിച്ചറിഞ്ഞതിനാലാണ് പോലീസിന് പ്രതികളെ കണ്ടെത്താനായത്.
Read Moreമഴക്കെടുതിയിൽ നാശനഷ്ടം വിലയിരുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു : മഴക്കെടുതിയിൽ നാശനഷ്ടം വിലയിരുത്തിയശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നാശനഷ്ടങ്ങൾ വിലയിരുത്തി വരുകയാണ്. മഴക്കെടുതി രൂക്ഷമായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി കൂടുതൽ ഐ.എ.എസ്., കെ.എ.എസ്. ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴക്കെടുതി ഉണ്ടായിട്ടുണ്ടെന്നും ബെംഗളൂരുവിലാണ് കൂടുതൽ നാശമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreരേണുക സ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യാപേക്ഷയിൽ 28-ന് വാദംകേൾക്കും
ബെംഗളൂരു : രേണുക സ്വാമി കൊലക്കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിലുള്ള നടൻ ദർശൻ തൂഗുദീപ നൽകിയ ജാമ്യാപേക്ഷയിൽ 28-ന് കർണാടക ഹൈക്കോടതി വാദംകേൾക്കും. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. ജയിൽജീവിതം നടുവേദനയ്ക്ക് കാരണമായെന്നും ശസ്ത്രക്രിയ അനിവാര്യമാണെന്നും പ്രതിയുടെ അഭിഭാഷകൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. വിശദമായ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടിയാണ് ഹർജി പരിഗണിക്കുന്നത്. വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ വി.ഐ.പി. പരിഗണന ലഭിച്ചെന്ന പരാതിയെത്തുടർന്ന് ദർശനെ ബല്ലാരി സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു.
Read Moreകനത്ത മഴയിൽ കാറുകൾ കനാൽ വെള്ളത്തിൽ ഒലിച്ചുപോയി
ബെംഗളൂരു : ദേവനഹള്ളി, ചിക്കബള്ളാപ്പൂർ എന്നിവിടങ്ങളിൽ കനത്ത മഴ അരാജകത്വം സൃഷ്ടിച്ചു. ദേവനഹള്ളി താലൂക്കിലെ നാഗാർജുന കോളേജിന് സമീപം മഴവെള്ളം കുത്തിയൊലിച്ചതിനെ തുടർന്ന് രണ്ട് കാറുകൾ കനാലിൽ ഒലിച്ചുപോയി. തിങ്കളാഴ്ച രാത്രിയാണ് 2 കാറുകൾ കനാൽ വെള്ളത്തിൽ ഒലിച്ചുപോയത്. ഒരു മാരുതി ആസ്റ്റർ കാർ പൂർണമായും കനാലിൽ മുങ്ങിയ നിലയിലും മറ്റൊരു കാർ കനാലിൻ്റെ തീരത്ത് നിന്ന് കണ്ടെത്തി. ഹുറൽഗുർക്കി ഗ്രാമത്തിലെ 6 പേർ കാറിൽ ആശുപത്രിയിലേക്ക് പോകുമ്പോൾ മഴയുടെ കുത്തൊഴുക്കിൽ കാർ പെട്ടെന്ന് ഒലിച്ചുപോവുകയായിരുന്നു. ഭാഗ്യവശാൽ കാറിലുണ്ടായിരുന്ന 6 പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Read Moreനഗരത്തിലെ ആറുനില കെട്ടിടം തകർന്നുവീണ സംഭവം; കുടുങ്ങിക്കിടന്ന 20ൽ 14 പേരെ രക്ഷപ്പെടുത്തി; കെട്ടിടത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിരുന്നതായാണ് കണ്ടെത്തൽ
ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയിൽ നിർമാണത്തിലിരുന്ന ആറുനില കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നുവീണ് 3 പേർ മരിച്ചു. കിഴക്കൻ ബെംഗളൂരുവിലെ ഹെന്നൂരിലുള്ള ബാബുസപാളയയിലാണ് സംഭവം. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോയ 20ൽ 14 പേരെ രക്ഷപ്പെടുത്തി. കാണാതായ അഞ്ചുപേർക്കായി ഫയർ ഫോഴ്സിൻ്റെയും പോലീസിൻ്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കെട്ടിടത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിരുന്നതായാണ് കണ്ടെത്തൽ. ചൊവ്വാഴ്ച രാത്രി തകർന്ന് കെട്ടിടവും പരിസരവും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ സന്ദർശിച്ചിരുന്നു. സംഭവത്തിൽ വിശദ അന്വേഷണം നടത്താനും അദ്ദേഹം സിറ്റി പോലീസിനോട് നിർദേശിച്ചിരുന്നു.…
Read More