ബെംഗളൂരു: ഏഴുവർഷത്തിനിടെ നഗരത്തിൽ ഇരുചക്ര വാഹനങ്ങളുടെയും സ്വകാര്യ കാറുകളുടെയും എണ്ണം ഇരട്ടിയായി വർധിച്ചു. പക്ഷെ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിൽ താരതമ്യേന കുറഞ്ഞ വർധനയാണുണ്ടായത്. സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന കുതിപ്പ് ബസുകളുടെയും മറ്റുപൊതുവാഹനങ്ങളുടെയും എണ്ണത്തിൽ കാര്യമായ കുറവാണുണ്ടാക്കിയത്.
പൊതുഗതാഗതത്തിന് സ്വകാര്യ വാഹനങ്ങളേക്കാൾ പരിഗണന നൽകുമെന്ന സർക്കാർ പ്രഖ്യപനത്തിനിടയിലും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാതെ പൊതുഗതാഗത മേഖല കീഴ്പോട്ട് പോകുന്ന അവസ്ഥയാണ് കാണുന്നത്. സംസ്ഥാനത്ത് ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ വാഹനങ്ങളുടെ എണ്ണം കുത്തനെ വർധിക്കുകയാണ്. നഗരത്തിലെ വാഹനങ്ങളിൽ 90 ശതമാനവും സ്വകാര്യ വാഹനങ്ങളാണ്. വാഹനങ്ങളുണ്ടാക്കുന്ന മലിനീകരണം കുറയ്ക്കാൻ സ്വകാര്യ വാഹനങ്ങൾക്കു പകരം പൊതുവാഹനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നാണ് ഉയരുന്ന വാദം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.