നോതീസ്റ്റും കളി മാറ്റി, സ്വന്തം തട്ടകത്തിൽ ആദ്യ ജയം…

പുതു വർഷത്തിൽ പുതിയ കോച്ച്, കഴിഞ്ഞ കളിയിൽ പുണെയോട് അഞ്ചു ഗോളിന്റെ തോൽവി, ടേബിളിൽ സ്ഥാനം അടിയിൽ നിന്നും രണ്ടാമത്, എന്തുകൊണ്ടും സ്ഥിതി ഗോവയേക്കാളും വളരെ കഷ്ടം; ഇന്നത്തെ മാച്ചിന് മുൻപ് സാഹചര്യങ്ങൾ ഒട്ടും അനുകൂലമായിരുന്നില്ല നോർത്തീസ്റ്റിനു, അതുകൊണ്ടുതന്നെ ഗോവയുടെ അറ്റാക്കിങ് പവറിനെതിരെ എങ്ങിനെയെങ്കിലും തൊണ്ണൂറു മിനുട്ടു  പിടിച്ചുനിൽക്കാനായിരിക്കും പുതിയ മാനേജർ “അവറാം” ശ്രമിച്ചിട്ടുണ്ടാകുക. കഴിഞ്ഞ കളിയിൽ അമ്പേ പരാജയപ്പെട്ട ഹക്കുവിനെ പുറത്തിരുത്തി നിർമൽ ഛേത്രി റൈറ്റ് ബാക്ക് സ്ഥാനത്തു തിരിച്ചെത്തി. മറുവശത്തു, ജയത്തിന്റെ പാതയിലേക്കും അതുവഴി  ടോപ് ഫോറിലേക്കും തിരിച്ചുവരാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയായെ ഈ മാച്ചിനെ ഗോവ കണ്ടുകാണൂ. കൊൽകത്തേക്കെതിരെ സമനില വഴങ്ങിയെങ്കിലും നന്നായി കളിച്ചുകൊണ്ടിരിക്കുന്ന ടീമിൽ നിന്നും നാല്…

Read More

കളി മാറി, പൂനെയെ സമനിലയിൽ തളച്ച് ബ്ലാസ്റ്റേഴ്‌സ്..

ബെംഗളുരുവിനോട് കൊച്ചിയിൽ രണ്ടു ഗോളിന് തോറ്റു, കോച്ച് റെനേ ടീമിനെ “ഇട്ടേച്ചു” പോയി, വിനീതിന് പരിക്ക്, പുതുവർഷം അത്ര നല്ല ഗിഫ്റ്റ് അല്ല ബ്ലാസ്റ്റേഴ്സിന് സമ്മാനിച്ചത്. ഇതിനിടയിൽ മാനേജ്‌മന്റ് ഇനിവരുന്ന കളികൾക്കുള്ള കോച്ച് ആയി പഴയ ബ്ലാസ്റ്റർ മാനേജർ ഡേവിഡ് ജെയിംസിനെ തിരിച്ചു വിളിച്ചു, കെസീറോൺ കിസീറ്റോ എന്ന ഉഗാണ്ടൻ പ്ലേയേറെ സൈൻ ചെയ്തു. ചുരുങ്ങിയ കാലയളവിൽ ഇത്ര അധികം മാറ്റങ്ങൾ ബ്ലാസ്റ്റേഴ്‌സ് എങ്ങനെ ഉൾക്കൊള്ളും എന്ന് ആരാധകർ ഉറ്റു നോക്കിയാ മാച്ച് ആണ് പുണെ ക്കെതിരെ ഇന്ന് കൊച്ചിയിൽ നടന്നത്. പരിക്ക് മാറി ബ്ലാസ്റ്റേഴ്സിന്റെ “മെയിൻ” മാൻ ബെർബെറ്റോവ് തിരിച്ചു വന്ന കളിയും കൂടി ആയിരുന്നു ഇന്നത്തേത്.…

Read More

മിക്കുവിന് ഇരട്ട ഗോൾ, ബെംഗളുരുവിനു ഹാപ്പി ന്യൂയെർ…

കൊച്ചിയിൽ ആർത്തിരമ്പിയ മഞ്ഞക്കടലിന് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് ആദ്യമായി ഈ സീസണിൽ തോൽവി ഏറ്റുവാങ്ങി, സീസണ് വളരെ മുൻപുതന്നെ മഞ്ഞപ്പടയുമായി കൊമ്പുകോർത്ത ബെംഗളൂരു ഫാൻസിനു 2017ലെ അവസാന മത്സരത്തിൽ മികച്ച വിജയവും. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സിനെ  തകർത്തത്. രണ്ടു കളികൾ തുടരെ തോറ്റിട്ടു കൊച്ചിയിലോട്ടു വണ്ടി കയറിയ ബെംഗളൂരു, ചെന്നൈയിൽ പോയി സമനില വാങ്ങിയതിന്റെ ആത്മവിശ്വാസത്തോടെ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിനെതിരെ ഒരിക്കലും ഇത്ര വലിയ വിജയം പ്രതീക്ഷിച്ചു കാണില്ല. വിനീതും റിനോയും ഇറങ്ങാത്ത കളിയിൽ, സീസണിൽ ആദ്യമായി സുഭാശിഷ് റോയിക്കു തുടക്കത്തിലേ കളിയ്ക്കാൻ അവസരം കിട്ടിയപ്പോൾ ഹ്യൂമേട്ടനും ആദ്യ…

Read More

ബെംഗളുരുവിന് വീണ്ടും പരാജയം..

ഇന്ത്യൻ സൂപ്പർലീഗിലെ തുടക്കക്കാരുടെ ആദ്യ ഏറ്റുമുട്ടലിൽ ജെംഷഡ്പൂരിനു വിജയം, ഇന്ന് കണ്ടീരവയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിനാണ് ബെംഗളൂരു ജെംഷേദ്പുരിനോട് തോറ്റത്. ടൂർണമെന്റിലെ ഏറ്റവും മികച്ച ഡിഫെൻസ് ഉള്ള കൊപ്പൽ ആശാന്റെ ടീം ഇഞ്ചുറി ടൈമിൽ കിട്ടിയ ഒരു പെനാൽറ്റി ഗോൾ ആക്കി ബെംഗളുരുവിനു  തുടർച്ചയായ രണ്ടാം തോൽവി സമ്മാനിക്കുകയായിരുന്നു. ചുരുക്കി പറഞ്ഞാൽ അലസമായിരുന്നു ഫസ്റ്റ് ഹാഫിലെ കളി, തുടക്കം മുതൽ ഒതുങ്ങിയാണ് ജെംഷെഡ്പൂർ കളിച്ചതു, എന്നാൽ  ഗോൾ അടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന ബെംഗളുരുവിനു പക്ഷെ ജെംഷെഡ്പൂർ ഡിഫെൻസിനു മുന്നിൽ ക്ലച് പിടിക്കാൻ സാധിച്ചില്ല. മുപ്പത്തി നാലാം മിനുറ്റിൽ മെഹ്താബ് പരിക്കേറ്റു…

Read More

ബ്ലാസ്റ്റേഴ്സിന് ആദ്യ വിജയം ..

ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ സൂപ്പർലീഗിലെ നാലാം സീസണിലെ ആദ്യ വിജയം, കൊച്ചിയിൽ നടന്ന മത്സരത്തിൽ നോർതേയ്സ്റ്റിനെ ഫസ്റ്റ് ഹാഫിൽ വിനീത് അടിച്ച ഒരു ഗോളിന് ആണ് ബ്ലാസ്റ്റേഴ്‌സ് തോല്പിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ജയത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിനാണ് അഞ്ചാം മത്സരത്തോടെ അറുതിയായതു. ഫസ്റ്റ് ഹാഫിന്റെ അവസാനത്തോടെ നോർത്തീസ്റ്റ് ഗോൾ കീപ്പർ രേഹനേഷ് റെഡ് കാർഡ് കണ്ടു പുറത്തായതും കളിയിൽ നിർണായകമായി. തുടർന്ന് പത്തുപേരായി കുറഞ്ഞിട്ടും നോർത്തീസ്റ്റ് നല്ല പ്രകടനം തന്നെ സെക്കന്റ് ഹാഫിൽ പുറത്തെടുത്തു. ബെർബെറ്റോവ് ഇല്ലാതെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയ ആദ്യ മത്സരത്തിൽ, ബെർബക്ക് പകരം വെസ് ബ്രൗൺ ആദ്യമായിട്ട് ബ്ലാസ്റ്റേഴ്സിന് വേണ്ടി കളത്തിൽ ഇറങ്ങി. ഡിഫെൻസിവ് ചുമതലയുള്ള മിഡ് ഫീൽഡർ…

Read More

കോറോയ്ക്ക് വീണ്ടും ഹാട്രിക്ക്, ബ്ലാസ്റ്റേഴ്സിന് മൂന്നു ഗോൾ തോൽവി..

ഗോവയിൽ സീസണിലെ ആദ്യ എവേ മത്സരത്തിന് ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് മൂന്നു ഗോളിന്റെ പരാജയം ആണ് ഇന്ന് ഏറ്റു വാങ്ങേണ്ടിവന്നത്. ഗോവ താരം കോറോയുടെ  സീസണിലെ രണ്ടാമത്തെ ഹാട്രിക്ക് കണ്ട മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഗോവ ബ്ലാസ്‌റ്റേഴ്‌സിനെ തോല്പിച്ചത്. തുടക്കത്തിലേ തന്നെ ബെർബെറ്റോവിനു പരിക്ക് പറ്റി പിന്മാറേണ്ടി വന്നതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ആയി. ബങ്കളൂരുവിനെ തോൽപിച്ച അതെ ടീമിനെതന്നെ ഗോവ കളത്തിലിറക്കിയപ്പോൾ, അത്ര എളുപ്പമായിരുന്നുല്ല ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ. സസ്പെന്ഷനിൽ ആയ വിനീതും പരിക്കിലായ ഹ്യൂമും ഫുൾ ഫിറ്റ്നസ് ഇല്ലാത്ത വെസ് ബ്രൗണും ഇല്ലാത്ത അന്തിമ ഇലവനിൽ ബെർബയിൽ ആയിരുന്നു ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ.…

Read More

ജെംഷെഡ്പൂരിനു ആദ്യ ഗോൾ, ആദ്യ ജയം.

ഒടുവിൽ ജെംഷെഡ്പൂർ എഫ്‌സി ലീഗിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. ഡൽഹിയെ അവരുടെ ഹോം മാച്ചിൽ ഒരു ഗോളിന് തോൽപിച്ചാണ് കോപ്പെൽ ആശാന്റെ ടീം ആദ്യ മൂന്നു പോയിന്റ് കരസ്ഥമാക്കിയത്. അറുപത്തി അഞ്ചു ശതമാനത്തോളം പൊസഷൻ കീപ് ചെയ്തു കളിച്ച ഡൽഹിക്ക് പക്ഷെ ഒരിക്കലും അതുമുതലാക്കാൻ പറ്റിയില്ല. മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ രണ്ടു ടീമിന്റെയും മധ്യനിര പരാജയപ്പെട്ടപ്പോൾ, പ്രതിരോധത്തിൽ രണ്ടു ടീമും മികച്ചു നിന്നു. പ്രേത്യേകിച്ചു നല്ല ഗോളവസരങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഫസ്റ്റ് ഹാഫിൽ, പതിനാലാം മിനുറ്റിൽ ഡൽഹി താരം കാലു ഉച്ചേ ടാറ്റയുടെ വല കുലുക്കിയെങ്കിലും സൈഡ്…

Read More

കോറോയുടെ ഹാട്രിക്കിൽ ഗോവയ്ക്ക് ജയം.

ബെംഗളൂരുവിനു എതിരെ സ്വന്തം തട്ടകത്തിൽ ഗോവയ്ക്ക് മികച്ച വിജയം. ഗോവൻ താരം ഫെറാൻ കോറോമിനാസ്(കോറോ)ഹാട്രിക് നേടിയ മത്സരത്തിൽ, ഫസ്റ്റ് ഹാഫിൽ തന്നെ ഗുർപ്രീത് റെഡ് കാർഡ് നേടിയത് ബെംഗളുരുവിനു തിരിച്ചടി ആയി. ഗോളുകൾ നിറഞ്ഞു നിന്ന മത്സരത്തിൽ, മൂന്നിനെതിരെ നാല് ഗോളുകൾക്ക് അന്തിമ വിജയം ഗോവ കരസ്ഥമാക്കി. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ, ഗോവയാണ് കോറോയുടെ ഒരു നല്ല സോളോ ഗോളിലൂടെ ആദ്യം മുന്നിട്ടു നിന്നതു. എന്നാൽ അഞ്ചു മിനിറ്റിനു ശേഷം മിക്കുവിലൂടെ ബെംഗളൂരു ഇരുപത്തി ഒന്നാം മിനുട്ടിൽ ഗോവൻ വല കുലുക്കി. ഇരു ടീമുകളും വിട്ടു…

Read More

ആവേശം നിറഞ്ഞ കളിയിൽ മുംബൈക്ക് ജയം.

മുംബൈ ഫുട്ബാൾ അരീനയിൽ ഇന്ന് നടന്ന മത്സരത്തിൽ മുംബൈ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഗോവയെ പരാജയപ്പെടുത്തി. ബെംഗളുരുവിനെതിരെ രണ്ടു ഗോളിന് തോറ്റ മുംബൈയെ അല്ല ഇന്ന് കളിക്കളത്തിൽ കണ്ടത്. തൊണ്ണൂറു മിനുട്ടും കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്താൻ ഇന്നത്തെ കളിക്കായി. തുടക്കത്തിലേ ആക്രമിച്ചു കളിച്ച ഇരു ടീമും ലക്‌ഷ്യം കാണാതെ വന്നതോടെ പതിനഞ്ചു  മിനിറ്റ് കഴിഞ്ഞു കളിയുടെ വേഗം കുറച്ചു. പന്ത് കയ്യിൽ വച്ച് കളിച്ചു എതിർ നിരയിൽ വിള്ളലുണ്ടാക്കി മുന്നേറാനാണ് ഗോവ ശ്രമിച്ചത്. എന്നാൽ ഗോവയുടെ മിസ്സ്പാസുകൾ മുതലാക്കി ബോൾ കിട്ടിയ ഉടനെ വേഗത്തിൽ കൗണ്ടർ അറ്റാക്കുകൾ നടത്താനായിരുന്നു മുംബൈയുടെ ശ്രമം. ഇരു ടീമുകളും നല്ല…

Read More

ബ്ലാസ്റ്റേഴ്സിന് വീണ്ടും ഗോൾ രഹിത സമനില.

ആദ്യ ജയം തേടി ഇറങ്ങിയ ബ്ലാസ്റ്റേഴ്സും ജെംഷെഡ്പൂരും പക്ഷെ കൊച്ചിയിലെ  മുപ്പത്തി ആറായിരം കാണികളുടെ മുൻപിൽ നടന്ന മത്സരത്തിൽ ഗോൾ രഹിത സമനിലയിൽ കളി അവസാനിപ്പിക്കുക ആയിരുന്നു. കളിയുടെ ഭൂരിഭാഗം സമയത്തും ബോൾ കയ്യിൽ വച്ച ബ്ലാസ്റ്റേഴ്‌സ് മിഡ്‌ഫീൽഡ് പക്ഷെ മികച്ച അവസരങ്ങൾ ഉണ്ടാകുന്നതിൽ പരാജയപ്പെട്ടു. അതേസമയം  ജെംഷെഡ്പൂരിനു കിട്ടിയ അവസരങ്ങൾ മുതലാകാനും അവർക്കു ആയില്ല, ബ്ലാസ്റ്റേഴ്‌സ് ഗോളി രാഹുബ്ക്ക യുടെ മിന്നുന്ന സേവുകളാണ് ബ്ലാസ്റ്റേഴ്സിന് സമനിലയുമായി രക്ഷപെടാൻ സഹായിച്ചത്. ടൂർണമെന്റിലെ ഇതേവരെ ഇറങ്ങിയ ഏക വിദേശ ഗോളി എന്ന നിലക്ക്ഒത്ത പ്രകടനം തന്നെ അദ്ദേഹം നടത്തി. നല്ല റിഫ്ലെക്സും…

Read More
Click Here to Follow Us