ബെംഗളൂരു: സർക്കാരിനോട് കോടതി നിർദ്ദേശിച്ച പ്രകാരം വാക്സിൻ ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ടാൽ സർക്കാരിലുള്ളവർ തൂങ്ങിമരിക്കണമോ എന്ന് കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡ.
വാക്സിൻ ലഭ്യതക്കുറവിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് സർക്കാരിന്റെ പ്രവർത്തന പദ്ധതിയെക്കുറിച്ചാണ് കേന്ദ്രമന്ത്രി മറുപടി നൽകിയത്.
“രാജ്യത്ത് എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ് നൽകണമെന്ന് നല്ല ഉദ്ദേശ്യത്തോടെയാണ് കോടതി പറഞ്ഞത്. നാളെ ഇത്ര വാക്സിൻ നൽകണമെന്ന് കോടതി പറയുകയും അത്രത്തോളം വാക്സിൻ ഉത്പാദിപ്പിക്കാൻ സാധിക്കാതിരിക്കുകയും ചെയ്താൽ ഞങ്ങൾ തൂങ്ങി മരിക്കണോ” – സദാനന്ദ ഗൗഡ മാധ്യമപ്രവർത്തകരോട് ചോദിച്ചു.
പ്രായോഗികമായി, ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിന് അതീതമാണ്. നമുക്ക് അവ കൈകാര്യം ചെയ്യാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ തീരുമാനങ്ങൾ ഏതെങ്കിലും രാഷ്ട്രീയ നേട്ടത്തിനോ മറ്റേതെങ്കിലും കാരണത്താലോ അല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
തങ്ങളുടെ കടമ സർക്കാർ ആത്മാർഥമായും സത്യസന്ധമായും ചെയ്യുന്നുണ്ടെന്നും എന്നാൽ ചില പോരായ്മകൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.