ഹോൺ മുഴക്കിയതിനെ ചൊല്ലി തർക്കം; രണ്ട് വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം.

ബെംഗളൂരു: സംസ്ഥാനത്ത് ഹോൺ മുഴക്കിയതിനെ തുടർന്ന് ഉണ്ടായ തർക്കത്തിൽ രണ്ട് വിദ്യാർത്ഥികളെ ഒരു സംഘം ക്രൂരമായി മർദ്ദിച്ചു. നഗരത്തിലെ എച്ച്എസ്ആർ ലേഔട്ടിലെ സെക്ടർ 1 ലാണ് സംഭവം. ക്രിക്കറ്റ് ബാറ്റുകളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ചാണ് പ്രതികൾ വിദ്യാർത്ഥികളെ മർദ്ദിച്ചത്. സംഭവത്തിൽ ഗൗതം കല്യാണ് (19), കെ ജി ശോഭിത് (20) എന്നിവർക്കാണ്‌ പരിക്കേറ്റത്.

ഗൗതം കല്യാണിന്റെ പരാതിയെ തുടർന്നാണ് 5 പേരടങ്ങുന്ന 10 പേരുടെ പേരുകൾ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയത്. റിപ്പോർട്ടുകൾ പ്രകാരം സഞ്ജോഗ് രമേഷ്, തരുൺ, ക്രിസ്പി ജോൺ, കാക്കി, ആന്റണി എന്നിവരാണ് അഞ്ച് പ്രതികൾ.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

രാവിലെ 11.30 ഓടെ കോളേജിന് സമീപം സുഹൃത്തിനൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്നുവെന്ന് പരാതിക്കാരനായ ഗൗതം പറഞ്ഞു. പ്രതികളായ രമേശും തരുണും മറ്റൊരു സ്‌കൂട്ടറിൽ ഇരുവർക്കും പുറകിൽ പോകുകയും ഇരുവരും തുടർച്ചയായി ഹോൺ മുഴക്കുകയും ചെയ്തു. ഇരുവരും നിരന്തരം ഹോൺ മുഴക്കുന്നതിൽ ഗൗതവും ശോഭിതും എതിർപ്പ് പ്രകടിപ്പിക്കുകയും ഇത് പിന്നീട് തർക്കത്തിനിടയാക്കുകയും ചെയ്തു.

  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ

പിന്നീട് മറ്റ് കോളജ് വിദ്യാർഥികൾ ഇടപെ ട്ടാണ് പ്രശ്നം പരിഹരിച്ചത്. എന്നാൽ ഒരു മണിക്കൂറിന് ശേഷം 10 പേരടങ്ങുന്ന സംഘം ഗൗതമിനെയും സുഹൃത്തിനെയും തേടിയെത്തി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വിഷയം അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
[masterslider id="10"]

Related posts