ബെംഗളൂരു: മുൻപ് നിശ്ചയിച്ച പ്രകാരം ജൂൺ 21 മുതൽ ജൂലൈ 5 വരെ എസ് എസ് എൽ സി പരീക്ഷകൾ സംസ്ഥാനത്ത് നടക്കുമെന്ന് കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ ചൊവ്വാഴ്ച അറിയിച്ചു.
നിരന്തരവും സമഗ്രവുമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ 1 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പ്രമോഷൻ നടത്തുന്നതാണ് എന്ന് മന്ത്രി പറഞ്ഞു.
“1 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളോട് പരീക്ഷകളിൽ ശാരീരികമായി പങ്കെടുക്കാൻ ആവശ്യപ്പെടരുത്. കുട്ടികളുടെ പഠന ശേഷി വിലയിരുത്തുന്നതിനുള്ള ഒരു ഉപകരണമായിരിക്കണം മൂല്യനിർണ്ണയവും ഫലപ്രഖ്യാപനവും.
അടുത്ത അധ്യയന വർഷം ആരംഭിക്കുമ്പോൾ ബ്രിഡ്ജ് കോഴ്‌സിന്റെ ഭാഗമായി ഈ വർഷത്തിൽ നേടാനാകാത്തപഠന ഫലങ്ങൾ പരിഗണിക്കും, ”എന്നും അദ്ദേഹം വിശദീകരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.