ബെംഗളൂരുവിലെ 2 ഹോട്ടലുകൾക്ക് വിനയായത് ആ ഒരൊറ്റ വീഴ്ച; വമ്പൻ തുക പിഴയീടാക്കി അധികൃതർ!

ബെംഗളൂരു: മാലിന്യം തരംതിരിക്കാത്തതിനും പൊതുനിരത്തിൽ മാലിന്യം തള്ളിയതിനും രണ്ട് ഹോട്ടലുകൾക്കെതിരെ ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷൻ (ബി.എസ്.സി.സി) നടപടിയെടുത്തു. 20,000 രൂപയാണ് ഇരു സ്ഥാപനങ്ങളിൽ നിന്നുമായി പിഴ ഈടാക്കിയത്.

പട്ടാഭിരാമനഗറിലെ അഞ്ചാം മെയിൻ റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഈ സ്ഥാപനത്തിന് 10,000 രൂപ പിഴ ചുമത്തി.

എച്ച്.എസ്.ആർ ലേഔട്ടിലെ ജക്കസാന്ദ്ര റോഡിൽ വലിയ തോതിൽ മാലിന്യം തള്ളിയ സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് രണ്ടാമത്തെ ഹോട്ടലിന് 10,000 രൂപ പിഴ വിധിച്ചത്. മേഖലയിൽ ഉദ്യോഗസ്ഥർ നടത്തുന്ന പതിവ് പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts