ബിഗ് ബോസിൽ വീണ്ടും പ്രണയമാറ്റം: നേഹയും താഷിയും തമ്മിലുള്ള ബന്ധം പുതിയ വഴിത്തിരിവിലേക്ക്

കൊച്ചി: ബിഗ് ബോസ് ഹൗസിൽ വലിയ കോലാഹലങ്ങൾക്കും തർക്കങ്ങൾക്കും വഴിവെച്ച നേഹ-താഷി ബന്ധത്തിൽ വീണ്ടും വഴിമാറ്റം. ‘ഇനി നമ്മൾ തമ്മിൽ യാതൊരു ബന്ധവുമില്ല’ എന്ന് പ്രഖ്യാപിച്ച് പിരിഞ്ഞ ഇരുവരും വീണ്ടും പ്രണയത്തിലാണെന്ന് വ്യക്തമാക്കുന്ന രംഗങ്ങളാണ് ഹൗസിൽ നിന്ന് പുറത്തുവരുന്നത്.

കഴിഞ്ഞദിവസം വേദാങ്കിയുമായി താഷി ഫ്ലർട്ട് ചെയ്യുന്നുവെന്നറിഞ്ഞ് നേഹ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വേദാങ്കി വെറുതെ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കില്ലെന്നും തനിക്ക് ഇത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു നേഹയുടെ പ്രതികരണം. എന്നാൽ, താൻ സംസാരിച്ച സാഹചര്യം മനസിലാക്കണമെന്നും വിശ്വാസമില്ലെങ്കിൽ കൂടുതൽ സംസാരിക്കാനില്ലെന്നുമായിരുന്നു താഷിയുടെ മറുപടി. ഇതിൽ പ്രകോപിതയായ നേഹ ബെഡ്‌റൂമിലെത്തി സാധനങ്ങൾ എറിഞ്ഞുടയ്ക്കുകയുണ്ടായി. ഇനി താഷിയെ വിശ്വസിക്കില്ലെന്നും, എല്ലാം ഗെയിം തന്ത്രങ്ങളാണെന്നും നൗഫിനയോടും മൃദുലയോടും നേഹ വ്യക്തമാക്കിയിരുന്നു. തന്നോട് ഇനി താഷിയുമായി അടുത്ത് പെരുമാറാൻ തോന്നിയാൽ അടിച്ചുകൊള്ളാൻ പോലും നേഹ സഹമത്സരാർത്ഥികളോട് ആവശ്യപ്പെടുകയും, മൃദുലയും നൗഫിനയും അതിന് സമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ആ വാക്കിന് യാതൊരു വിലയും കൽപ്പിക്കാതെ വെറും ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നേഹ വീണ്ടും താഷിയോട് അടുക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്.

“എനിക്ക് നിന്നെ ഇപ്പോഴും ഇഷ്ടമാണ്, എന്നാൽ എനിക്ക് പൊസസീവ്‌നെസ്സുണ്ട്. മറ്റൊരു സ്ത്രീയെ സുന്ദരിയാണെന്ന് പറഞ്ഞുകൂടാ. എന്റെ ചിന്താഗതികൾ ഇടുങ്ങിയതാണെന്ന് എനിക്കറിയാം. പുറത്തിറങ്ങി വീട്ടുകാർ സമ്മതിച്ചാൽ തീരുമാനത്തിലെത്താം. പക്ഷേ, മൃദുലയോടും നൗഫിനയോടും ഇനി നിന്നെയോർത്തിരിക്കില്ല എന്ന് പറഞ്ഞതിനാൽ ഞാൻ ഇവിടെ വലിയ അടുപ്പം കാണിക്കില്ല,”

എന്ന് നേഹ താഷിയോട് തുറന്നുപറഞ്ഞു.

നേഹ തന്റെ ഇഷ്ടം തുറന്നടിച്ചപ്പോൾ നാണം വന്ന് ബ്ലഷായ താഷിയെയാണ് പിന്നീട് കണ്ടത്. മറ്റൊരു സ്ത്രീയെ കോംപ്ലിമെൻ്റ് ചെയ്തു എന്നതിന്റെ അർഥം അവരെ സ്നേഹിക്കുന്നു എന്നല്ലെന്നും, ഈ ചിന്താഗതി മാറ്റേണ്ടതുണ്ടെന്നുമാണ് താഷി ഇതിന് മറുപടി നൽകിയത്. കൂടാതെ, പുറത്തിറങ്ങിയ ശേഷം ബാക്കി കാര്യങ്ങൾ സംസാരിക്കാമെന്നും താഷി വ്യക്തമാക്കി.

ഇവരുടെ ലവ് ട്രാക്ക് വീണ്ടും സജീവമായതറിയാതെ നേഹയും താഷിയും പൂർണ്ണമായി പിരിഞ്ഞെന്ന് കരുതിയിരിക്കുന്ന മറ്റ് മത്സരാർത്ഥികൾക്കിടയിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. ഇവർക്കിടയിൽ യഥാർത്ഥത്തിൽ എന്താണ് നടക്കുന്നതെന്ന് ആർക്കും പിടിയി കിട്ടിയിട്ടില്ല. എന്തായാലും ഈ വിഷയത്തിൽ വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ വ്യക്തത വരുത്തണമെന്നാണ് ബിഗ് ബോസ് ആരാധകരുടെ ആവശ്യം. സംഭവം സീരിയസാണോ അതോ വെറും ഗെയിം തന്ത്രമാണോ എന്ന് ഉറപ്പുവരുത്തണമെന്നും, തങ്ങൾ മണ്ടന്മാരാക്കപ്പെടരുതെന്നുമാണ് ആരാധകരുടെ പ്രതികരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts