നഗരത്തില്‍ 209 വെള്ളപ്പൊക്ക സാധ്യത മേഖലകള്‍,ഇതില്‍ 153 തീവ്രത മേഖലകളും 58 അതി തീവ്രത മേഖലകളും;വിവിധ സ്ഥലങ്ങളിലെ വെള്ളപ്പൊക്കം മനസ്സിലാക്കാന്‍ മാപിനികള്‍ സ്ഥാപിച്ചു.

ബെംഗളൂരു: നഗരത്തില്‍ 209 വെള്ളപ്പൊക്ക സാധ്യത മേഖലകള്‍ കണ്ടെത്തി ഇതില്‍ 153 മേഖലകള്‍ തീവ്രത ഉള്ളതും 58 അതി തീവ്രത മേഖലകളും ആണ്.നഗരത്തില്‍ വന്‍ മഴ പ്രവചിക്കപ്പെടുന്ന സാഹചര്യത്തില്‍ ബി.ബി.എം.പി കമ്മിഷണര്‍ എന്‍.മഞ്ജുനാഥ പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റിംഗില്‍ ആണ് ഈ സ്ഥലങ്ങള്‍ കണ്ടെത്തിയത്.

“നഗരത്തിന്റെ 28 സ്ഥലങ്ങളില്‍ സെന്‍സറുകള്‍ സ്ഥാപിച്ചിട്ടുണ്ട്,ഇതുവഴി നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറുന്നത് വേഗത്തില്‍ മനസ്സിലാക്കാനും ആവശ്യമായ നടപടികള്‍ എടുക്കാനും കഴിയും”കമ്മിഷണര്‍ അറിയിച്ചു.

  തിങ്കളാഴ്ചത്തെ ഹോട്ടൽ സമരം മാറ്റിവെച്ചു

ആകെ 842 കിലോമീറ്റര്‍ ഉള്ള മഴവെള്ള ചാലില്‍ 389 കിലോ മീറ്റെര്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്,

കനത്ത കാറ്റില്‍ വന്മരങ്ങള്‍ കട പുഴകാന്‍ സാധ്യത ഉള്ളതിനാല്‍ ,ഇവയെ നീക്കം ചെയ്യാന്‍ 28 സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.ഇവര്‍ ജി.പി .എസ് ട്രാക്കിംഗ് ഉള്ള വാഹനത്തില്‍ ആണ് യാത്ര ചെയ്യുക.

നഗരത്തിലെ 9 സ്ഥിര ബി ബി എം പി കണ്ട്രോള്‍ റൂമുകള്‍ക്ക് പുറമേ 63 താല്‍ക്കാലിക കണ്ട്രോള്‍ റൂമുകള്‍ കൂടി തുറന്നിട്ടുണ്ട്.

പ്രതീക്ഷിച്ചതിലും 65% അധികം മഴ കഴിഞ്ഞ രണ്ടു മാസത്തില്‍ നഗരത്തില്‍ ലഭിച്ചിട്ടുണ്ട്,ഓഗസ്റ്റില്‍ 28% കുറവാണു പ്രതീക്ഷിക്കുന്നത് എന്ന് ബി.ബി.എം.പി.കമ്മിഷണര്‍ അറിയിച്ചു.

  പഴങ്ങളിലെ ആകർഷകമായ സ്റ്റിക്കറുകൾ അപകടകാരി; കർശന മുന്നറിയിപ്പുമായി എഫ്.എസ്.എസ്.എ.ഐ

റവന്യു വകുപ്പില്‍ നിന്ന് ലഭിച്ച 50 കോടിയില്‍ 15 കോടി രൂപ വെള്ളപ്പൊക്കം നേരത്തെ അറിയാനുള്ള സെന്‍സറുകള്‍ സ്ഥാപിക്കാന്‍ വേണ്ടിയാണു ഉപയോഗിക്കുന്നത്,എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചൂടിൽ വെന്തുരുകുന്ന കർണാടകയ്ക്ക് ആശ്വാസവാർത്ത; സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us