ഉടുമ്പുകള്‍ (Monitor Lizard): ആവാസമേഖലയില്‍ നിന്ന് മാഞ്ഞുകൊണ്ടിരിക്കുന്ന അതിഥി ……

വര്ഷം 1670, മുഗള്‍ -മറാത്ത യുദ്ധം അതിന്റെ തീവ്രതയില്‍ നില്‍ക്കുന്ന സമയം ..ശിവജിയുടെ ഉറ്റ അനുയായിയായ താനാജി മലൂസറെയുടെ നേതൃത്വത്തില്‍ അഞ്ഞൂറിലേറെ വരുന്ന അനുയായികള്‍ തന്ത്ര പ്രധാനമായ ‘കൊണ്ടന കോട്ട’ പിടിച്ചെടുക്കാന്‍ നീക്കം നടത്തുന്ന സമയം …ചെങ്കുത്തായ പാറകെട്ടുകളാല്‍ വലയം ചെയ്തു, സഹ്യാദ്രി ശ്രിംഗങ്ങളില്‍ നിലകൊള്ളുന്ന തന്ത്ര പ്രധാനമായ ശക്തി ദുര്‍ഗ്ഗമാണ് കൊണ്ടന കോട്ട …ഔറംഗസീബിന്റെ അധീനതയില്‍ രജപുത്താനയിലെ മിര്‍സ രാജ ജയസിംഗിന്റെ ബന്ധുവായ ഉദയ ഭാനു റാത്തോഡ് ആണ് കോട്ടയുടെ കാവല്‍ …അയ്യായിരത്തോളം വരുന്ന പടയാളികളുടെ കനത്ത നിരീക്ഷണം …എന്നാല്‍ താനാജിക്ക് ചില…

Read More

‘ഒയ്മ്യക്കോണ്‍ ‘:സ്ഥിര ജനവാസമുള്ള ഭൂമിയിലെ ഏറ്റവും തണുത്ത പ്രദേശം പകരുന്ന കാഴ്ചകള്‍ ഇങ്ങനെയൊക്കെ …

ജനവാസമുള്ള ഒരു പ്രദേശത്തെ തണുപ്പിന്റെ തോത് മൈനസ് അറുപത്തി രണ്ടു ഡിഗ്രി ..ഈ ജനുവരി മാസത്തിലെ കാര്യമാണ് ഇത് …! കുതിര ഇറച്ചിയും .ഹിമാകലമാനുകളുടെയും ഇറച്ചിയുമൊക്കെ തിന്നു ജീവിക്കുന്ന സാധാരണ ജനങ്ങള്‍… സംശയിക്കേണ്ട ഭൂമിയിലെ സ്ഥിര ജനവാസമുള്ള ഏറ്റവും തണുത്ത പ്രദേശം …സൈബീരിയയിലെ ‘ഒയ്മ്യക്കോണ്‍ …’ഇവിടുത്തെ വിശേഷങ്ങള്‍ പറഞ്ഞാല്‍ വിചിത്രവും ബഹു രസവുമാണ്‌ … മരിച്ചയാളുടെ ശവമടക്കിനു ചുരുങ്ങിയത് മൂന്ന് ദിവസം മുന്‍പേ കുഴി എടുക്കണം …കല്‍ക്കരി പുകച്ചു ഐസ് കട്ടകള്‍ ഉരുക്കിയ ശേഷം വീണ്ടും കല്‍ക്കരി പുകച്ചു കുഴിയെടുത്ത് ആവശ്യമുള്ള ആഴം വെട്ടിയെടുക്കണമത്രേ…

Read More

‘ഇന്ത്യന്‍’ സിനിമയിലെ സേനാപതിയുടെ വാക്കുകള്‍ പോലെ ജനങ്ങളുടെ ഉണര്‍വ്വിനെ ലക്‌ഷ്യം വെച്ച് കമല്‍ ഹാസന്‍ : പാര്‍ട്ടിയുടെ ഔദ്യോഗിക നാമധേയം ഫെബ്രുവരി 21 നു പ്രഖ്യാപിക്കും …തുടര്‍ന്ന്‍ സംസ്ഥാനപര്യടനവും

ചെന്നൈ :  ഉലക നായകന്റെ രാഷ്രീയ  രംഗപ്രവേശനം സംബന്ധിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഇതോടെ വ്യക്തമായ ഉത്തരം ലഭിച്ചു കഴിഞ്ഞു ….!  തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയാവാന്‍ ഒരുങ്ങുന്ന പാര്‍ട്ടിയുടെ നാമം അടുത്ത മാസം 21 നു പ്രഖ്യാപിക്കുമെന്ന് അദ്ദേഹത്തിന്റെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി ….തുടര്‍ന്ന് സംസ്ഥാനമോട്ടുക്ക് പര്യടനമെന്ന പദ്ധതിയും തയാറാക്കിയിട്ടുണ്ട് ..ആദ്യ പടിയായി കമലിന്റെ തന്നെ ജന്മ സ്ഥലമായ രാമനാഥപുരത്ത് നിന്നും യാത്രയ്ക്ക് തുടക്കം കുറിക്കും …മാറ്റമില്ലാതെ തുടരുന്ന തമിഴ് രാഷ്ട്രീയ സാഹചര്യത്തിനു എതിരെ തന്നെയാണ് തന്റെ നീക്കമെന്ന് അദ്ദേഹം ആദ്യമേ സൂചിപ്പിച്ചു കഴിഞ്ഞു…

Read More

പദ്മാവതി ഈ മാസം 25 നു തന്നെ എത്തുമെന്നു അണിയറക്കാര്‍ …വിവാദങ്ങള്‍ കെട്ടടങ്ങിയെന്ന് ഇനിയും പറയാന്‍ കഴിയുമോ ?

റാണി പദ്മാവതി അല്ലെങ്കില്‍ പദ്മിനിയെ കുറിച്ചു മുന്‍പും ചര്‍ച്ചകള്‍ ഒരുപാടു വന്നിട്ടുണ്ട് …ഇന്ത്യയിലെ ഏറ്റവും പുകല്‍ പെറ്റ ഹിന്ദു ക്ഷത്രിയ സമുദായങ്ങളില്‍ ഒന്നായ രജപുത്രവംശത്തിലെ ചരിത്രത്തില്‍ വിളങ്ങി നില്‍ക്കുന്ന ഒരേട്‌ അല്ലെങ്കില്‍ ….ധീരതയുടെയും ,ആത്മാഭിമാനത്തിന്റെയും അവസാനവാക്കായ രജപുത്ര വനിതയുടെ ആകസ്മികമായ നിരവധി സന്ദര്‍ഭങ്ങള്‍ നിറഞ്ഞ ജീവിതം …..! വെള്ളിത്തിരയിലും സാഹിത്യത്തിലും വരെ നിരവധി തവണ ഈ വിഷയം അതിന്റെ തീക്ഷണത ഒട്ടും ചോരാതെ അവതരിപ്പിച്ചിട്ടുണ്ട് … ദേബകി ബോസിന്റെ നിശബ്ദ ചിത്രം മുതല്‍ ഈ അടുത്ത് സഞ്ജയ്‌ ലീല ബന്‍സാലി ഒരുക്കുന്ന ഏറ്റവും ‘റാണി…

Read More

ക്രിസ്മസ് ചിത്രങ്ങള്‍ വരവറിയിച്ചു ..’മായ നദിക്ക്’ മികച്ച പ്രതികരണം

 ബെംഗലൂരു ;  ക്രിസ്മസ് സീസണിലെ മലയാള ചിത്രങ്ങളുടെ റിലീസ് ബാംഗ്ലൂര്‍ മലയാളികളെ കൂടെ നോട്ടമിടുന്നതിനു ഉദാഹരണമാണ് വൈഡ് റിലീസിംഗിലൂടെ    തിയേറ്ററുകളില്‍ എത്തിയിരിക്കുന്ന മലയാള ചിത്രങ്ങള്‍..നവാഗതനായ പ്രദീപ്‌ എം നായര്‍ സംവിധാനം ചെയ്ത പ്രിത്വിരാജ് ചിത്രം ‘വിമാനം ‘, മമ്മൂട്ടി -അജയ് വാസുദേവ് ടീമിന്റെ ‘മാസ്റര്‍ പീസ്’ , ആഷിഖ് അബു -ടോവിനോ ചിത്രം ‘മായ നദി എന്നിവയാണ് ബെംഗലൂരുവിലെ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത് …ഇതില്‍ ആഷിക്ക് അബു ചിത്രം ‘മായ നദി ‘ കേരളത്തിലെ എല്ലാ റിലീസ് കേന്ദ്രങ്ങളില്‍ നിന്നും മികച്ച റിപ്പോര്‍ട്ട് ആണ്…

Read More

തല്ലി തകര്‍ത്ത് രോഹിത് : ടി20 പരമ്പരയും സ്വന്തമാക്കി ടീം ഇന്ത്യ

ഇന്‍ഡോര്‍ : ഇന്നലെ സോഷ്യല്‍ മീഡിയയില്‍ കണ്ട രസകരമായ  ഒരു ട്രോള്‍ ആയിരുന്നു..”എല്‍ ടി ടി പോലും ശ്രീലങ്കയെ ഇങ്ങനെ ആക്രമിച്ചിട്ടില്ലത്രേ ….”  താളം കണ്ടെത്തിയാല്‍ പിന്നെ കോഹ്ലിയെക്കാളും വലിയ അപകടകാരി താനെന്നു  അടി വരയിട്ടു ഉറപ്പിക്കുന്ന പ്രകടനമായിരുന്നു മൊഹാലിയിലെ ഇരട്ട സെഞ്ചുറിക്ക്    ശേഷം, അയാള്‍ ഇന്നലെ പുറത്തെടുത്തത്….! വെറും മുപ്പത്തിയഞ്ചു പന്തുകളില്‍ സെഞ്ചുറി തികച്ച രോഹിത് ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വേഗമേറിയ ശതകത്തിനു ഉടമയായി …! പത്തു സിക്സറുകളും പന്ത്രണ്ട് ഫോറുകളും ഉള്‍പ്പടെ ആകെ  43 പന്തുകളില്‍ 118 റണ്‍സ്…ഒരുപക്ഷെ…

Read More

ഹെബ്ബാളില്‍ കവര്‍ച്ചയും അക്രമങ്ങളും തുടര്‍കഥയാവുന്നു…

ബെംഗലൂരു : സിറ്റി കോര്‍പ്പറേഷന്‍ പരിധിയിലുള്ള ഹെബ്ബാളില്‍ വ്യാപകമായി കൊള്ളയും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും ഏറുന്നതായി പരാതി ..ഹെബ്ബാല്‍ ലേക്കിനു സമീപമുള്ള ഫ്ലൈ ഓവറുകളുടെ മറവിലാണ് യാത്രക്കാരുടെ സ്വതന്ത്ര വിഹാരത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നത് …ഔട്ടര്‍ റിംഗ് റോഡുകള്‍ തുടങ്ങി സിറ്റിയുടെ നാലു ഭാഗത്തേയ്ക്കും നീങ്ങുന്ന വഴികളുടെ കേന്ദ്ര സ്ഥാനമാണ് ഹെബ്ബാള്‍ ഫ്ലൈ ഓവറുകള്‍ …എന്നാല്‍ സന്ധ്യ മയങ്ങുന്നതോടെ ലൈംഗീക തൊഴിലാളികളും ഹിജടകളുമടങ്ങുന്ന സംഘം ലേക്കിനു എതിര്‍വശത്തുള്ള സ്ഥലത്ത് താവളമുറപ്പിക്കുകയാണ് ..കൊടും ക്രിമിനലുകള്‍ വരെ ഈ സംഘത്തിലുണ്ട് എന്നതാണ് ഭീതിയുളവാക്കുന്നത്…

Read More

ബിന്ദ്രന്‍വാല മുതല്‍ ഗുര്‍മീത് റാം റഹിം സിംഗ് വരെ;ആള്‍ദൈവങ്ങളുമായി സന്ധി ചെയ്യുന്ന ഇന്ത്യന്‍ രാഷ്ട്രീയം.

അടിയന്തരാവസ്ഥ കാലത്ത് എഴുത്തുകാരനായ കുഷ് വന്ത് സിംഗ് അദ്ദേഹത്തിന്റെ കോളത്തില്‍ ഇങ്ങനെ എഴുതി …’ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലൂടെ ഇന്ദിര അവരുടെ മരണവാറണ്ടില്‍ ഒപ്പ് വെച്ചിരിക്കുന്നു ‘….. പഞ്ചാബ്‌ കോണ്ഗ്രസ് രാഷ്ട്രീയത്തിലെ പ്രതിയോഗികളെ ഒതുക്കുവാന്‍ അവര്‍ തന്നെ നട്ടു നനച്ചു വളര്‍ത്തിയ ചെടി പിന്നീട് ഒരു പടു വൃക്ഷമായി അനുഗ്രഹിച്ചവരെ തന്നെ നിഗ്രഹിക്കാന്‍ തുനിഞ്ഞിറങ്ങുന്ന ഒരു ‘ഫ്രാഗ്സ്റ്റെയിന്‍സ് മോന്‍സ്ടര്‍ ‘ആവുന്നത് വളരെ വൈകിയാണ് അവര്‍ മനസ്സിലാക്കുന്നത് ..പിന്നീട് നടന്ന സംഭവ വികാസങ്ങളും ,പകയുടെ ചരിത്രവുമൊക്കെ ഇന്ത്യന്‍ ജനതയ്ക്ക് മറക്കാന്‍ കഴിയില്ലലോ ….. പഞ്ചാബിലും ,ഹരിയാനയിലും വ്യാപിച്ചു കിടക്കുന്ന…

Read More

‘സ്തംഭിച്ചു പോയ ഉദ്യാനനഗരി’

108 ദിവസത്തെ ‘കിഡ്നാപ്പിംഗ് നാടകം ‘ ഒരിക്കൽ കൂടി ഓർമ്മിക്കപ്പെടുമ്പോൾ 2000 ജൂലൈ 30 ഞായർ , തമിഴ് നാട് മൈസൂർ ബോര്ഡറില് സ്ഥിതി ചെയ്യുന്ന ഗജാനൂര് ഗ്രാമം ….അവിടെയാണ് സിംഗനെല്ലൂര് പുട്ടസ്വാമയ്യ മുത്തുരാജുവിന്റെ അൻപത് ഏക്കറോളം വരുന്ന ഫാം ഹൌസ് സ്ഥിതി ചെയ്യുന്നത് …….പുതുതായി പണികഴിപ്പിച്ച മറ്റൊരു വീടിന്റെ ഗ്രഹപ്രേവേശവുമായി ബന്ധപെട്ടു അദ്ദേഹവും കുടുംബവും അന്ന് നഗരത്തിലെ താമസ്ഥലത്തു നിന്ന് തലേന്ന് തന്നെ അവിടെ എത്തിച്ചേർന്നിരുന്നു …..പകൽ സമയത്തെ പരിപാടികൾ എല്ലാം വളരെ ഭംഗിയായി അവസാനിച്ചു …അത്താഴവും കഴിഞ്ഞു ടിവിയിൽ പരിപാടികൾ ആസ്വദിച്ച്…

Read More

ദണ്ഡുപാളയ ഗാങ്

2000 ഫെബ്രുവരി 2, ബുധൻ ….ബാംഗ്ലൂരിലെ ബാനസ വാഡി എന്ന സ്ഥലത്തുള്ള ഓ എം ബി ആർ ലേ ഔട്ട് , കർണ്ണാടക ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരൻ മോഹൻഷെട്ടിയുടെ വസതിയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട നിലയിൽ ഇരുപത് വയസ്സുള്ള ഇളയമകൾ രക്ഷാഷെട്ടിയെ കണ്ടെത്തി … വൈകുന്നേരം ഒരു യാത്ര കഴിഞ്ഞു തിരിച്ചെത്തിയ മാതാപിതാക്കളാണ് മൃതദേഹം ആദ്യം കണ്ടത് ..ശയ്യാവലംബയായ മുത്തശ്ശി ഇതൊന്നു അറിയാതെ മുകളിലത്തെ നിലയിൽ കിടക്കുന്നുണ്ടായിരുന്നു …. പ്രഥമദൃഷ്ട്യാ വീട്ടിൽ കവർച്ച നടന്ന ലക്ഷണവും ഉണ്ട് …. എന്നാൽ പരിശോധനയിൽ മൃതദേഹത്തിലെ മുറിവുകളുടെ എണ്ണം…

Read More
Click Here to Follow Us