പാലക്കാട്: കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്കുവേണ്ടി പാലക്കാട് ജില്ലയിൽ സ്ഥലം വിട്ടുനൽകിയ ഭൂവുടമകൾക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ല.
രേഖകൾ സർക്കാറിന്റെ പേരിലാക്കിയവരാണ് പ്രതിഫലത്തിനായി കാത്തിരിക്കുന്നവരിൽ കൂടുതലും. ഭൂമി ഏറ്റെടുക്കുന്ന പ്രദേശങ്ങളിൽ കൃഷിയിറക്കരുതെന്ന സർക്കാർ നിർദ്ദേശം കൂടിവന്നതോടെ കർഷകരുടെ വരുമാനം നിലച്ചു. മറ്റൊരു നാട്ടിലേക്ക് ജീവിതം മാറ്റാൻ പോലും ആകാതെ ദുരിതത്തിലാണ് പുതുശ്ശേരി സെൻട്രൽ വില്ലേജിലെ ആളുകൾ .
നഷ്ടപരിഹാരം കിട്ടാതെ കാത്തുകിടക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. ഭൂമി ഏറ്റെടുക്കുന്ന പ്രദേശങ്ങളിൽ കൃഷി ഇറക്കരുത് എന്ന നിർദ്ദേശം വന്നതോടെ ഇവരുടെ പ്രധാന വരുമാന വഴിയും അടഞ്ഞു. പെരുവഴിയിലാകുമെന്ന് ഭയന്നാണ് ഇവരുടെ ഓരോ ദിവസവും മുന്നോട്ട് പോകുന്നത്. പക്ഷേ ഭൂമിയുടെ പ്രതിഫലം പലർക്കും ഇപ്പോഴും കിട്ടിയിട്ടില്ലെന്നതാണ് ആളുകളെ വിഷമത്തിൽ ആക്കുന്നത്. ഭൂമി ഏറ്റെടുത്തവർക്ക് പ്രതിഫലം വൈകില്ലെന്നാണ് റവന്യൂവകുപ്പ് അറിയിക്കുന്നത്. 25 ലക്ഷത്തിന് മുകളിൽ പണം നൽകണമെങ്കിൽ കൂടുതൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ട്. ഇതിനുള്ള താമസമാണ് ഇപ്പോൾ നേരിടുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം. വികസനത്തിനായി ജനിച്ച മണ്ണും വീടും വിട്ടു കൊടുത്തവർ ആണ് ഇപ്പോൾ എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.