ഡിസംബര്‍ 1 മുതല്‍ പുതിയ നിയമങ്ങള്‍ വരുന്നു; എല്‍.പി.ജി മുതല്‍ ക്രെഡിറ്റ് കാര്‍ഡിനു വരെ മാറ്റങ്ങള്‍

2024 ഡിസംബർ 1 മുതല്‍ രാജ്യത്ത് വലിയ മാറ്റങ്ങള്‍ വരുന്നു. ഓരോ ഇന്ത്യൻ പൗരൻ്റേയും ദൈനംദിന ജീവിതത്തേയും സാമ്പത്തിക കാര്യങ്ങളേയും സ്വാധീനിക്കുന്ന മാറ്റങ്ങളാണ് വരുന്നത്. ഏതെല്ലാം മേഖലകളിലാണ് ഈ മാറ്റങ്ങള്‍ വരുന്നതെന്നും എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുകയെന്ന് പരിശോധിക്കാം. 2024 ഡിസംബർ 1 മുതലുള്ള മാറ്റങ്ങള്‍ പ്രധാനമായും 5 മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ഈ മാറ്റങ്ങളെല്ലാം സാധാരണക്കാരെയും സാമ്പത്തിക മുന്നേറ്റമുള്ളവരേയും ഒരുപോലെ ബാധിക്കുന്നതാണ്. 1. എല്‍.പി.ജി സിലിണ്ടറിൻ്റെ വിലയില്‍ മാറ്റമുണ്ടാവും സാധാരണക്കാരൻ്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് എല്‍.പി.ജി വില. പല കാരണങ്ങളാല്‍ എല്‍.പി.ജി വിലയില്‍ ചലനം സംഭവിക്കാറുണ്ട്.…

Read More

തമിഴ്‌നാട് തീരം ലക്ഷ്യമാക്കിവരുന്ന ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ നിരീക്ഷിച്ച് ഐ.എസ്.ആർ.ഒ.

ബെംഗളൂരു : തമിഴ്‌നാട് തീരം ലക്ഷ്യമാക്കിവരുന്ന ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു. ഇ.ഒ.എസ്.-06, ഇൻസാറ്റ് -3 ഡി.ആർ. ഉപഗ്രഹങ്ങളാണ് നിരീക്ഷിക്കുന്നത്. നവംബർ 23 മുതലാണ് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് അടുത്തുതുടങ്ങിയത്. ഓഷ്യൻസാറ്റ് പരമ്പരയിലെ മൂന്നാംതലമുറ ഉപഗ്രഹമാണ് ഇ.ഒ.എസ്.-06. ഉപഗ്രഹത്തിലെ സ്കാറ്ററോമീറ്റർ ചുഴലിക്കാറ്റ് നേരത്തേ കണ്ടെത്തുന്നതിനും സമുദ്രത്തിൽ കാറ്റിന്റെ ഗതി തിരിച്ചറിയുന്നതിനും സഹായിച്ചതായി ഐ.എസ്.ആർ.ഒ. വ്യക്തമാക്കി. ഇൻസാറ്റ്-3ഡി.ആർ. ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങൾ ചുഴലിക്കാറ്റിന്റെ തത്സമയ സ്ഥിതിവിവരങ്ങളും ചുഴലിക്കാറ്റിന്റെ തീവ്രതസംബന്ധിച്ച വിവരങ്ങളും നൽകുന്നുണ്ട്.

Read More

വിമാനത്താവളത്തിൽനിന്ന് കിഴക്കൻ മേഖലയിലേക്ക് വരുന്നൂ ,തുരങ്കപാത:  വൈറ്റ്ഫീൽഡിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്ര സമയം 30 മിനിറ്റ് വരെ കുറയും

ബെംഗളൂരു : ദേവനഹള്ളിയിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിന്റെ കിഴക്കൻ മേഖലകളിലേക്കുള്ള യാത്ര സുഗമമാക്കാൻ ഈസ്‌റ്റേൺ കണക്ടിവിറ്റി തുരംഗപാത നിർമിക്കാൻ പദ്ധതിയിട്ട് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.). മഹാദേവപുര, സർജാപുര, വൈറ്റ്ഫീൽഡ് തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന വിധത്തിലാണ് പദ്ധതി. യാഥാർഥ്യമായാൽ വൈറ്റ്ഫീൽഡിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രാസമയത്തിൽ 30 മിനിറ്റ് കുറവു വരും. നാലു വരികളുള്ള രണ്ടര കിലോമീറ്റർ തുരംഗ പാതയ്ക്കുള്ള നിർദേശം വിമാനത്താവളം അധികൃതർ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ വ്യോമയാന മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ചയെ മുൻനിർത്തിയാണ് ബി.ഐ.എ.എൽ.…

Read More

ഒന്നര വയസ്സുള്ള മകളുമായി യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

ആലപ്പുഴ: ഒന്നര വയസുകാരിയായ മകളേയും കൊണ്ട് യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. വഴിച്ചേരി വൈക്കത്തുപറമ്പ് വീട്ടിൽ അനീഷ് എന്ന ഔസേപ്പ് ദേവസ്യ ( 37), മകൾ ഏദ്‌ന എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്നത്തെ തുടർന്നാണ് ജീവനൊടുക്കിയത്. മാളികമുക്കിന് വടക്ക് ലെറ്റർലാൻഡ് സ്‌കൂളിന് സമീപം രാത്രി 7.40 നോടെ ആയിരുന്നു സംഭവം. മാളികമുക്ക് കാഞ്ഞിരംചിറയിലുള്ള സ്നേഹയാണ് അനീഷിന്റെ ഭാര്യ. സ്നേഹയുടെ വീട്ടിലെത്തിയ അനീഷ് അവരുമായി വാക്ക് തകർക്കത്തിലേർപ്പെട്ടു. തുടർന്ന് കുഞ്ഞിനേയും കൊണ്ട് എറണാകുളം-കായംകുളം പാസഞ്ചർ ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു. അനീഷ് തൽക്ഷണം മരിച്ചു. തെറിച്ചു വീണ…

Read More

ബി.ഐ.സി മദ്രസ സർഗ്ഗ മേള 2024 സമാപിച്ചു

ബെംഗളൂരു: വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും കഴിവുകളും പ്രകടമാക്കിയ ബെംഗളൂരു ഇസ്‌ലാഹി സെൻറർ മദ്രസ സർഗ്ഗ മേള 2024 വളരെ ഭംഗിയായി സമാപിച്ചു. ശിവാജി നഗർ, ഓകലിപുരം, ഹെഗ്ഡെ നഗർ എന്നീ മദ്രസകളിൽ നിന്നുള്ള വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ ശോഭിപ്പിച്ച ഈ സർഗ്ഗ മേള മികച്ച ക്രമീകരണങ്ങളോടെ ജേ സീ നഗറിലെ അസ്‌ലം പലസ്സിൽവെച്ചാണ് നടത്തിയത്. സർഗ്ഗ മേള ഇസ്‌ലാഹി സെൻറർ പ്രസിഡൻ്റ് ബഷീർ കെ വി ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക ചട്ടക്കൂടിൽ നിന്നുകൊണ്ട് തന്നെ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തിയെടുക്കുന്നതിൽ ഇത്തരം പരിപാടികളുടെ പ്രാധാന്യം അദ്ദേഹം…

Read More

പീപ്പിൾസ് ഫൗണ്ടേഷൻ വയനാട് പുനരധിവാസ പദ്ധതി; എച്ച്.ഡബ്ലു.എ. സഹായം കൈമാറി

ബെംഗളൂരു : ചൂരൽമല – മുണ്ടക്കൈ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പീപ്പിൾസ് ഫൗഷൻ, കേരള പ്രഖ്യാപിച്ച 20 കോടിയുടെ ‘എറൈസ് മേപ്പാടി’ പദ്ധതി പ്രഖ്യാപനത്തിൽ വച്ച് എച്ച്. ഡബ്ലു. എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ്റെ പദ്ധതി വിഹിതം കൈമാറി. എച്ച്. ഡബ്ലു. എ പ്രസിഡണ്ട് ഹസ്സൻ കോയ, സെക്രട്ടറി അനൂപ് അഹമദ് എന്നിവർ ചേർന്ന് പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി. ഐ നൗഷാദിന് ചെക്ക് കൈമാറി. പീപ്പിൾസ് ഫൗണ്ടേഷൻ്റെ ഔദ്യോഗിക പദ്ധതി പങ്കാളികൂടിയായ എച്ച്. ഡബ്ലു. എ വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ വ്യത്യസ്ത പദ്ധതികളിലേക്കാണ് വിഹിതം…

Read More

സ്ത്രീകൾക്ക് ഐ.ടി.ഐകളില്‍ രണ്ട് ദിവസത്തെ ആര്‍ത്തവ അവധിയും ശനിയാഴ്ച അവധിയും ഉത്തരവ് നൽകി മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ഐ.ടി.ഐകളില്‍ ആര്‍ത്തവ അവധിയും ശനിയാഴ്ച അവധിയും പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മുന്‍പ് ശനിയാഴ്ച, പ്രവൃത്തിദിവസമായിരുന്നു. ഐ.ടി.ഐകളിലെ വനിതാ ട്രെയിനികള്‍ക്ക് മാസത്തില്‍ രണ്ട് ദിവസമാണ് ആര്‍ത്തവ അവധിയായി അനുവദിച്ചിട്ടുള്ളത്. ഐ.ടി.ഐ. ട്രെയിനികളുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ചാണ് മന്ത്രി വി ശിവന്‍കുട്ടിയുടെ തീരുമാനം. ഇന്നത്തെ കാലഘട്ടത്തില്‍ എല്ലാ മേഖലകളിലും വനിതകള്‍ പ്രവര്‍ത്തിക്കുന്നു. വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളില്‍ പോലും വനിതാ ട്രെയിനികള്‍ നിലവിലുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം പരിഗണിച്ചാണ് ഐടിഐകളിലെ വനിതാ ട്രെയിനികള്‍ക്ക് ആര്‍ത്തവ അവധിയായി മാസത്തില്‍ രണ്ട് ദിവസം അനുവദിക്കുന്നതെന്ന്…

Read More

അനിശ്ചിതകാല സമരത്തിന് ഒരുങ്ങി കെ.എസ്.ആർ.ടി.സി. ജീവനക്കാർ

ബെംഗളൂരു : ശമ്പളക്കുടിശ്ശികയുൾപ്പെടെ വിതരണംചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഡിസംബർ 31 മുതൽ അനിശ്ചിതകാലസമരത്തിന് ആഹ്വാനംചെയ്ത് കർണാടക ആർ.ടി.സി. തൊഴിലാളി യൂണിയനുകൾ. ശമ്പളവർധന വരുത്തിയശേഷമുള്ള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളുമുൾപ്പെടെ 2000 കോടിരൂപ ജീവനക്കാർക്ക് നൽകാനുണ്ടെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. ജീവനക്കാരുടെ ആവശ്യങ്ങൾക്കുനേരേ സർക്കാർ കണ്ണടയ്ക്കുന്നതിനാലാണ് സമരത്തിന് ആസൂത്രണംചെയ്യുന്നതെന്നും നേതാക്കൾ പറഞ്ഞു. അവഗണന തുടർന്നാൽ സമരവുമായി മുന്നോട്ടുപോകുമെന്നും പറഞ്ഞു.

Read More

പാർപ്പിട മേഖലയിൽ പുലി; ഭീതിയിൽ ബെംഗളൂരു നഗരവാസികൾ

ബെംഗളൂരു : നഗരത്തിനകത്തെ ബനശങ്കരിയിലും പുള്ളിപ്പുലിയെ കണ്ടതോടെ ബെംഗളൂരു ഭീതിയിൽ. പ്രദേശത്തെ അപ്പാർട്ട്‌മെന്റിന് സമീപത്താണ് പുലിയെ കണ്ടത്. തുറഹള്ളി വനത്തോട് ചേർന്നുകിടക്കുന്ന ഇവിടെ പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശവാസികൾ അനാവശ്യമായി ചുറ്റിത്തിരിയരുതെന്ന് പോലീസ് നിർദേശിച്ചു. കഴിഞ്ഞയാഴ്ച ബെംഗളൂരുവിന് സമീപം നെലമംഗലയിൽ പുലിയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടിരുന്നു. നെലമംഗലയിലെ ഗൊല്ലാരഹട്ടി ഗ്രാമത്തിൽ കമ്പാലു സ്വദേശി കരിയമ്മയാണ് (50) കൊല്ലപ്പെട്ടത്. പിന്നാലെ പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ രണ്ട് പുള്ളിപ്പുലികൾ കുടുങ്ങി. എന്നാൽ, പ്രദേശത്ത് ഇനിയും പുലിയുണ്ടെന്ന് അധികൃതർ അറിയിച്ചതിനാൽ ഭീതിയിലാണ് ജനങ്ങൾ. അടുത്തിടെ യെലഹങ്കയിലും…

Read More

ഹംപിയിൽ കൽമണ്ഡപങ്ങളെ ക്കുറിച്ച് അറിയാൻ ക്യു ആർ കോഡ് ഓഡിയോ സ്ഥാപിച്ച് പുരാവസ്തു വകുപ്പ്

ബംഗളുരു: സന്ദർശനകർക്ക് ഹംപിയിലെ കൽമണ്ഡപങ്ങളെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ പുരാവസ്തു വകുപ്പ് ക്യു ആർ കോഡ് ഓഡിയോ സംവിധാനം ഏർപ്പെടുത്തി. 10 കൽമണ്ഡപങ്ങളിലാണ് 25 സെക്കന്റ്‌ ദൈർഖ്യമുള്ള ഓഡിയോ സംവിധാനം സജ്ജീകരിച്ചിട്ടുള്ളത്. ഓരോ മണ്ഡപത്തിന്റെയും പ്രവേശന കവാടത്തിലാണ് ക്യു ആർ കോഡ് സ്കാനർ ഘടിപ്പിച്ചത്.

Read More
Click Here to Follow Us