മാലാഖമാർക്ക് സന്തോഷ വാർത്ത;സുപ്രീം കോടതി നിർദ്ദേശപ്രകാരം സ്വകാര്യ ആശുപത്രി നഴ്സുമാരുടെ വേതനം ക്രമീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി;കുറഞ്ഞ ശമ്പളം 20000 രൂപ.

ബെംഗളൂരു :സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ വേതനം ക്രമീകരിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. വിശദ വിവരങ്ങൾ താഴെ.

1) 200ൽ അധികം ബെഡുകൾ ഉള്ള സ്വകാര്യ ആശുപത്രികൾ നഴ്സുമാർക്ക് സംസ്ഥാന സർക്കാർ / കേന്ദ്ര ഭരണ പ്രദേശങ്ങൾ നൽകുന്ന അതേ മാസശമ്പളം നൽകണം.

2) 100ൽ അധികം ബെഡുകൾ ഉള്ള സ്വകാര്യ ആശുപത്രികൾ നഴ്സിംഗ് സ്റ്റാഫിന് സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങൾ നൽകുന്ന ശമ്പളത്തിൽ നിന്ന്  10% കുറവ് വരെ നൽകാം.

3) 50ൽ അധികം ബെഡുകൾ ഉള്ള സ്വകാര്യ ആശുപത്രികൾ നഴ്സിംഗ് സ്റ്റാഫിന് സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങൾ നൽകുന്ന ശമ്പളത്തിൽ നിന്ന്  25% കുറവ് വരെ നൽകാം.

4) 50 ൽ താഴെ ബെഡുകൾ ഉള്ള ആശുപത്രികൾ ആണെങ്കിലും നഴ്സിംഗ് സ്റ്റാഫിന്റെ മാസ ശമ്പളം 20000 രൂപയിൽ കുറയാൻ പാടില്ല.

മാത്രമല്ല ലീവ് മറ്റ് അവധികൾ ,മെഡിക്കൽ സൗകര്യങ്ങൾ, പ്രവൃത്തി സമയം, താമസ സൗകര്യം, ഗതാഗത സൗകര്യങ്ങൾ മറ്റ് ആനുകൂല്യങ്ങൾ സർക്കാർ തലത്തിലുള്ള അതേ രീതിയിൽ സ്വകാര്യ നഴ്സിംഗ് സ്റ്റാഫിനും ലഭ്യമാക്കണം.

കർണാടക സർക്കാറിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അസിസ്റ്റൻറ് സെക്രട്ടറി വൈ .ശിവശങ്കർ ഒപ്പിട്ട ഉത്തരവിൽ പറയുന്നതാണ് ഇക്കാര്യം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us