കെംപ ഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള ഫ്‌ളൈ ബസ് സേവനത്തിനു കിട്ടിയ ആവേശമേറിയ വരവേല്പിനും അതുപോലെ സാമ്പത്തിക നേട്ടത്തിനും പിന്നാലെ കർണാടക സ്റ്റേറ്റ് ട്രാൻസ്‍പോർട് കോര്പറേഷൻ ഫ്ലൈ ബസ് സേവനം വിപുലമാക്കാൻ പദ്ധതി രൂപികരിച്ചു.അയൽ സംസ്ഥാനങ്ങളിലെ തിരക്കേറിയ സ്ഥലങ്ങൾ തിരുപ്പതി ,സേലം ,മടിക്കേരി,കോഴിക്കോട് പോലുള്ള പ്രധാന സ്ഥലങ്ങളിലേക് വ്യാപിപ്പിക്കാൻ തീരുമാനിച്ചു. കോര്പറേഷന് ഭാരവാഹികൾ KIA അധികാരികളുമായി ഒത്തുചേർന്നു ഫ്ലൈ ബസ് സമയം ഫ്ലൈറ്റ് വരുന്നതിനും അതുപോലെ പോകുന്നതിനും അനുസരിച് ക്രമീകരിക്കാൻ തീരുമാനിച്ചു.തുടക്കത്തിൽ രണ്ട് ലക്ഷുറി ബസ് തിരുപ്പതി,കോഴിക്കോട്, സേലം സർവീസ് നടത്തും.അതുപോലെ ഒരു ലക്ഷുറി ബസ് മടികേരിയിലേക്കും സർവീസ് നടത്തും . KSRTC അന്യ സംസ്ഥാങ്ങളുമായുള്ള കരാറനുസരിച്ചു ബസ്സുകളുടെ സേവനം ജനങ്ങളിലേക്കു എത്തിക്കും. KSRTC…
Read MoreAuthor: ജാന്വി
വേൾഡ് മലയാളി കൌൺസിൽ സമ്മേളനത്തിന് ബാംഗ്ലൂരിൽ സമാപനം
ബെംഗളൂരു : വേൾഡ് മലയാളി കൗൺസിലിന്റെ പത്താമത് ദ്വൈ വാർഷിക സമ്മേളനം സമാപിച്ചു.കേരള മുൻ ചീഫ് സെക്രട്ടറി ഡി.ബാബുപോൾ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കൗൺസിലിന്റെ പുതിയ ഭാരവാഹികളായി ഐസക് പട്ടാണിപ്പറമ്പിൽ(ചെയ ) ,എ.വി.അനൂപ്(പ്രസി ) ,ടി.പി.വിജയൻ(ജന.സെക്ര ) എന്നിവരെ തിരങ്ങെടുത്തു.കർണാടക മുൻ മന്ത്രി ഡോ.ജെ.അലക്സാണ്ടർ ,രാഷ്ട്രപതിയുടെ മുൻ സെക്രട്ടറി ക്രിസ്റ്റി ഫെർണാണ്ടസ് ,നയതത്രജ്ഞൻ ഡോ .ടി.പി.ശ്രീനിവാസൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
Read Moreനിവിന് ആറാം വിവാഹവാർഷികം
മലയാളത്തിന്റെ യുവ നായകന് ആറാം വിവാഹവാർഷികം.ഭാര്യയും മകനും ഒത്തുള്ള സെൽഫിയും കേക്ക് മുറിയും തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ നിവിൻ പങ്കുവച്ചിരുന്നു. നിവിന്റെ വിവാഹവാര്ഷികാഘോഷിത്തിന്റെ ഇടയിൽ അപ്രതീക്ഷിതമായി ഒരു അഥിതി അവര്ക് അരികിലേക്കു എത്തിയത് . മറ്റാരുമല്ല മലയാളത്തിന്റെ ഒരു കാലഘട്ടത്തിലെ മികച്ച അഭിനേതാവും സംവിധായകനുമായിരുന്ന ബാലചന്ദ്രമേനോനും ഭാര്യയും ആയിരുന്നു ആ അപ്രതീക്ഷിത അതിഥികൾ .ആ മുഹൂർത്തം ബാലചദ്രമേനോൻ തന്നെയാണ് ഫേസ്‌ബുക്കിലൂടെ ആരാധകർക്കായി പങ്കുവച്ചത് .കൊച്ചിയിലെ ലെ മെറിഡിയൻ റസ്റ്ററെന്റിൽ വച്ചായിരുന്നു ഈ കണ്ടുമുട്ടൽ . ആ മനോഹരനിമിഷം തന്റെ ക്യാമെറയിൽ സെൽഫി ആയി എടുത്തതും നിവിൻ തന്നെയാണ്.നിവിന്റെ…
Read Moreബേബി കോൺ – മഷ്‌റൂം പുലാവ്
ചേരുവകൾ : മഷ്‌റൂം – 1 പാക്കറ്റ് ,ചെറുതായി അരിഞ്ഞത് ചുവന്ന മുളക് -1 tsp ബേബി കോൺ- 6 , ചെറുതായി അരിങ്ങത് ഉപ്പ് – ആവശ്യത്തിന് ക്യാപ്സിക്ക൦ -1 , ചെറുതായി അരിഞ്ഞത് പച്ചമുളക് – 1 ഉള്ളി -2 , ചെറുതായി അരിങ്ങത് ബസ്മതി റൈസ് / നേരിയ അരി -2 cups ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ് സ്പൂൺ നെയ്യ് ,എണ്ണ – 1 tbsp മിന്റ് ,കോറിൻഡർ ഇല – ഒരു പിടി ഗരം…
Read Moreഇന്ത്യ- വെസ്റ്റിൻഡീസ് രണ്ടാം ട്വന്റി 20 മഴമൂലം ഉപേക്ഷിച്ചു :പരമ്പര വെസ്റ്റിൻഡീസിന്
ഫ്ലോറിഡ (യു എസ് ): രണ്ടാം ട്വന്റി 20യിൽ ഇന്ത്യയെ മഴ ചതിച്ചു.ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിൻഡീസിനെ ഇന്ത്യ 19 .4 ഓവറിൽ 143 റൺസിന് പുറത്താക്കി .രണ്ടാമത് ബാറ്റിങ്ങിന് ഇറങ്ങിയ ഇൻഡ്യയ്ക് 2 ഓവരിൽ 15 റൺസിൽ നിൽക്കേ മഴ വില്ലനായി.തുടർന്ന് മഴ നിലച്ചെങ്കിലും ഗ്രൗണ്ടിന്റെ ഈർപ്പം മൂലം കളി തുടരാൻ സാധിച്ചില്ല .ഇതോടെ ആദ്യ മത്സരത്തിൽ ഒരു റണ്ണിന് ഇന്ത്യയെ പരാജയപ്പെടുത്തിയ വെസ്റ്റിൻഡീസിന് പരമ്പര നേടാൻ സാധിച്ചു. 43 റൺസ് നേടിയ ജോൺസൻ ചാൾസ് വെസ്റ്റിൻഡീസിന്റെ ടോപ് സ്‌കോറർ ആയി .ഇൻഡ്യയ്ക് വേണ്ടി മിസ്ര 3…
Read Moreസോഷ്യൽ മീഡിയുടെ പവർ ;ബെംഗളൂരുവിൽ നിന്ന് കാണാതായ 13 വയസുകാരിയെ ഹുബ്ബള്ളിയിൽ കണ്ടെത്തി.
ബെംഗളൂരു :കുറച്ച് മാസങ്ങൾക്ക് മുൻപാണ് നാഗ്പൂർ റയിൽവേ സ്‌റ്റേഷനിൽ ഒരു കുട്ടിയെ റയിൽവേ പോലീസിന് ലഭിക്കുകയും സോഷ്യൽ മീഡിയയുടെ ഇടപെടലിലൂടെ 45 മിനുട്ടിൽ കുട്ടിയെ രക്ഷിതാക്കളുടെ കയ്യിൽ ഏൽപിക്കാൻ കഴിയുകയും ചെയ്തു .അന്ന് ” മിസ്സിങ് ” മെസേജ് കേന്ദ്രറെയിൽവേ മന്ത്രി പോലും തന്റെ പേജിൽ ഷെയർ ചെയ്തു. സമാനമായ ഒരു വാർത്തയാണ് ബെംഗളുരുവിൽ നിന്ന്, രാജാജി നഗറിൽ ഒരു സ്വകാര്യ സ്കൂൾ പരിസരത്തുനിന്നും കാണാതായ 13 വയസുള്ള പെൺകുട്ടിയെ ഹുബ്ബള്ളിയിൽ കണ്ടെത്തി.രണ്ടു ദിവസമായി കുട്ടിയെ കാണാനില്ല എന്ന വാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ…
Read More